വ്യക്തികള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വ്യക്തികള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

06 മാർച്ച് 2014

നാഷണല്‍ റോബോട്ടിക് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി അജിത് സ്റ്റാന്‍ലി.

ഇടത്തു നിന്ന് മൂന്നാമതായി അജിത് സ്റ്റാന്‍ലി  
             മുംബൈയില്‍ ഈ മാസം നടക്കുന്ന നടക്കുന്ന  നാഷണല്‍ റോബോട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍  പുല്ലൂരാംപാറ സ്വദേശിയായ അജിത് സ്റ്റാന്‍ലി ഇടക്കളത്തൂര്‍  യോഗ്യത നേടി.  കോയമ്പത്തൂര്‍ സി.എം.എസ്. കോളേജില്‍ എം.സി.എ. വിദ്യാര്‍ത്ഥിയായ അജിത്  പുല്ലൂരാംപാറ ഇടക്കളത്തൂര്‍ പരേതനായ സ്റ്റാന്‍ലിയുടെയും, സാലിയുടെയും മകനാണ്.  മുംബൈ ഐ.ഐ.എടിയും എ.ആര്‍.കെ. സൊലുഷനും സംയുക്തമായി ഇന്ത്യയിലെ വിവിധ കോളേജുകള്‍ക്കായി സംഘടിപ്പിച്ച നാഷണല്‍ റോബോട്ടിക് ചാമ്പ്യന്‍ഷിപ്പിലെ തമിഴ്‌നാട് സോണല്‍ ലെവല്‍  മത്സരങ്ങളില്‍  ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ്  അജിത് നയിച്ച അഞ്ചംഗ സംഘം നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. 


                ഐ.ടി. മേഖലയിലെ നിരവധി സ്ഥാപനങ്ങളില്‍  പ്രവര്‍ ത്തന പരിചയമുള്ള അജിത് ഉന്നത പഠനം ​നടത്തുന്നതിനിടക്കാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. റോബോട്ടുകളുടെ അസംബ്ലിംഗും, പ്രോഗ്രാമിംഗുമാണ് റോബോട്ടിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ടീമുകള്‍  കൈകാര്യം ചെയ്യുന്നത്.
നാഷണല്‍ റോബോട്ടിക്ക് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാകുന്ന ടീമിന് നാല്പ്പതിനായിരം രൂപയും, ടീമിലെ ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്റേന്‍ഷിപ്പുമാണ് ലഭിക്കുക. കൂടാതെ റോബോട്ടിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി സാധ്യതയും ഉറപ്പു നല്കുന്നു. ജെറിന്‍ (കോട്ടയം ), ശ്രീഹരി (കണ്ണൂര്‍) ശീതള്‍ (ത്യശ്ശൂര്‍), പൂജ (പാലക്കാട്) എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അജിത്തിന്റെ കൂടെ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുള്ളത്. അജിത്തിന് പുല്ലൂരാംപാറ വാര്‍ത്തകളുടെ വിജയാശംസകള്‍ .

                                                      റോബോട്ടിന്റെ മാത്യക
Read more ...

14 ഡിസംബർ 2013

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ജോസ് മാത്യുവിന് പൌര സ്വീകരണം നല്കി.

          
            കേരളത്തിലെ വിവിധ പഞ്ചായത്തുകളിലും ജില്ലകളിലും  മൂന്നു പതിറ്റാണ്ടു കാലം ജനപക്ഷത്തു നിന്ന്  സേവനം ചെയ്ത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായി  സര്‍വീസില്‍ നിന്നു വിരമിച്ച പുത്തന്‍വീട്ടില്‍  ജോസ് മാത്യുവിന് (ഷാജി) ജന്മ നാടായ പുല്ലൂരാംപാറയിലെ പൌരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. പഞ്ചായത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്രണ്ട്, എക്സിക്യുട്ടീവ് ഓഫീസര്‍, സെക്രട്ടറി, അസിസ്റ്റന്റ് ഡയറക്ടര്‍, ഡപ്യൂട്ടി ഡയറക്ടര്‍  എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് ജോസ് മാത്യു സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. പുല്ലൂരാംപാറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എറൈസ് സംഘടന സെക്രട്ടറി, നെഹ്റു മെമ്മോറിയല്‍ ലൈബ്രറി, മലബാര്‍ സ്പോര്‍ട്സ് അക്കാദമി തുടങ്ങിയവയുടെ  സാരഥ്യവും അദ്ദേഹം വഹിക്കുന്നുണ്ട്.
                          

         2013 ഡിസംബര്‍ 7 ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി ഓഡിറ്റോറിയത്തില്‍ നടന്ന  പൌര സ്വീകരണ യോഗത്തില്‍ റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് അധ്യക്ഷം വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മുന്‍ എം.എല്‍.എ. ജോര്‍ജ് എം. തോമസ് , കോടഞ്ചേരി ഗ്രാമപഞ്ചായ്ത്ത്  പ്രസിഡന്റ് ആന്റണി നീര്‍ വേലില്‍, കുര്യാച്ചന്‍ തെങ്ങും മൂട്ടില്‍, കെ.കല്യാണിക്കുട്ടി, സി.സി.ജേക്കബ്, വി.ഡി. ജോസഫ്, ടി.എം .ജോസഫ്, എം.സി. കുര്യന്‍, കെ.കെ.ദിവാകരന്‍, ജോയി അഗസ്റ്റ്യന്‍, സിറിയക് മണലോടി, റോസമ്മ സെബാസ്റ്റ്യന്‍  എന്നിവര്‍ പ്രസംഗിച്ചു.
                               സ്വീകരണ ചടങ്ങില്‍ നിന്നുള്ള ദ്യശ്യങ്ങള്‍

Read more ...

20 മേയ് 2013

പൌരോഹിത്യ ശുശ്രൂഷയിലൂടെ സംഗീതവഴിയില്‍ ഫാ. ലിജേഷ് പനക്കവയലില്‍.



                ദൈവസ്നേഹ സന്ദേശം ഉള്‍ക്കൊള്ളുന്ന  ഗാനങ്ങളുമായി 'സാന്ദ്ര സ്നേഹം' എന്ന സംഗീത ആല്‍ബത്തിലൂടെ മലയാള ക്രിസ്തീയ ഭക്തിഗാന രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ് ഫാ.ലിജേഷ് പനക്കവയലില്‍ (MST). പുല്ലൂരാംപാറ സ്വദേശിയായ ഫാ.ലിജേഷ്   മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള കൊടോളി പള്ളി വികാരിയായായി സേവനമനുഷ്ഠിച്ചു വരികയാണ്.  ദൈവസ്നേഹത്തെ വര്‍ണ്ണിച്ചു കൊണ്ടുള്ള ഈ ഗാനസമാഹാരം പ്രധാനമായും  ദിവ്യബലിക്കിടയില്‍ ആലപിക്കാനുദ്ദേശിച്ചു കൊണ്ടു തയാറാക്കിയിട്ടുള്ളതാണ്. കൂടാതെ  ആരാധനയ്ക്കും ബൈബിളടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഫോക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയവയ്ക്കുള്ള ഗാനങ്ങളും ഈ സംഗീത ആല്‍ബത്തിലുണ്ട്. 
             പതിനഞ്ചോളം ഗാനങ്ങളാണ് ഈ സംഗീത ആല്‍ബത്തിലുള്ളത് ഇതില്‍ പത്തോളം ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫാ.ലിജേഷാണ്. കൂടാതെ ഫാ.അശോക് കൊല്ലംകുടി (MST), ഫാ.ഷൈജു കാട്ടയത്ത്, ജേക്കബ് കൊരട്ടി, ജോസഫ് മാത്യു പടിഞ്ഞാറത്തറ, ആന്റോ തേവലക്കാട്ട് എന്നിവരും ഈ സംഗീത ആല്‍ബത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കാളികളാണ്. മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരായ കെ.ജി.മാര്‍ക്കോസ്, കെസ്റ്റര്‍, ബിജു നാരായണന്‍, വില്‍സണ്‍ പിറവം, നാരായണ്‍ ക്യഷ്ണ, ഫ്രാങ്ക്ളിന്‍, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം  അമ്യത സുരേഷ്, ഇന്‍ഡ്യന്‍ വോയിസ് ഫെയിം സെലിന്‍ ജോസ് എന്നിവരാണ് ഈ സംഗീത ആല്‍ബത്തിനായി ആലാപനം ചെയ്തിട്ടുള്ളത്.


         പുല്ലൂരാംപാറ പനക്കവയലില്‍ പി.റ്റി. ജോസഫ്-ലിസമ്മ ദമ്പതികളുടെ മൂത്തമകനായ ഫാ. ലിജേഷ് പത്താം ക്ലാസ് പാസ്സായ ശേഷം MST (St.Thomas Missionary society) വേണ്ടി സെമിനാരിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. ഭരണങ്ങാനത്തെ മേലമ്പാറ സെമിനാരിയിലും, പിന്നീട് മൈസൂരിലും, ഉജ്ജൈയിനിലുമായി സെമിനാരി പഠനം പൂര്‍ത്തിയാക്കി. 2010 ല്‍ താമരശ്ശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ നിന്നു വൈദിക പട്ടം  സ്വീകരിക്കുകയുണ്ടായി. തുടര്‍ന്ന് കല്യാണ്‍ രൂപതയില്‍ സാങ്ളി മിഷനു  കീഴില്‍ തന്റെ പൌരോഹിത്യ ജീവിതം ആരംഭിക്കുകയും ചെയ്തു.




                                   'സാന്ദ്ര സ്നേഹം'    സൌണ്ട് ക്ലൌഡിലൂടെ നിങ്ങള്‍ക്ക് കേള്‍ക്കാം



             ഫാ.ലിജേഷ് പനക്കവയലില്‍ സംഗീതം പകര്‍ന്ന ഒരു മറാത്തി ഭക്തിഗാനം 

         ചെറുപ്പകാലം മുതല്‍ സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്ന ഫാ.ലിജേഷിന്  അക്കാലത്ത് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ സെമിനാരി പഠന കാലത്ത് അദ്ദേഹത്തിന്റെ സംഗീത വാസന മനസ്സിലാക്കിയ മേലധികാരികള്‍ പ്രോത്സാഹനം നല്കുകയുണ്ടായി. സെമിനാരിയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സംഗീത മേഖലയില്‍ ആവോളം പിന്തുണ കിട്ടിയ അദ്ദേഹത്തിന്റെ ആദ്യ സംരംഭമായി  2005 ല്‍   ' ദിവ്യധാര എന്ന പേരില്‍ ഒരു ഹിന്ദി ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുകയുണ്ടായി. തുടര്‍ന്ന് ഹിന്ദിയിലും, മറാത്തിയിലുമായി നിരവധി സംഗീത ആല്‍ബങ്ങള്‍ തയാറാക്കി. 'സാന്ദ്രസ്നേഹം'  എന്ന പേരില്‍ ഇപ്പോള്‍ തയാറാക്കിയിട്ടുള്ള സംഗീത ആല്‍ബം ഫാ. ലിജേഷിന്റെ അഞ്ചാമത്തെ ഭക്തിഗാന ആല്‍ബവും, മാത്യഭാഷയില്‍ ആദ്യത്തേതുമാണ്. ഈ ആല്‍ബം അനോന ക്രിയേഷന്‍സിന്റെ ബാനറില്‍  മെയ് മാസം 28ന് ഔദ്യോഗികമായി പുറത്തിറങ്ങും.

 
സാന്ദ്രസ്നേഹത്തിന്റെ  യുട്യൂബ് ട്രെയിലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഫാ. ലിജേഷ് പനക്കവയലില്‍ സംഗീതം പകര്‍ന്നിട്ടുള്ള ആല്‍ബങ്ങള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്   
Read more ...

19 മേയ് 2013

മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരം എന്‍. കെ. ഹരികുമാറിലൂടെ തിരുവമ്പാടി ക്യഷിഭവനിലേക്ക് ....

              
എന്‍. കെ. ഹരികുമാര്‍
                   തിരുവമ്പാടിക്കാര്‍ക്ക് അഭിമാനിക്കാന്‍ ഒരു അവാര്‍ഡ് കൂടി. ജില്ലയിലെ മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരമാണ് തിരുവമ്പാടി ക്യഷിഭവനിലെ ക്യഷി അസ്സിസ്റ്റന്റായ എന്‍. കെ. ഹരികുമാറിനെ തേടിയെത്തിയിരിക്കുന്നത്. കഠിനാദ്ധ്വാനവും പരിശ്രമവും കൈമുതലായി കര്‍ഷകര്‍ക്ക് വേണ്ടി ക്യഷിഭവനില്‍ സേവനം ചെയ്തതിനുള്ള പുരസ്കാരമാണ് ജില്ലാതലത്തില്‍ ഹരികുമാറിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ക്യഷിനാശം ചിട്ടപ്പെടുത്തി നഷ്ടപരിഹാരം നല്‍കുന്നതിന്  അവിശ്രമം സേവനം ചെയ്തും  ക്യഷിഭവനുകളിലെ നിരവധി പദ്ധതികള്‍ മികച്ചരീതിയില്‍ നടത്തുന്നതിന് ക്യഷി ഓഫീസറായ പി പ്രകാശിനൊപ്പം പരിശ്രമിക്കുകയും ചെയ്തുകൊണ്ടാണ് ഹരികുമാര്‍ ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ മുറമ്പാത്തി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ മാനിപുരത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. ഏഴാം സ്റ്റാന്‍ഡേര്‍ഡ് വരെ പുല്ലൂരാംപാറ സെന്റ്.ജോസഫ്സ് യു.പി സ്കൂളിലാണ് അദ്ദേഹം പഠിച്ചതെന്ന് പുല്ലൂരാംപാറക്കാര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. ക്യഷി അസ്സിസ്റ്റന്റുമാര്‍ക്ക്  ആദ്യമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഈ ജില്ലയില്‍ ഹരികുമാറിനെ തേടിയെത്തിയിരിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പുരസ്കാരത്തിനുണ്ട്.
Read more ...

02 നവംബർ 2012

ദുരിതങ്ങളുടെ നടുവില്‍ നിന്നും അശ്വതി ഓടിയെത്തിയത് നേട്ടത്തിന്റെ നെറുകയിലേക്ക്.


                 ഇക്കൊല്ലത്തെ ദേശീയ  ജൂനിയര്‍ അത് ലറ്റിക് മീറ്റ് ചാമ്പ്യന്‍മാരായ കേരളത്തിന്റെ ഏക ദേശീയ റെക്കോര്‍ഡ് ഇക്കുറി പുല്ലൂരാംപാറയില്‍ നിന്നുമായിരുന്നു. അണ്ടര്‍ 20 വിഭാഗം പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ പുല്ലൂരാംപാറ സ്വദേശിനി അശ്വതി സി.എല്‍. ആണ് ദേശീയ റെക്കോര്‍ഡു കൂടി സ്വര്‍ണ്ണം നേടിയത്. പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഈ മിടുക്കി ദേശീയ മീറ്റില്‍ കൂടെ മത്സരിച്ച നിലവിലെ റെക്കോര്‍ഡുകാരികളായ കേരള താരങ്ങളെ  നിഷ് പ്രഭമാക്കിക്കൊണ്ടാണ്  സുവര്‍ണ്ണ നേട്ടത്തിനുടമയായത്.

                     ജില്ലാ, സംസ്ഥാന തലങ്ങളില്‍  1500 മീറ്ററില്‍  മികച്ച വിജയങ്ങള്‍ നേടിയിടുള്ള അശ്വതിയുടെ  ഹൈസ്കൂള്‍ വിദ്യാഭ്യാസം കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിലായിരുന്നു ഇവിടെ നിന്നുള്ള പരിശീലനത്തിലൂടെയായിരുന്നു അശ്വതിയുടെ നേട്ടങ്ങളുടെ തുടക്കം. തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചേര്‍ന്നതോടു കൂടി പരിശീലനം മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ കീഴിലേക്കു മാറ്റുകയായിരുന്നു. അക്കാദമിയിലെ മുഖ്യ ശീലകനും സ്പോര്‍ട്സ് ഡിവിഷനിലെ മുന്‍ കോച്ചുമായ ടോമി ചെറിയാന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് അശ്വതിയുടെ നേട്ടത്തിനു പുറകില്‍. ഒരു കായികതാരത്തിനു വേണ്ട പ്രത്യേക പോഷകാഹാരങ്ങളോ, സൌകര്യങ്ങളൊ ലഭിക്കാതെ വളര്‍ന്ന അശ്വതിക്ക് അക്കാദമിയിലെ നിരന്തര പരിശീലനവും നിശ്ചയദാര്‍ഢ്യവും നേട്ടത്തിലേക്കുള്ള വഴിയില്‍ തുണയായി.
                          കാളിയാമ്പുഴ തുമ്പക്കോട് മലയില്‍ താമസിക്കുന്ന ചെറുകരയില്‍ ലക്ഷ്മണന്റെയും ഉഷയുടെയും മകളായ അശ്വതി ദുരിതങ്ങളും ദുരന്തങ്ങളും  നിറഞ്ഞ ജീവിതത്തില്‍ നിന്നുമാണ് നേട്ടത്തിന്റെ നെറുകയിലേക്ക് ഓടിയെത്തിയിരിക്കുന്നത്. അശ്വതി ജനിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും അച്ഛന്‍ ലക്ഷ്മണന്   കിണറു പണിക്കിടയില്‍ സംഭവിച്ച ഗുരുതര പരിക്ക്  കുടുംബത്തെ വിഷമ സന്ധിയിലാക്കിയിരുന്നു. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് കാഴ്ചയും നഷ്ടപ്പെട്ടപ്പോള്‍ അമ്മ ഉഷയാണ് കൂലിപ്പണി ചെയ്തു  കുടുംബം പോറ്റിയിരുന്നത്. മകള്‍ വളര്‍ന്നതും, മികച്ച അത് ലറ്റായതും ദേശീയ റെക്കോര്‍ഡുകാരിയായതും നേരില്‍ കാണാനുള്ള ഭാഗ്യമില്ലാത്ത ലക്ഷ്മണന്‍ മകളുടെ നേട്ടത്തില്‍  അഭിമാനം കൊള്ളുന്നെങ്കിലും അശ്വതിയുടെ തുടര്‍പഠനവും  പരിശീലനവുമെല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
Read more ...

01 നവംബർ 2012

ദേശീയ മീറ്റില്‍ ഇരട്ട സ്വര്‍ണ്ണത്തിളക്കവുമായി തെരേസ ജോസഫ്


         ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ പുല്ലൂരാംപാറ സ്വദേശിനി തെരേസ ജോസഫ് ഇരട്ട സ്വര്‍ണ്ണത്തിളക്കവുമായി ചരിത്രം കുറിച്ചു. ഒക്ടോബര്‍ 27 മുതല്‍ 31 വരെയുള്ള തിയതികളില്‍  ലക്നൌവില്‍ വെച്ച് നടന്ന  മീറ്റില്‍ അണ്ടര്‍ 16 വിഭാഗം പെണ്‍കുട്ടികളുടെ 1000 മീറ്ററിലും, മെഡ് ലെ റിലേയിലും  സ്വര്‍ണ്ണം നേടിയാണ്  തെരേസ മികച്ച പ്രകടനം  നടത്തിയത്.
                    ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുള്ള തെരേസ 2010ല്‍ ബാംഗ്ലൂരില്‍ വെച്ചു നടന്ന ദേശീയ ജുനിയര്‍ അത് ലറ്റിക് മീറ്റില്‍ അണ്ടര്‍ 14 വിഭാഗം പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടു  കൂടിയാണ്  സ്വര്‍ണ്ണം നേടിയത്. ഈ ദേശീയ റെക്കോര്‍ഡ് ഇപ്പോഴും തെരേസയുടെ പേരില്‍ തന്നെയാണ്. ദേശീയതലത്തില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ തന്നെ ദേശീയ റെക്കോര്‍ഡിനുടമയാകുകയെന്ന അപൂര്‍വ നേട്ടത്തിനാണ് അന്ന് തെരേസ അര്‍ഹയായത്. മധ്യദൂര ഓട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന തെരേസ തന്നെക്കാള്‍ പ്രായം കുറഞ്ഞവരുമായി മത്സരിച്ചാണ് വിവിധ മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളത്.
          പുല്ലൂരാംപാറ തോട്ടുംമുഴി ചെമ്പാനിക്കല്‍ ജോസഫിന്റെയും സൂസമ്മയുടെയും മകളായ തെരേസ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കായിക രംഗത്തേക്കു കടന്നു വരുന്നത്. പുല്ലൂരാംപാറ ഹൈസ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ കുര്യന്‍ തുണ്ടത്തിലാണ്, തെരേസയിലെ കായിക പ്രതിഭയെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. കഴിഞ്ഞ രണ്ടു വര്‍ഷമായി പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍  ശ്രീ ടോമി ചെറിയാന്റെ കീഴില്‍ പരിശീലനം നേടിക്കൊണ്ടിരിക്കയാണ് ദേശീയ തലത്തിലുള്ള നേട്ടങ്ങള്‍ തെരേസയെ തേടിയെത്തിയിരിക്കുന്നത്. 400 മീ. 800 മീ 1500 മീ എന്നീ ഇനങ്ങളില്‍ പ്രത്യേക പരിശീലനം നേടുന്ന തെരേസ ഇപ്പോള്‍  800 മീറ്ററില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
             പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ്  വിദ്യാര്‍ത്ഥിനിയായ തെരേസ കായികരംഗത്ത് എന്ന പോലെ അക്കാദമിക രംഗത്തും ഒരേ പോലെ മുന്‍പന്തിയിലാണ്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ളതാണ് തെരേസയുടെ കുടുംബം. വളരെ ബുദ്ധിമുട്ടിയാണ് മാതാപിതാക്കള്‍ മൂന്നു മക്കളുള്ള കുടുംബത്തെ പോറ്റുന്നത്. ആകെയുള്ള അഞ്ചു സെന്റ് സ്ഥലത്തെ കൊച്ചുപുരയില്‍ പരാധീനതകള്‍ക്കിടയില്‍  വളര്‍ന്നു വരുന്ന ഈ ദേശീയ കായികതാരത്തിന്  വേണ്ട സഹായങ്ങള്‍ നല്കി വരുന്നത് പുല്ലൂരാംപാറയിലെ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയാണ്.
Read more ...

23 ഒക്‌ടോബർ 2012

പുല്ലൂരാംപാറയ്ക്ക് അഭിമാനമായി അലീന ഷാജി



            ചൈനയില്‍ വെച്ചു നടന്ന ഒന്‍പതാമത് ഏഷ്യന്‍ യൂത്ത് ഗേള്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുല്ലൂരാംപാറ സ്വദേശിനി അലീന ഷാജി ഇന്ത്യന്‍ ടീമില്‍  അംഗമായി പങ്കെടുത്തു . തോട്ടുംമുഴി കുടിപ്പാറ ഷാജി - റോസമ്മ ദമ്പതികളുടെ മകളായ അലീന ഷാജി, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ കോച്ച് ശ്രീ. ആമിറിന്റെ കീഴില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 
 
                     പുല്ലൂരാംപാറ  മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ വോളിബോള്‍ വാഗ്ദാനമാണ് അലീന ഷാജി. അക്കാദമിയുടെ പരിശീലനത്തിലൂടെയാണ് കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കഴിഞ്ഞ വര്‍ഷം കേരളത്തിനു വേണ്ടി സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച അലീന ഷാജി ടീമിനെ വിജയത്തിലേക്കു നയിച്ചിരുന്നു.
ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം നേടിയ ഇന്ത്യന്‍ ടീം
              കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനു ചൈനയിലേക്കു പുറപ്പെട്ട അലീന ഷാജി ഇന്ത്യന്‍ ടീമിനൊപ്പം  ഒക്ടോബര്‍ 12 മുതല്‍ 20 വരെ നടന്ന  ഏഷ്യന്‍ യൂത്ത് ഗേള്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയുണ്ടായി. പതിമൂന്നു ടീമുകള്‍ മത്സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന് അഞ്ചാം സ്ഥാനം ലഭിച്ചിരുന്നു.  
                 
                                       ഇപ്പോള്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്സ്. എസ്സില്‍ പ്ലസ് ടുവിനു പഠിക്കുന്ന അലീന ഷാജി ഭാവിയില്‍ മികച്ച താരമായി മലയോര മേഖലയ്ക്ക് അഭിമാനമാകുമെന്ന പ്രതീക്ഷയിലാണ് കായികലോകം. പുല്ലൂരാംപാറയില്‍ നിന്ന് ആദ്യമായി വോളിബോളില്‍ രാജ്യാന്തര തലത്തിലേക്കുയര്‍ന്ന അലീന ഷാജിക്ക് പുല്ലൂരാംപാറ വാര്‍ത്തകളുടെ അഭിനന്ദനങ്ങളോടെ.............
Read more ...

17 ജൂലൈ 2012

ഒത്തിരി കാര്യങ്ങള്‍ക്കായി 'ഇത്തിരി നേരം' : തസ്ലീമിന്റെ ബ്ലോഗ് ശ്രദ്ധയാകര്‍ഷിക്കുന്നു..


                 വിവിധ വിഷയങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും, അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ബ്ലോഗ്ഗിംഗ് രംഗത്ത് കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്തുള്ള മലയോര ഗ്രാമമായ  കാരമൂലയില്‍ നിന്നുള്ള   തസ്ലീമിന്റെ 'ഇത്തിരി നേരം' എന്ന ബ്ലോഗ് ശ്രദ്ധയാകര്‍ഷിക്കുന്നു. വിദ്യാര്‍ത്ഥികളായ ബ്ലോഗ്ഗര്‍മാര്‍ അപൂര്‍വമായ നമ്മുടെ കൊച്ചു കേരളത്തില്‍ എട്ടാം ക്ലാസു മുതല്‍ ബ്ലോഗ്ഗിംഗ് രംഗത്തു സജീവമായ തസ്ലീം ഇപ്പോള്‍ പ്ലസ്സ് വണ്ണിലെത്തിയെങ്കിലും ബ്ലോഗ്ഗിംഗിനോടുള്ള താല്പര്യത്തില്‍ യാതൊരും കുറവും വരുത്തിയിട്ടില്ല.
                    സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണാശ്ശേരിയിലെ ബി.ആര്‍.സി. യില്‍ വെച്ച് 2008 സെപ്തംബര്‍ മാസം നടത്തിയ ഐ.ടി. ക്യാമ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ബ്ലോഗ്ഗിംഗ് ആരംഭിച്ച തസ്ലീം, മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ടെക്നോളജി സംബന്ധമായും, ബ്ലോഗ്ഗിംഗിനെക്കുറിച്ചും  വളരെയധികം കാര്യങ്ങള്‍ മനസിലാക്കുവാനും, ഒരു പാട് നല്ല സുഹ്യത്തുക്കളെ പരിചയപ്പെടാനും സാധിച്ചു എന്നതിലുള്ള സന്തോഷം ഇത്തിരിനേരത്തിലൂടെ  പങ്കുവെയ്ക്കുന്നുണ്ട്.

ഇത്തിരി നേരം
             തസ്ലീം തനിക്ക് ശരിയെന്നുതോന്നുന്ന എല്ലാ കാര്യങ്ങളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കാറുണ്ട്. പ്രത്യേകിച്ചും തന്റെ തന്നെയോ, അനിയത്തിയുടേതോ ആയ കുറിപ്പുകളും, കവിതകളും കൂടാതെ വിനോദങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങിയവ. മുക്കത്തെ മുസ്ലീം ഓര്‍ഫനേജിന്റെ കീഴിലുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പ്രിന്‍സിപ്പലായ വാപ്പ അബ്ദുവും കാരമൂലയില്‍ ഗവ. സ്കൂള്‍ ടീച്ചറായ ഉമ്മ നഫീസയും, അനിയത്തി ശിഫയും  തസ്ലീമിന്റെ ബ്ലോഗിംഗിന് എല്ലാവിധ പിന്തുണയും നല്കി പുറകിലുണ്ട്.
                   നിരവധിയാളുകളാണ് ദിനം തോറും തസ്ലീമിന്റെ ബ്ലോഗ് സന്ദര്‍ശിക്കാറുള്ളത്. ഏകദേശം ഒരു വര്‍ഷം മുന്‍പ് മാധ്യമം ദിനപത്രത്തിലെ വെളിച്ചം എന്ന പേജില്‍ തസ്ലീമിന്റെ ബ്ലോഗിനെക്കുറിച്ചുള്ള വാര്‍ത്ത വന്നിരുന്നു. ഇതാണ് തന്റെ ബ്ലോഗ്ഗിലെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് തസ്ലീം പറയുന്നു. 'ഇത്തിരി നേരം' സന്ദര്‍ശിക്കുന്ന അധ്യാപകരുടെയും, ബ്ലോഗ്ഗര്‍മാരുടെയും അഭിപ്രായങ്ങള്‍ ഉത്തേജനമായി പഠനത്തിന്റെ തിരക്കിനിടയിലും ബ്ലോഗ്ഗിംഗ് സജീവമായി തുടരാന്‍ തസ്ലീമിനെ പ്രേരിപ്പിക്കുന്നു.

' ഇത്തിരി നേരം '  നമുക്കും സന്ദര്‍ശിക്കാം അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Read more ...

04 മേയ് 2012

റവ.ഫാ.എഫ്രേം പൊട്ടനാനിക്കലിന് സ്നേഹപൂര്‍വം യാത്രാ മംഗളങ്ങള്‍ നേരുന്നു.....


    പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഇടവക വികാരി റവ.ഫാ.എഫ്രേം പൊട്ടനാനിക്കല്‍ 2012 മെയ് 5ം  തീയതി ശനിയാഴ്ച മലപ്പുറം ഫെറോന ദേവാലയ വികാരിയായി  സ്ഥലം മാറി പോകുന്നു. 2007 മെയ് 6ം തീയതി അദ്ദേഹം പുല്ലൂരാംപാറ ഇടവക വികാരിയായി ചാര്‍ജ് ഏറ്റെടുത്ത അദ്ദേഹം തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലം   പുല്ലൂരാംപാറ ഇടവകയില്‍  സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ശേഷമാണ് സ്ഥലം മാറി പോകുന്നത്.   ഇടവക ജനങ്ങളുടെ ആത്മീയ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്ന അച്ചന്‍ ലളിത ജീവിതമാണ് നയിച്ചിരുന്നത്. എല്ലാ ദിവസങ്ങളിലും ഇടവക ജനങ്ങള്‍ക്കു വേണ്ടി  പ്രാര്‍ത്ഥനയ്ക്കും, അവരെ കേള്‍ക്കുവാനും അച്ചന്‍ പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. ഓരോ പ്രവര്‍ത്തികളിലും അതിന്റെ വിജയത്തിലും ദൈവത്തിനോടുള്ള നന്ദിയും സ്തുതികളും അര്‍പ്പിക്കുന്നത് അച്ചന്റെ പ്രത്യേകതയായിരുന്നു.
            നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പുല്ലൂരാംപാറയില്‍ അച്ചന്റെ നേത്യത്വത്തില്‍  നടപ്പിലാക്കിയിട്ടുള്ളത്.  ഉന്നത പഠന സൌകര്യത്തിന്റെ അഭാവം മനസ്സിലാക്കിയ അദ്ദേഹം പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന പുല്ലൂരാംപാറയില്‍ ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന സ്വപനം ​പൂവണിയിക്കാന്‍ നേത്യത്വം നല്കുകയും, മികച്ച ഭൌതിക സൌകര്യങ്ങളുള്ള ഒരു പുതിയ പ്ലസ് ടു കെട്ടിടം നിര്‍മിക്കുകയും ചെയ്തു.  ഈ കെട്ടിടം നാലുനിലകളിലായി പുല്ലൂരാംപാറയില്‍ ഇന്ന് തലയുയര്‍ത്തി നില്ക്കുന്നു. കൂടാതെ യു.പി. സ്കൂളിനു വേണ്ടി നിലവിലുള്ള ഒരു ഭാഗം പൊളിച്ചു കളഞ്ഞ് രണ്ടു നിലകളിലായി നിരവധി ക്ലാസ് റൂമുകളോടു കൂടിയ മികച്ച സ്കൂള്‍  കെട്ടിടം പണിയിക്കാന്‍ സാധിച്ചു എന്നത്  അച്ചന് എടുത്തു പറയാവുന്ന നേട്ടം തന്നെയാണ്.  യു.പി. സ്കൂളിനു വേണ്ടി പാചകപ്പുര നിര്‍മ്മിച്ചു, ഹൈസ്കൂള്‍ ഓഡിറ്റോറിയം നിര്‍മാണം എന്നിവയുടെയെല്ലാം പുറകില്‍ അച്ചന്റെ അധ്വാനവും, പ്രാര്‍ത്ഥനയും  പ്രകടമാണ്. പുല്ലൂരാംപാറ പള്ളിപ്പടിയില്‍ നാട്ടുകാരുടെ ദീര്‍ഘകാല അഭിലാഷമായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിനു വേണ്ട സ്ഥലം വിട്ടു കൊടുത്ത് പുല്ലൂരാംപാറയുടെ വികസനത്തിന്   ചാലക ശക്തിയായി അദ്ദേഹം നിലകൊണ്ടു.

Read more ...

04 ഏപ്രിൽ 2012

'പുല്ലൂരാംപാറ വാര്‍ത്തകളുടെ' അണിയറ ശില്‍പികള്‍


സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍
ഈ ബ്ലോഗിന്റെ സ്ഥാപകനും അഡ്മിനിസ്ട്രേറ്റ
റും, ചീഫ് എഡിറ്ററുമാണ്. ബ്ലോഗിന്റെ ഡിസൈന്‍, എഡിറ്റിംഗ്, പോസ്റ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നു.  ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ അധ്യാപകനായി മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്നു .






            
 മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍ 
ഈ ബ്ലോഗിന്റെ സബ് എഡിറ്ററാണ്. ബ്ലോഗിന്റെ  പോസ്റ്റിംഗ് കൈകാര്യം ചെയ്യുന്നു. സംസ്ഥാന ക്യഷി വകുപ്പ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ സിറില്‍ ജോര്‍ജിന്റെ ഇരട്ട സഹോദരനാണ്.  






                   
ബിജു ഫ്രാന്‍സിസ് വള്ളിയാംപൊയ് കയില്‍                                ഈ ബ്ലോഗിന്റെ സബ് എഡിറ്ററാണ്. നിരവധി എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൈസ്കൂള്‍ അധ്യാപകനായി ജോലി ചെയ്യുന്നു.






Read more ...

28 നവംബർ 2011

വീണ്ടും അവാര്‍ഡിന്റെ തിളക്കത്തില്‍ പുല്ലുരാംപാറ

           
          രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരില്‍ സ്തുത്യര്‍ഹസേവനത്തിന് കേന്ദ്രീയ വിദ്യാലയ സംഘട്ടന്‍ നല്‍കുന്ന ദേശീയ അവാര്‍ഡ്  പുല്ലുരാംപാറ സ്വദേശിനി കോഴിക്കോട് ഈസ്റ്റ്ഹില്‍ നമ്പര്‍ വണ്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ മായാ ജോര്‍ജിന് ലഭിച്ചു. പുല്ലുരാംപാറ യു.പി. സ്കൂളിലെ ആദ്യകാല ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഇടളക്കളത്തൂര്‍ പൊറിഞ്ചു മാസ്റ്ററുടെ മകന്‍ മേരിദാസന്റെ ഭാര്യയാണ് മായ ജോര്‍ജ്.
Read more ...

27 നവംബർ 2011

സപ്തതിയുടെ നിറവില്‍ പങ്കി വെളിച്ചപ്പാട്



            'തൂവലും തൂമ്പയും ' എന്ന നാടകത്തിലെ "പങ്കി വെളിച്ചപ്പാട് " എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേഷക മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ പുല്ലൂരാംപാറയുടെ നാടക പ്രതിഭ ശ്രീ. ബേബി ചക്കുങ്കലിന് (ടെയിലര്‍ ബേബി ചേട്ടന്‍ ) എഴുപതു വയസ്സിന്റെ നിറവ്. പത്തൊമ്പതാം വയസ്സില്‍ ആരംഭിച്ച അഭിനയ ജീവിതത്തിന് ഈ എഴുപതാം വയസ്സിലും ഫുള്‍ സ്റ്റോപ്പ് പറയാന്‍ ബേബി ച്ചേട്ടന്‍ ഒരുക്കമല്ല. അറുപതോളം നാടകങ്ങള്‍. മിക്കതിലും ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യ കഥാപാത്രങ്ങള്‍ ഇതിനിടെ സംവിധായകനുമായി.

Read more ...

17 ഒക്‌ടോബർ 2011

തിരുവമ്പാടിയിലേക്ക് മറ്റൊരു അവാര്‍ഡു കൂടി

                                           കാര്‍ഷിക അധ്യാപക അവാര്‍ഡുകള്‍ക്കു പിന്നാലെ മറ്റൊരു അവാര്‍ഡു കൂടി തിരുവമ്പാടിക്കു സ്വന്തം. ഇത്തവണ പോസ്റ്റല്‍ രംഗത്തെ മികവാണ് തിരുവമ്പാടിയെ അവാര്‍ഡിലേക്ക് എത്തിച്ചത്. കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനിലെ മികച്ച പ്രവര്‍ത്തനത്തിനു തിരുവമ്പാടി പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ മാണി വര്‍ഗീസ്സ് ആണ് ഇത്തവണ തിരുവമ്പാടിയെ മറ്റൊരു അവാര്‍ഡിന്റെ തിളക്കത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ഡിവിഷനില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ നടത്തിയതിനുള്ള അവാര്‍ഡാണ് പോസ്റ്റ് ഓഫീസിനും, മാണി വര്‍ഗീസിനും ലഭിച്ചത്. തിരുവമ്പാടി ഇരുമ്പകത്തുള്ള ആക്കാട്ടുമുണ്ടക്കല്‍ കുടുംബാംഗമായ മാണി വര്‍ഗീസ് മികച്ച കായികതാരം കൂടിയാണ്.
Read more ...

14 ഒക്‌ടോബർ 2011

മില്ലി ടീച്ചര്‍ ഇനി മഹിളാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി



     തിരുവമ്പാടി സ്വദേശിനിയും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മില്ലി ടീച്ചറെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി  തിരഞ്ഞെടുത്തു. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, ജനശ്രീ ജില്ലാ സെക്രട്ടറി, ജനശ്രീ സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന മില്ലി ടീച്ചര്‍ തിരുവമ്പാടി വനിതാ സഹകരണ സംഘം പ്രസിഡന്റ്, ടെലിഫോണ്‍ ഉപദേശക സമിതി അംഗംഎന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
Read more ...

29 സെപ്റ്റംബർ 2011

മലബാറിന്റെ പ്രിയപ്പെട്ട കവി : ശ്രീ സി .കാളിയാമ്പുഴ.



                          1953 മെയ് 8 ന് പുല്ലൂരാംപാറയിലെ കാളിയാമ്പുഴ എന്ന ഗ്രാമത്തില്‍ തോമസ് ഊട്ടുകളത്തില്‍,മറിയം തറപ്പേല്‍ ദമ്പതികളുടെ മകനായി ജനിച്ച ശ്രീ ചാക്കോച്ചന്‍  ഊട്ടുകളമാണ് പിന്നീട്  സി. കാളിയാമ്പുഴ എന്ന തൂലികാ നാമത്തില്‍ പ്രശസ്തനായത്. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം അദ്ദേഹം കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ദേശാടനം നടത്തുകയുണ്ടായി. ഈ ദേശാടനം  അദ്ദേഹത്തെ കൂടുതല്‍ ആളുകളുമായി ഇടപഴകുന്നതിനും, അനുഭവങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും വളരെയധികം  സഹായിച്ചിട്ടുണ്ട്
Read more ...

12 സെപ്റ്റംബർ 2011

മണ്ണുക്കുശുമ്പേല്‍ ഡൊമിനിക്കിന് (പാപ്പച്ചന്‍) കേര കേസരി അവാര്‍ഡ് സമ്മാനിച്ചു


  ആനക്കാംപൊയില്‍ സ്വദേശിയായ മണ്ണുക്കുശുമ്പേല്‍ ഡൊമിനിക്കിന് (പാപ്പച്ചന്‍) കേര കേസരി അവാര്‍ഡ് ആഗസ്റ്റ് 17 ന് കര്‍ഷക ദിനത്തില്‍  സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കൃഷി മന്ത്രി കെ.പി മോഹനന്‍  അവാര്‍ഡ് വിതരണം ചെയ്തു. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്.സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ,ധനമന്ത്രി കെ എം മാണി,ഗതാഗത വകുപ്പു മന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Read more ...

03 സെപ്റ്റംബർ 2011

ഇക്കൊല്ലത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് താന്നിപ്പൊതിയില്‍ സണ്ണി സാറിന്

               പുല്ലൂരാംപാറ സ്വദേശിയും, തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് യു.പി.സ്കൂള്‍ പ്രധാനാധ്യാപകനുമായ താന്നിപ്പൊതിയില്‍ സണ്ണി സാറിന് ഇക്കൊല്ലത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു.അദ്ദേഹത്തിന്റെ  ഔദ്യോഗിക ജീവിതമായ 27 വര്‍ഷക്കാലത്തെ പ്രവര്‍ത്തനം മുഴുവന്‍ പ്രധാനാധ്യാപകനായിട്ടായിരുന്നു. 1984ല്‍ തെയ്യപ്പാറ സെന്റ് തോമസ് സ്കൂളിലാണ്, ശ്രീ സണ്ണി സാര്‍ അധ്യാപക    ജീവിതം  ആരംഭിച്ചത്.       1996 ല്‍ തിരുവമ്പാടി യു.പി.സ്കൂളിലെത്തുകയും ചെയ്തു. തുടര്‍ന്നുള്ള 15 വര്‍ഷക്കാലത്തെ അധ്യാപക ജീവിതത്തിനിടയില്‍ അദ്ദേഹം  സ്കൂളിന്റെ  മുഖച്ഛായ തന്നെ മാറ്റിയെടുത്തു. 
Read more ...

08 ഓഗസ്റ്റ് 2011

പുല്ലൂരാംപാറ പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍

                                         

പുല്ലൂരാംപാറ  രണ്ടു ഗ്രാമ പഞ്ചായത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്.തിരുവമ്പാടി പഞ്ചായത്തും,കോടഞ്ചേരി പഞ്ചായത്തും .ഇരുവഞ്ഞിപ്പുഴയുടെ അക്കരെയും ഇക്കരെയും   ആണ് ഈ പഞ്ചായത്തുകള്‍ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം പ്രദേശവും തിരുവമ്പാടി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് അതുകൊണ്ട് തന്നെ പുല്ലൂരാംപാറ തിരുവമ്പാടി പഞ്ചായത്തിന്റെ ഭാഗമായാണ് രേഖപ്പെടുത്തുന്നത് .  


 വാര്‍ഡ്‌  17 പുല്ലൂരാംപാറ ( തിരുവമ്പാടി പഞ്ചായത്ത്)


ശ്രീമതി  മേഴ്സി  പുളിക്കാട്ട് (കോണ്‍ഗ്രസ്സ്)


              പുല്ലൂരാംപാറ അങ്ങാടി ഭാഗത്ത്‌  സ്ഥിതി ചെയ്യുന്ന വാര്‍ഡാണിത്   2010  ല്‍ നടന്ന....
Read more ...