ചൈനയില്‍ വെച്ചു നടന്ന ഒന്‍പതാമത് ഏഷ്യന്‍ യൂത്ത് ഗേള്‍സ്
വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുല്ലൂരാംപാറ സ്വദേശിനി അലീന ഷാജി ഇന്ത്യന്‍
ടീമില്‍ അംഗമായി പങ്കെടുത്തു . തോട്ടുംമുഴി കുടിപ്പാറ ഷാജി - റോസമ്മ
ദമ്പതികളുടെ മകളായ അലീന ഷാജി, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ കോച്ച്
ശ്രീ. ആമിറിന്റെ കീഴില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ്
ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ വോളിബോള്‍ വാഗ്ദാനമാണ് അലീന ഷാജി. അക്കാദമിയുടെ പരിശീലനത്തിലൂടെയാണ് കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കഴിഞ്ഞ വര്‍ഷം കേരളത്തിനു വേണ്ടി സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച അലീന ഷാജി ടീമിനെ വിജയത്തിലേക്കു നയിച്ചിരുന്നു.
![]() |
| ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം നേടിയ ഇന്ത്യന്‍ ടീം |
കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനു ചൈനയിലേക്കു പുറപ്പെട്ട അലീന ഷാജി ഇന്ത്യന്‍ ടീമിനൊപ്പം ഒക്ടോബര്‍ 12 മുതല്‍ 20 വരെ നടന്ന ഏഷ്യന്‍ യൂത്ത് ഗേള്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയുണ്ടായി. പതിമൂന്നു ടീമുകള്‍ മത്സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന് അഞ്ചാം സ്ഥാനം ലഭിച്ചിരുന്നു.
ഇപ്പോള്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്സ്. എസ്സില്‍ പ്ലസ് ടുവിനു പഠിക്കുന്ന അലീന ഷാജി ഭാവിയില്‍ മികച്ച താരമായി മലയോര മേഖലയ്ക്ക് അഭിമാനമാകുമെന്ന പ്രതീക്ഷയിലാണ് കായികലോകം. പുല്ലൂരാംപാറയില്‍ നിന്ന് ആദ്യമായി വോളിബോളില്‍ രാജ്യാന്തര തലത്തിലേക്കുയര്‍ന്ന അലീന ഷാജിക്ക് പുല്ലൂരാംപാറ വാര്‍ത്തകളുടെ അഭിനന്ദനങ്ങളോടെ.............


