ആനക്കാംപൊയില്‍ സ്വദേശിയായ മണ്ണുക്കുശുമ്പേല്‍ ഡൊമിനിക്കിന് (പാപ്പച്ചന്‍) കേര കേസരി അവാര്‍ഡ് ആഗസ്റ്റ് 17 ന് കര്‍ഷക ദിനത്തില്‍ സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കൃഷി മന്ത്രി കെ.പി മോഹനന്‍ അവാര്‍ഡ് വിതരണം ചെയ്തു. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്.സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ,ധനമന്ത്രി കെ എം മാണി,ഗതാഗത വകുപ്പു മന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.