28 നവംബർ 2011

വീണ്ടും അവാര്‍ഡിന്റെ തിളക്കത്തില്‍ പുല്ലുരാംപാറ

           
          രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരില്‍ സ്തുത്യര്‍ഹസേവനത്തിന് കേന്ദ്രീയ വിദ്യാലയ സംഘട്ടന്‍ നല്‍കുന്ന ദേശീയ അവാര്‍ഡ്  പുല്ലുരാംപാറ സ്വദേശിനി കോഴിക്കോട് ഈസ്റ്റ്ഹില്‍ നമ്പര്‍ വണ്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ മായാ ജോര്‍ജിന് ലഭിച്ചു. പുല്ലുരാംപാറ യു.പി. സ്കൂളിലെ ആദ്യകാല ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഇടളക്കളത്തൂര്‍ പൊറിഞ്ചു മാസ്റ്ററുടെ മകന്‍ മേരിദാസന്റെ ഭാര്യയാണ് മായ ജോര്‍ജ്.
         


         ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മാനവ ശേഷി  വിഭവ മന്ത്രി കബില്‍ സിബല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഓരോ വര്‍ഷവും അധ്യാപനത്തിലും കുട്ടികളില്‍ പ്രക്യതിയോടിണങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ഔത്സുക്യം വളര്‍ത്തുന്നതിലും കാണിച്ച താല്‍പര്യവും സഹകരണവും മുന്‍നിര്‍ത്തി നല്‍കുന്നതാണ് അവാര്‍ഡ്. 


       രാജ്യത്തെ മൊത്തം കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍മാരില്‍ നാലു പേര്‍ക്കും പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകരില്‍ ആറു പേര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. ദക്ഷിണേന്ത്യയില്‍ പ്രിന്‍സിപ്പല്‍മാരില്‍ മായാ ജോര്‍ജിന് മാത്രമാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.