28 മാർച്ച് 2013

ഒരു വലിയ കുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍.


                          ' ചെറിയ കുടുംബം സന്തുഷ്ട കുടുംബം ' എന്ന ആപ്ത വാക്യം  ദമ്പതികളുടെ മനസ്സില്‍ വേരുറച്ചു പോയ   ഈ ആധുനിക കാലത്ത് ദൈവം തരുന്ന മക്കളെ ഇരു കൈയ്യും  നീട്ടി  സ്വീകരിക്കാന്‍ തയാറായി ഏവര്‍ക്കും മാത്യകയാവുകയാണ് പുല്ലൂരാംപാറ  തുണ്ടത്തില്‍ കുടുംബാംഗവും ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറത്ത് താമസക്കാരനുമായ ഡോ.ജില്‍സണ്‍-ഡോ സുമ ദമ്പതികള്‍. സാധാരണ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും ഉള്ള ദമ്പതികള്‍ കുഞ്ഞുങ്ങളുടെ എണ്ണം ഒന്ന് അല്ലെങ്കില്‍ രണ്ട് എന്നു മാത്രം  ചിന്തിക്കുന്ന ഈ കാലഘട്ടത്തില്‍   ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളായ ഡോ.ജില്‍സസന്റെയും, വളാഞ്ചേരി നിസാര്‍ ആശുപത്രിയിലെ പീഡിയാട്രിഷ്യനായ ഡോ.സുമയുടെയും   കുടുംബത്തില്‍ കുഞ്ഞുങ്ങള്‍ ഒന്നും രണ്ടുമല്ല ആറു പേരാണ് ഈ മാര്‍ച്ച് മാസമാണ് ഈ കുടും ബത്തിലേക്ക് ആറാമത്തെ കുഞ്ഞ് കടന്നു വന്നത്.


       പ്രസവം ​സിസേറിയനായാല്‍ സാധാരണ മൂന്നു പ്രാവശ്യം വരെ മാത്രമേ നടത്താറുള്ളൂ. എന്നാല്‍ ഈ ദമ്പതികളുടെ മുന്നില്‍ ഈ തടസ്സങ്ങളൊന്നും പ്രശ്നമായില്ല തങ്ങളുടെ ആറാമത്തെ കുഞ്ഞിനെയും സിസേറിയന്‍ വഴിയാണ് പുറത്തെടുത്തത്. അപൂര്‍വ്വമായി  നാലു പ്രസവങ്ങള്‍ക്ക് വരെ സിസേറിയന്‍ നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തില്‍  ഒരു സ്ത്രീക്ക് ആറു സിസേറിയന്‍ വരെ നടത്തുന്നത്. സിസേറിയനിലൂടെ പിറന്ന ആദ്യത്തെ മകനായ നിര്‍മ്മലിന് ഇപ്പോള്‍ പന്ത്രണ്ടു വയസ്സായി, നമിത (ഒന്‍പത് ), അമല്‍ (ഏഴ്), എയ്ഞ്ചല്‍ (അഞ്ച്), അലീന ( മൂന്നര ) എന്നിവരാണ് മറ്റു മക്കള്‍.


           പുല്ലൂരാംപാറ പള്ളിപ്പടി  പരേതരായ  തുണ്ടത്തില്‍ തോമസ് - അന്നമ്മ ദമ്പതികളുടെ മക്കളില്‍ പത്താമനായി ജനിച്ച ഡോ. ജില്‍സണ്‍ ഇലക്ട്രിക്കല്‍  എഞ്ചിനിയറിംഗില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് കൂടാതെ  കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (NIT) നിന്നും കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗിലെ ആദ്യ ഡോക്ടറേറ്റ് നേടിയ വ്യക്തിയുമാണ്. ലക്ച്ചറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.ജില്‍സണ്‍ ഇപ്പോള്‍ ത്യശ്ശൂര്‍  ചെറുതുരുത്തി ജ്യോതി എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാളായി സേവനമനുഷ്ടിക്കുകയാണ്.