30 ജനുവരി 2013

HD ക്വാളിറ്റിയുള്ള ലൈവ് മലയാളം ടിവി ചാനലുകളുമായി ഒരു വെബ്സൈറ്റ്.


           മലയാളം ചാനലുകള്‍ ലൈവായി ലഭിക്കുന്ന ഒട്ടേറെ വെബ്സൈറ്റുകള്‍ ഇന്ന് ഇന്റര്‍നെറ്റിലൂടെ ലഭ്യമാണെങ്കിലും, കുറഞ്ഞ ബാന്‍ഡ് വിഡ്ത് മാത്രം ഉപയോഗിച്ച് HD ക്വാളിറ്റിയുള്ളതും, HD റെസലുഷനുകളോടു കൂടിയുള്ളതുമായ  മലയാളം ടി.വി. ചാനലുകളുമായി രണ്ടു വെബ്സൈറ്റുകള്‍   ലോകമെമ്പാടുമുള്ള  പ്രേക്ഷകരുടെ മുന്‍പിലേക്കെത്തിയിരിക്കുകയാണ്. TurboTV.in, malayalamtvhd എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള ഈ വെബ്സൈറ്റുകളില്‍  മലയാളത്തിനു പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ള ഫ്രീ ചാനലുകളാണ് നല്കിയിരിക്കുന്നത്. മലയാളത്തില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നതും, ടെസ്റ്റ് സംപ്രേഷണം നടത്തിക്കൊണ്ടിരിക്കുന്നതുമായ ഫ്രീ ചാനലുകളാണ് TurboTV.in വെബ്സൈറ്റിലൂടെ ലഭ്യമാകുന്നത്. ഫ്ലാഷ് പ്ലയറോടു കൂടിയ  ബ്രൌസറും, 512Kbps സ്പീഡുള്ളതുമായ ഇന്റര്‍നെറ്റ് കണക്ഷനുമാണ് HD ക്വാളിറ്റിയുള്ള ചാനലുകള്‍ കാണുവാന്‍  നമ്മുടെ കമ്പ്യൂട്ടറുകളിലുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സംവിധാനം. നിലവില്‍ ചാനല്‍ പരിപാടിയോടൊപ്പം  വെബ്സൈറ്റ് വക പരസ്യങ്ങള്‍ അകമ്പടിയായെത്തുന്നില്ലെങ്കിലും, ഭാവിയില്‍ പരസ്യങ്ങള്‍ വരാനും, അതേ സമയം മറ്റു വെബ്സൈറ്റുകളേപ്പോലെ പേ ഫോര്‍ മാറ്റിലേക്കു മാറുവാനും  സാധ്യതയുണ്ട്.

   അതേ സമയം malayalamtvhd മറ്റ് വെബ്സൈറ്റുകളിലെ സ്ട്രീമിംഗാണ് നല്കിയിരിക്കുന്നത്. ഇവയില്‍ നമ്മുടെ നാട്ടിലെ ലോക്കല്‍ കേബിള്‍ ടിവി ചാനലുകള്‍ വരെ ലഭ്യമാണെന്നതാണ്. മറ്റുള്ള വെബ്സൈറ്റുകളില്‍ നിന്നും malayalamtvhdയെ വേറിട്ടു നിര്‍ത്തുന്നത്.