തിരുവമ്പാടി-കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുല്ലൂരാംപാറ ഇലന്തുകടവില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന്‍െറ പ്രവൃത്തി തുടങ്ങി. അഞ്ചര കോടി ചെലവ് പ്രതീക്ഷിക്കുന്ന പാലം 18 മാസംകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പൊതുമരാമത്ത് അധികൃതരുടെ കണക്കുകൂട്ടല്‍. ഇലന്തുകടവില്‍ നിലവിലുള്ള പഴയ ഇരുമ്പുപാലത്തിന്‍െറ മുകള്‍ ഭാഗത്ത് ആനക്കാംപൊയില്‍ റോഡില്‍ നിന്നും പ്രവേശിക്കുന്ന ഭാഗത്താണ് പ്രവൃത്തി തുടങ്ങിയത്. ആറ് തൂണുകളിലാണ് പാലം നിര്‍മിക്കുന്നത്. 93 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാകും പാലം യാഥാര്‍ഥ്യമാവുക. പാലത്തിന്‍െറ ഇരുവശത്തും ഒന്നര മീറ്റര്‍ നടപ്പാതയുണ്ടാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്.
Labels
- വാര്‍ത്തകള്‍
- മതപരം
- സ്പെഷ്യല്‍
- സ്കൂള്‍
- ചരമം
- ദുരന്തങ്ങള്‍
- കായികം
- കാര്‍ഷികം
- ടിപ്സ്
- ടെക്
- വ്യക്തികള്‍
- സ്ഥാപനങ്ങള്‍
- ടൂറിസം
വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
14 ഫെബ്രുവരി 2015
13 നവംബർ 2014
മഴവില്ലിന്റെ ഏഴഴകില്‍ കുളിച്ച് നമ്മുടെ നാട്.
![]() |
പുല്ലൂരാംപാറയില്‍ ഇന്നു വൈകുന്നേരം ദ്യശ്യമായ മഴവില്ല് |
മാനത്തെ ദ്യശ്യങ്ങള്‍ അതിമനോഹരങ്ങളാണ്. പ്രക്യതിയൊരുക്കുന്ന നിറച്ചാര്‍ത്തുകള്‍ ഏവര്‍ക്കും ആസ്വാദ്യകരമാണ്. ജൂണിലാരംഭിച്ച ഇനിയും മഴ വിട്ടുമാറിയിട്ടില്ല ജലകണികകള്‍ തിങ്ങിനിറഞ്ഞ അന്തരീക്ഷത്തിലേക്ക് സൂര്യപ്രകാശം കടന്നു പോകുമ്പോള്‍ ദ്യശ്യമാകുന്ന പ്രക്യതിയുടെ കരവിരുതിന്റെ മനോഹാരിത മഴവില്ലിന്റെ രൂപത്തില്‍ വൈകുന്നേരത്തോടെ മാനത്ത് തെളിഞ്ഞു. നാളുകള്‍ക്ക് ശേഷം കാണപ്പെട്ട ഈ മഴവില്ല് ഏറെ കൌതുകമുണര്‍ത്തുന്നതായിരുന്നു.
12 നവംബർ 2014
ഐഡിയ 3G ഇപ്പോള്‍ പുല്ലൂരാംപാറയിലും
പുല്ലൂരാംപാറയില്‍ ഐഡിയ ത്രീജി സര്‍വീസ് ആരംഭിച്ചു. 3G സര്‍വീസ് ആദ്യമായി പുല്ലൂരാംപാറയില്‍ പൂര്‍ണ്ണതോതില്‍ ആരംഭിച്ചിരിക്കുന്നത് ഐഡിയ മൊബൈല്‍ കമ്പനിയാണ്. പുല്ലൂരാംപാറയ്ക്കു പുറമെ ആനക്കാംപൊയില്‍, നെല്ലിപ്പൊയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കൂടി ഐഡിയയുടെ ത്രീ ജി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ മറ്റു സര്‍വീസ് പ്രൊവൈഡര്‍മാര്‍ അടുത്തു തന്നെ 3G സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
23 ജൂലൈ 2014
കനത്ത മഴ: പുല്ലൂരാംപാറ തിരുവമ്പാടി റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
കറ്റ്യാട് ഭാഗത്ത് ഇന്നു വൈകുന്നേരം അഞ്ചുമണിയോടെയുള്ള ദ്യശ്യം
മലയോര മേഖലയില്‍ ഇന്നു രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ പുഴകളും തോടുകളും കരകവിഞ്ഞൊഴുകി. ഇരവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും വെള്ളം ക്രമാതീതമായി ഉയര്‍ ന്നതിനെ തുടര്‍ന്ന് താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്നുച്ചക്കു ശേഷം തിരുവമ്പാടി പുല്ലൂരാംപാറ റോഡില്‍ കറ്റ്യാട് ഭാഗത്ത് വലിയ തോതില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഇതുവഴിയുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
കറ്റ്യാട് ഇന്നു വൈകുന്നേരം അഞ്ചുമണിയോടെയുള്ള ദ്യശ്യം
കറ്റ്യാട് നാലുമണിക്കൂര്‍ മുന്‍പ് (Facebook post)
വൈകുന്നേരം അഞ്ചു മണിയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ബസ്
സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവമ്പാടി ടൌണിനു സമീപ പ്രദേശങ്ങളില്‍
ഇപ്പോഴും വെള്ളം നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി പെയ്യുന്ന മഴ
ഇന്ന് അതിശക്തമാവുകയായിരുന്നു. രാവിലെ മുതല്‍ അതിശക്തമായ കാറ്റിന്റെ
അകമ്പടിയോടെ കനത്ത മഴയാണ് പെയ്തു കൊണ്ടിരുന്നത് ഇരവഞ്ഞിപ്പുഴ
കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് കുറുങ്കയം ഭാഗത്ത് താഴ്‌ന്ന പ്രദേശങ്ങളില്‍
വെള്ളം കയറിയിട്ടുണ്ട്. ഇപ്പോള്‍ വൈകുന്നേരം അഞ്ചുണിയോടെ മഴ അല്പം
ശമിച്ചിട്ടുണ്ട്. എങ്കിലും മഴ ഭീക്ഷണി നിലനില്ക്കുന്നു.
കുറുങ്കയത്തു നിന്നുള്ള ദ്യശ്യങ്ങള്‍ (Facebook post)
16 മേയ് 2014
3G യുടെ വേഗച്ചിറകില്‍ ഇനി പുല്ലൂരാംപാറയും.
പുല്ലൂരാംപാറയില്‍ 3G സൌകര്യം ലഭ്യമായി. എയര്‍ടെല്‍ മൊബൈല്‍ കമ്പനിയാണ് ഈ സൌകര്യം ഇവിടെ ആദ്യമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ടെല്ലിന്റെ സഞ്ചരിക്കുന്ന കൌണ്ടര്‍ പോയിന്റുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് തത്സമയം 3G സിമ്മുകള്‍ നല്‍കുന്ന സംവിധാനം പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നു. ജനറേറ്റര്‍, പ്രിന്റര്‍, ഫോട്ടോയെടുക്കാന്‍ ക്യാമറ എന്നീ സജ്ജീകരണങ്ങളോടു കൂടിയ വാഹനത്തിലെ സൌകര്യം ഉപയോഗിച്ച് നിരവധിപ്പേരാണ് ഇന്ന് പുല്ലൂരാംപാറയില്‍ 3G സിമ്മുകള്‍ കരസ്ഥമാക്കിയത്.
3G സിം വിതരണത്തിനായി ഇന്നു വൈകുന്നേരം പള്ളിപ്പടിയില്‍ എത്തിയപ്പോളുള്ള ദ്യശ്യം
08 മേയ് 2014
കാലവര്‍ഷ പ്രതീതിയുണര്‍ത്തി കനത്ത മഴയും ചുഴലിക്കാറ്റും.
കേരളതീരത്ത് ശക്തിപ്പെട്ട ന്യൂമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി പെയ്യുന്ന മഴ മലയോര മേഖലയിലും കനത്തു. ഇന്നലെ ആരംഭിച്ച മഴ ഇന്നു രാവിലെ മുതല്‍ ശക്തമാവുകയായിരുന്നു. മഴയെ തുടര്‍ന്നുണ്ടായ ചുഴലിക്കാറ്റില്‍ പുല്ലൂരാംപാറ, ആനക്കാംപൊയില്‍ എന്നിവിടങ്ങളില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി ലൈനുകളില്‍ മരങ്ങള്‍ കടപുഴകി വീണ്, വൈദ്യുതി ബന്ധം തകരാറിലായി രാത്രിയോടെ പുല്ലൂരാംപാറ ഭാഗത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിയും പരന്നിട്ടുണ്ട്. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മലയോരജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച വൈകീട്ടുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഫോട്ടോ: ലിജോ കുന്നേല്‍
16 ഒക്‌ടോബർ 2013
പതങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട മൂന്നു യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി.
ഇരവഞ്ഞിപ്പുഴയില്‍ പതങ്കയം തൂക്കുപാലത്തിനടുത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട മൂന്നു യുവാക്കളെ ആനക്കാംപൊയില്‍ പുനര്‍ജനി ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവം. വനത്തില്‍ മഴ പെയ്ത് പുഴയില്‍ പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. പതങ്കയം ഭാഗത്ത് യുവാക്കള്‍ ഇരുന്ന പാറക്കെട്ടിലും വെള്ളം കയറാന്‍ തുടങ്ങിയതോടെ ഇവര്‍ക്ക് കരയിലേക്കെത്താന്‍ സാധിച്ചില്ല. ഇവരുടെ അലറിക്കരച്ചില്‍ കേട്ട് പുഴയ്ക്ക് മറുകരയുള്ളവര്‍ ആനക്കാംപൊയില്‍ അങ്ങാടിയിലേക്ക് ഫോണ്‍ വഴി വിവരം അറിയിക്കുകയായിരുന്നു.
വീഡിയോ ദ്യശ്യം
പുനര്‍ജനി പ്രവര്‍ത്തകരും നാട്ടുകാരും
സ്ഥലത്തേക്ക് കുതിച്ചെത്തുകയും യുവാക്കള്‍ക്ക് വടം എറിഞ്ഞു കൊടുത്ത്
അരയില്‍ ബന്ധിപ്പിച്ചെങ്കിലും, മലവെള്ളപ്പാച്ചില്‍ പെട്ടെന്ന്
ശക്തമാവുകയായിരുന്നു. തുടര്‍ന്ന് ഏറെ സാഹസികമായാണ്, രക്ഷാപ്രവര്‍ത്തകര്‍
വടം ഉപയോഗിച്ച് യുവാക്കളെ സുരക്ഷിതമായി കരയില്‍ എത്തിച്ചത്. അതേ സമയം
മലവെള്ളപ്പാച്ചില്‍ ഉണ്ടായ വിവരം അരിപ്പാറ വെള്ളച്ചാട്ട ത്തിലുണ്ടായിരുന്ന
ലൈഫ് ഗാര്‍ഡുകളെ അറിയിച്ചതിനാല്‍ അവിടെ ഉണ്ടായിരുന്ന നൂറോളം വരുന്ന വിനോദ
സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റാന്‍ സാധിച്ചു.
25 സെപ്റ്റംബർ 2013
ആനക്കാംപൊയിലിലെ ദുരന്തനിവാരണ പരിശീലന പരിപാടി സമാപിച്ചു.
ആനക്കാംപൊയില്‍ പുനര്‍ജനി അവയവ-രക്തദാന സന്നദ്ധ കൂട്ടായ്മയുടെയും ,കോഴിക്കോട് ട്രോമ കെയര്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ചെന്നൈ ശ്രീസായി ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ സഹകരണത്തോടെ രണ്ടു ദിവസമായി ആനക്കാം പൊയിലില്‍ നടന്നു വന്ന ദുരന്ത നിവാരണ പരിശീലന പരിപാടി സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പത്തി രണ്ടോളം ആളുകള്‍ പരിശീലനത്തിനെത്തി. കൂടാതെ പുനര്‍ജനി അംഗങ്ങളായ 31 പേരും പരിശീലനത്തില്‍ പങ്കെടുത്തു.
ഉരുള്‍പൊട്ടല്‍ മേഖലയിലും ഇരുവഞ്ഞിപ്പുഴയിലും നടന്ന പരിശീലനത്തിന് റിട്ട. എസ്.പി.മാരായ ജനാര്‍ദനന്‍, സി.എം. പ്രദീപ്, ചെന്നൈ ശ്രീസായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനിലെ ഗോപാലകൃഷ്ണന്‍, രാംദയാല്‍, വെങ്കിടേഷ് എന്നിരുടെ നേത്യത്വത്തിലുള്ള 25 വിദഗ്ദരും പരിശീലനത്തിന് നേത്യത്വം നല്കി. താമരശ്ശേരി സി.ഐ. ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും പരിശീലന ക്യാമ്പ് സന്ദര്‍ശിച്ചു.
പുനര്‍ജനി പ്രവര്‍ത്തകരായ വില്‍സണ്‍ നമ്പൂരിക്കുന്നേല്‍, ജോണ്‍സണ്‍ പുത്തൂര്‍, ജോസ് റാപുഴ, പ്രിന്‍സ് കടുത്താനം, സാബു പുതുപ്പറമ്പില്‍, ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്കി. ആനക്കാംപൊയില്‍ സെന്റ് മേരീസ് ദേവാലയ വികാരി ഫാ.സെബാസ്റ്റ്യന്‍ വടക്കേല്‍ പരിശീലനം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും , ജാക്കറ്റുകളും വിതരണം ചെയ്തു.
മൂന്നുമാസം മുമ്പ് 'പുനര്‍ജനി' പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ദുരന്തനിവാരണ പരിശീലനം നടന്നിരുന്നു. ചെമ്പുകടവില്‍ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചപ്പോള്‍ പരിശീലനം നേടിയ പുനര്‍ജനി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയും ഒട്ടേറെ പേര്‍ക്ക് സഹായമെത്തിക്കുകയും ചെയ്തിരുന്നു.മലയോര മേഖലയില്‍ നിന്ന് കൂടുതല്‍ പേരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാനാണ് 'പുനര്‍ജനി'യുടെ ശ്രമം.
24 സെപ്റ്റംബർ 2013
മലനാട്ടിലെ ചില ഓണക്കാഴ്ചകള്‍.
ഐശ്വര്യത്തിന്റെയും സമ്യദ്ധിയുടെയും സന്ദേശവുമായി വന്നെത്തിയ ഓണത്തെ മലനാട് സന്തോഷത്തോടെയാണ് വരവേറ്റത്. പതിവു പോലെ സ്കൂളുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കള മത്സരങ്ങളും, ഓണക്കളികളും ആഘോഷപൂര്‍വ്വം നടത്തി. വിവിധ സംഘടനകളുടെയും റെസിഡന്‍സ് അസ്സോസിയേഷനുകളുടെയും, കുടുംബശ്രീ യൂണിറ്റുകളുടെയും ആഭിമുഖ്യത്തില്‍ നാട്ടിലെങ്ങും ഓണപ്പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ വിവിധ സഥലങ്ങളില്‍ ഓണത്തോടനുബന്ധിച്ച് വടംവലി മത്സരങ്ങളും നടന്നു, ഓണ നാളുകളില്‍ മലയോരത്തെ വിവിധ പ്രദേശങ്ങളിലൂടെ വാഹനത്തില്‍ മാവേലി തമ്പുരാന്‍ വന്നതും, പുലികളിയുമെല്ലാം കൌതുകമുണര്‍ത്തി, മലയോരത്തെ വിവിധ ദേവാലയങ്ങളില്‍ യുവജനങ്ങളുടെ നേത്യത്വത്തില്‍ പൂക്കളങ്ങളൊരുക്കിയും ഓണക്കളികളിലേര്‍പ്പെട്ടും ഓണത്തെ വരവേറ്റു. പുല്ലൂരാംപാറ അങ്ങാടിയില്‍ ഡ്രൈവേഴ്സ് യൂണിയന്റെ നേത്യത്വത്തില്‍ പായസ വിതരണം നടത്തി. നാടെങ്ങും സന്തോഷം നിറച്ച് ഓരോണം കൂടി വിടവാങ്ങുമ്പോള്‍ മലയോരത്തെ ചില ഓണക്കാഴ്ചകള്‍ നമുക്കൊന്നു കാണാം.
പുല്ലൂരാംപാറ
ദേവാലയത്തിലൊരുക്കിയ പൂക്കളം
അങ്ങാടിയിലെ പായസവിതരണം
പുലികളി
തിരുവമ്പാടി
കെ.സി.വൈ.എം. ഓണാഘോഷം
വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കളം
കുടുംബ ശ്രീ റാലി
തിരുവമ്പാടിയില്‍ മാവേലി തമ്പുരാന്‍ എത്തിയപ്പോള്‍
ആനക്കാംപൊയിലിലെ വടംവലി മത്സരം
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഫെയ്സ്ബുക്ക് സുഹ്യത്തുക്കള്‍
08 സെപ്റ്റംബർ 2013
പുല്ലൂരാംപാറ അങ്ങാടിക്കു സമീപം കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു തകര്‍ന്നു.
പുല്ലൂരാംപാറ അങ്ങാടിക്കു സമീപം മാരുതി കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു തകര്‍ന്നു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ആനക്കാംപൊയിലില്‍ നിന്ന് തിരുവമ്പാടി ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ പുല്ലൂരാംപാറ അങ്ങാടി കഴിഞ്ഞുള്ള കയറ്റത്തില്‍ (ഓലിക്കമാക്കല്‍ വീടിനു മുന്‍പില്‍) നിയന്ത്രണം വിട്ട് 11 കെ. വി. ലൈന്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. തുടര്‍ന്ന് ബസുകളടക്കമുള്ള വാഹനങ്ങള്‍ ബഥാനിയ്ക്കു മുന്‍പിലുള്ള വഴിയിലൂടെയാണ് കടന്നു പോയത്.
അപകടമുണ്ടായ ഉടന്‍ സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ ഓടിയെത്തുകയും കാര്‍ യാത്രക്കാരായ രണ്ടു പേരെയും നിസാര പരിക്കുകളോടെ രക്ഷപെടുത്തുകയുമായിരുന്നു. പെട്ടെന്നു തന്നെ സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍, ഒടിഞ്ഞ പോസ്റ്റ് താല്ക്കാലികമായി വലിച്ചു കെട്ടി നിര്‍ത്തി വെച്ചാണ് ഇതു വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. ഇതു മൂലം പള്ളിപ്പടി ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം ഇന്നലെ വിച്ഛേദിക്കേണ്ടി വന്നു. ഇന്നുച്ചയോടെ പുതിയ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി വിതരണം സാധാരണ നിലയിലാക്കി.
റിപ്പോര്‍ട്ട് : ബിജു വള്ളിയാംപൊയ്കയില്‍
09 ഓഗസ്റ്റ് 2013
പുല്ലൂരാംപാറയില്‍ വീട്ടുമുറ്റത്തെ കിണര്‍ താഴ് ന്ന നിലയില്‍ .
പുല്ലൂരാംപാറ ഓണാട്ട് ജറാള്‍ഡിന്റെ വീട്ടുമുറ്റത്തെ കിണര്‍ കനത്ത മഴയില്‍ താഴ്ന്നു പോയി. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് കിണറില്‍ സ്ഥാപിച്ചിരുന്ന സിമന്റ് വളയങ്ങള്‍ അടക്കം താഴേക്കു പോയി അപ്രത്യക്ഷമായത്. ആകെ 46 സിമന്റു വളയുങ്ങളുളതില്‍ ഏറ്റവും മുകളിലത്തെ 3 എണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഏകദേശം ഇരുപതു വര്‍ഷത്തോളം പഴക്കമുള്ളതാണ് കിണര്‍. പുല്ലൂരാംപാറ ഭാഗത്ത് ഇതാദ്യമായാണ് ഇതു പോലെ കിണര്‍ താഴ്ന്നു പോയിരിക്കുന്നത് .
08 ഓഗസ്റ്റ് 2013
പുല്ലൂരാംപാറക്കാര്‍ അഭിനയിച്ച സിനിമ തിയേറ്ററില്‍.
പുല്ലൂരാംപാറയില്‍ ചിത്രീകരണം നടന്ന ' കടല്‍ കടന്ന് ഒരുമാത്തുക്കുട്ടി ' എന്ന സിനിമ ഇന്ന് പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലെത്തി. കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ കൊമ്പൌണ്ടില്‍ വെച്ച് സിനിമയുടെ ചിലഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു ദിവസം മുഴുവനായി നടന്ന ചിത്രീകരണത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ വെച്ചു നടന്ന ചിത്രീകരണം മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍, ബാക്കി ഭാഗം കോഴിക്കോടുള്ള മറ്റൊരു സ്കൂളില്‍ വെച്ചാണു നടത്തിയത്. അതിനു വേണ്ടി ഇവിടെ നിന്ന് സ്കൂള്‍ കുട്ടികളെയും മറ്റും കൊണ്ടു പോയിരുന്നു. കൂടാതെ പുല്ലൂരാംപാറയില്‍ ഇട്ട അതേ സെറ്റ് തന്നെ കോഴിക്കോട്ടും ഇട്ടിരുന്നു. അതു കൊണ്ടു തന്നെ ഇവിടെ ചിത്രീകരിച്ച ഭാഗങ്ങള്‍ സിനിമയില്‍ വരില്ലെന്നും, അതേ സമയം ഇതേ സീനുകള്‍ കോഴിക്കോട് വീണ്ടും ഷൂട്ട് ചെയ്തുവെന്നും ഒരു സംസാരം വന്നിരുന്നു.
സിനിമയുടെ ട്രെയിലര്‍
ഏതായാലും കഷ്ടപ്പെട്ട് വെയിലും കൊണ്ട് അഭിനയിച്ചവര്‍ക്ക് സമാധാനിക്കാം, ഇപ്പോള്‍ വന്നിരിക്കുന്ന സിനിമയുടെ ട്രെയിലറില്‍ ഇവിടെ വെച്ചു നടന്ന് ഷൂട്ടിംഗിന്റെ ഭാഗങ്ങളുണ്ട്. ഇവിടെ അടുത്ത്, മുക്കത്തെ റോസ് , ലിറ്റില്‍ റോസ് എന്നീ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമ നല്ലതാണേലും, അല്ലെങ്കിലും അഭിനയിച്ച കുറെപ്പെരെങ്കിലും ഈ പെരുന്നാളിന് തിയേറ്ററില്‍ പോകും തങ്ങളുടെ തല ബിഗ് സ്ക്രീനില്‍ വന്നിട്ടുണ്ടോ എന്നു നോക്കാന്‍.
സിനിമയുടെ ഒരു റിവ്യു കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഷൂട്ടിംഗ് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍
ഏതായാലും കഷ്ടപ്പെട്ട് വെയിലും കൊണ്ട് അഭിനയിച്ചവര്‍ക്ക് സമാധാനിക്കാം, ഇപ്പോള്‍ വന്നിരിക്കുന്ന സിനിമയുടെ ട്രെയിലറില്‍ ഇവിടെ വെച്ചു നടന്ന് ഷൂട്ടിംഗിന്റെ ഭാഗങ്ങളുണ്ട്. ഇവിടെ അടുത്ത്, മുക്കത്തെ റോസ് , ലിറ്റില്‍ റോസ് എന്നീ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമ നല്ലതാണേലും, അല്ലെങ്കിലും അഭിനയിച്ച കുറെപ്പെരെങ്കിലും ഈ പെരുന്നാളിന് തിയേറ്ററില്‍ പോകും തങ്ങളുടെ തല ബിഗ് സ്ക്രീനില്‍ വന്നിട്ടുണ്ടോ എന്നു നോക്കാന്‍.
സിനിമയുടെ ഒരു റിവ്യു കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഷൂട്ടിംഗ് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍
'താരങ്ങള്‍' പുല്ലൂരാംപാറയുടെ മണ്ണിലിറങ്ങിയപ്പോള്‍ .............
പുല്ലൂരാംപാറ ഷൂട്ടിംഗ് ലൊക്കേഷന്‍ വിശേഷങ്ങള്‍.
നാട്ടുകാരെയും സിനിമയിലെടുത്തു.
26 ജൂലൈ 2013
പതിറ്റാണ്ടുകള്‍ക്കു ശേഷം കാലവര്‍ഷം തിമിര്‍ത്തു പെയ്യുന്നു.
കുടിയേറ്റത്തിന്റെ ആരംഭ കാലങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ നേരിട്ട പ്രതിസന്ധികളിലൊന്നായിരുന്നു ദുര്‍ഘടമായ കാലാവസ്ഥ. കാലവര്‍ഷത്തിന്റെ ഭീകരത നേരില്‍ കാണുകയും അനുഭവിക്കുകയും ചെയ്ത, ആ തലമുറയ്ക്കു ശേഷം ഇക്കാലങ്ങള്‍ വരെയും കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം കാലവര്‍ഷം വെറുതെ പെയ്തു തീരുന്ന കാഴ്ചകള്‍ കണ്ടു ശീലിച്ച പുതു തലമുറയ്ക്ക് മുന്നില്‍ ഇക്കൊല്ലം തനി സ്വരൂപത്തോടെ അവതരിച്ചിരിക്കുകയാണ് കാലവര്‍ഷം.
രണ്ടു പതിറ്റാണ്ടിനു ശേഷം ലഭിക്കുന്ന അതിശക്തമായ കാലവര്‍ഷമാണ് ഇപ്പോഴത്തേത്. മഴയോടൊപ്പമുള്ള അതിശക്തമായ കാറ്റും കൊടും തണുപ്പും, മലയോര മേഖലയില്‍ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്. തോടുകളും പുഴകളും നിറഞ്ഞൊഴുകുകയാണ്. ഉറവകള്‍ പൊട്ടി ഒഴുകി പോകുന്നതു മൂലം മിക്ക റോഡുകളും തകര്‍ന്നു തുടങ്ങിയിരിക്കുന്നത് ഗതാഗതം ദുര്‍ഘടമാക്കിയിട്ടുണ്ട്. പുഴകള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മേഖലയിലെ വൈദ്യുതോല്പാദന
കേന്ദ്രങ്ങള്‍ രണ്ടു മാസമായി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചു
കൊണ്ടിരിക്കുന്നുണ്ട്.
രാത്രിയിലും പകലുമായി ഇടവിട്ടു പെയ്യുന്ന മഴയില്‍, വെള്ളത്തിന് ഒഴുകി പോകുവാനുള്ള സമയം ലഭ്യമാക്കിയാണ് പെയ്തു കൊണ്ടിരിക്കുന്നത് എന്ന പ്രത്യേകത ശക്തമായ വെള്ളപ്പൊക്കത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയിട്ടുള്ളത് താല്ക്കാലിക ആശ്വാസം പകരുന്നുണ്ട്. എങ്കിലും ഉരുള്‍പൊട്ടലിന്റെ ഭീതി വിട്ടുമാറിയിട്ടില്ലാത്ത മലയോര ജനതയുടെ
മനസ്സില്‍ ആകുലത വിതച്ച് പെയ്തു തുടങ്ങിയ കാലവര്‍ഷം പതിവില്ലാത്ത വിധം
ശക്തമായത് ആശങ്കയുണര്‍ത്തുന്നുണ്ട്.
12 ജൂലൈ 2013
പെരുമഴക്കാലത്തും ആവേശം ചോരാതെ വെള്ളത്തിലെ പന്തുകളി തുടരുന്നു.
മഴക്കാലത്ത് വെള്ളം നിറഞ്ഞു നില്ക്കുക്കുന്ന മൈതാനത്തെ വെള്ളം തട്ടിത്തെറിപ്പിച്ച് പന്തുമായി മുന്നേറുന്ന മഴയത്തെ കളിയുടെ ആവേശം ഒന്നു വേറെതന്നെയാണ്. ആ കളിയുടെ ആവേശം കെട്ടു പോകാതെ വര്‍ഷങ്ങളായി മഴക്കാലത്തു മാത്രം സജീവമാകുന്ന പന്തുകളി ഈ മഴക്കാലത്തും വെന്നത്തിയിരിക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ ക്രിക്കറ്റും, കായികപരിശീലനവും, ബാഡ്മിന്റണ്‍ കളികളുമായി സജീവമാകാറുള്ള പുല്ലൂരാംപാറയിലെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനം എല്ലാ കൊല്ലവും എന്ന പോലെ ഈ കാലവര്‍ഷ കാലത്തും പന്തുകളിയുടെ തിരക്കിലാണ്. മഴ പെയ്തു നിറഞ്ഞ ഗ്രൌണ്ടിലെ വെള്ളത്തില്‍ മറ്റു കളികളൊന്നും സാധ്യമാവാതെ വരുമ്പോള്‍ വൈകുന്നേരമാകുമ്പോഴേക്കും ചെറുപ്പക്കാര്‍ കൂട്ടമായി വെള്ളത്തിലെ പന്തുകളിക്കായി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്തേക്കെത്തുന്നു.
ഫുട്ബോളിനെ സ്നേഹിക്കുന്നവരും എന്നാല്‍ മഴ നനഞ്ഞു കളി ആസ്വദിക്കാനെത്തുന്നവരും ചേര്‍ന്ന് മഴക്കാലത്തെ മൈതാനത്തിന്റെ എല്ലാ സായ്ഹ്നവും വെള്ളത്തിലെ കളികൊണ്ട് മുഖരിതമാക്കുന്നു. വര്‍ഷങ്ങളായി മഴക്കാലത്തു മാത്രമാണ് ഇവിടെ കാല്‍ പന്തുകളി നടക്കാരുള്ളത് മഴ അവസാനിക്കുന്നതോടെ പന്തുകളി അവസാനിക്കുകയാണ് പതിവ്. സാധാരണ ദിവസങ്ങളില്‍ മൈതാനത്തിനു സമീപ പ്രദേശങ്ങളിലുള്ളവരാണ് ഇവിടെ കളിക്കായി എത്തുക എന്നാല്‍ മഴക്കാലത്ത് പുല്ലൂരാംപാറ അങ്ങാടിയില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്കായി മൈതാനം ഇവര്‍ ഒഴിഞ്ഞു കൊടുക്കുകയാണ്. ചെയ്യാറുള്ളത്
ഇക്കഴിഞ്ഞ കുറെക്കൊല്ലങ്ങളായി കാലവര്‍ഷം കനിയാതെ വന്നപ്പോള്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ കളിക്കാന്‍ ലഭിച്ചതെങ്കില്‍ ഇക്കൊല്ലം കളിക്കാര്‍ വളരെ സന്തോഷത്തിലാണ്. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കൊപ്പം വെള്ളത്തിലൂടെ പന്തുമായി ഓടാന്‍ ഇഷ്ടം പോലെ സമയം കിട്ടി. കൂടാതെ കളിക്കാന്‍ ഇനിയും എത്രയോ ദിവസങ്ങള്‍ കിടക്കുന്നു ഈ പെരുമഴക്കാലത്ത്.