14 ഡിസംബർ 2013

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ജോസ് മാത്യുവിന് പൌര സ്വീകരണം നല്കി.

          
            കേരളത്തിലെ വിവിധ പഞ്ചായത്തുകളിലും ജില്ലകളിലും  മൂന്നു പതിറ്റാണ്ടു കാലം ജനപക്ഷത്തു നിന്ന്  സേവനം ചെയ്ത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായി  സര്‍വീസില്‍ നിന്നു വിരമിച്ച പുത്തന്‍വീട്ടില്‍  ജോസ് മാത്യുവിന് (ഷാജി) ജന്മ നാടായ പുല്ലൂരാംപാറയിലെ പൌരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. പഞ്ചായത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്രണ്ട്, എക്സിക്യുട്ടീവ് ഓഫീസര്‍, സെക്രട്ടറി, അസിസ്റ്റന്റ് ഡയറക്ടര്‍, ഡപ്യൂട്ടി ഡയറക്ടര്‍  എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് ജോസ് മാത്യു സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. പുല്ലൂരാംപാറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എറൈസ് സംഘടന സെക്രട്ടറി, നെഹ്റു മെമ്മോറിയല്‍ ലൈബ്രറി, മലബാര്‍ സ്പോര്‍ട്സ് അക്കാദമി തുടങ്ങിയവയുടെ  സാരഥ്യവും അദ്ദേഹം വഹിക്കുന്നുണ്ട്.
                          

         2013 ഡിസംബര്‍ 7 ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി ഓഡിറ്റോറിയത്തില്‍ നടന്ന  പൌര സ്വീകരണ യോഗത്തില്‍ റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് അധ്യക്ഷം വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മുന്‍ എം.എല്‍.എ. ജോര്‍ജ് എം. തോമസ് , കോടഞ്ചേരി ഗ്രാമപഞ്ചായ്ത്ത്  പ്രസിഡന്റ് ആന്റണി നീര്‍ വേലില്‍, കുര്യാച്ചന്‍ തെങ്ങും മൂട്ടില്‍, കെ.കല്യാണിക്കുട്ടി, സി.സി.ജേക്കബ്, വി.ഡി. ജോസഫ്, ടി.എം .ജോസഫ്, എം.സി. കുര്യന്‍, കെ.കെ.ദിവാകരന്‍, ജോയി അഗസ്റ്റ്യന്‍, സിറിയക് മണലോടി, റോസമ്മ സെബാസ്റ്റ്യന്‍  എന്നിവര്‍ പ്രസംഗിച്ചു.
                               സ്വീകരണ ചടങ്ങില്‍ നിന്നുള്ള ദ്യശ്യങ്ങള്‍