1953 മെയ് 8 ന് പുല്ലൂരാംപാറയിലെ കാളിയാമ്പുഴ എന്ന ഗ്രാമത്തില്‍ തോമസ് ഊട്ടുകളത്തില്‍,മറിയം തറപ്പേല്‍ ദമ്പതികളുടെ മകനായി ജനിച്ച ശ്രീ ചാക്കോച്ചന്‍ ഊട്ടുകളമാണ് പിന്നീട് സി. കാളിയാമ്പുഴ എന്ന തൂലികാ നാമത്തില്‍ പ്രശസ്തനായത്. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം അദ്ദേഹം കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ദേശാടനം നടത്തുകയുണ്ടായി. ഈ ദേശാടനം അദ്ദേഹത്തെ കൂടുതല്‍ ആളുകളുമായി ഇടപഴകുന്നതിനും, അനുഭവങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും വളരെയധികം സഹായിച്ചിട്ടുണ്ട്
1978ല്‍ വിവാഹിതനായ അദ്ദേഹത്തിന്റെ ഭാര്യ പുല്ലൂരാംപാറ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മിസ്ട്രസ്സ് ആയ ലീലാമ്മയാണ്. രണ്ടു പെണ്‍ മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. ഇതുവരെ ആയിരത്തില്‍ പരം കവിതകളും അഞ്ഞൂറോളം ഗാനങ്ങളും സി.കാളിയാമ്പുഴ രചിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും ഇദ്ദേഹം തുടര്‍ച്ചയായി എഴുതി വരുന്നുണ്ട്.
പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് ഇതുവരെ
101 നുറുങ്ങു കവിതകള്‍
പ്രസാധകര്‍ - H&C
അവതാരിക - പി.വത്സല
മാമ്പൂക്കള്‍
പ്രസാധകര്‍ - H&C
അവതാരിക - പി.ആര്‍ നാഥന്‍
നൂറുണ്ണികവിതകള്‍
പ്രസാധകര്‍ - Light Books
അവതാരിക - എം .എന്‍ .കാരശ്ശേരി
അവതാരിക - എം .എന്‍ .കാരശ്ശേരി
ആലിപ്പഴം
പ്രസാധകര്‍ - H&C
101 ഉല്‍കൃഷ്ട കവിതകള്‍
പ്രസാധകര്‍ - H&C
അവതാരിക - അക്കിത്തം
അവതാരിക - അക്കിത്തം
101 കുറുങ്കവിതകള്‍
പ്രസാധകര്‍ - LIPI PUBLICATIONS
അവതാരിക - മലയത്ത് അപ്പുണ്ണി
അവതാരിക - മലയത്ത് അപ്പുണ്ണി
മധുര ജന്മം
പ്രസാധകര്‍ - LIPI PUBLICATIONS
അവതാരിക - ഫാ.ചെറിയാന്‍ കുനിയന്തോടത്ത് CMI
അവതാരിക - ഫാ.ചെറിയാന്‍ കുനിയന്തോടത്ത് CMI
പറുദീസ
പ്രസാധകര്‍ - LIPI PUBLICATIONS
വിലാസം
സി.കാളിയാമ്പുഴ, പുല്ലൂരാംപാറ പി.ഒ, കോഴിക്കോട് 673603
ലാന്‍ഡ് ഫോണ്‍ :0495-2276614 മൊബൈല്‍ ഫോണ്‍ : 9446256397
സി കാളിയാമ്പുഴയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക