ഉപകാരപ്രദമായ കാര്യങ്ങള്‍

PSCപരീക്ഷക്ക് അപേക്ഷിക്കുമ്പോള്‍ ഫോട്ടോ റീസൈസ് ചെയ്യാന്‍

    പി.എസ്.സി. യില്‍  One time registration ന് ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോള്‍ സൈസ് കുറച്ച് അടിയില്‍  പേരും എടുത്ത തിയതിയും രേഖപ്പെടുത്തണം ഇതിനായി നിങ്ങളെ സഹായൈക്കുന്ന ഒരു വെബ്സൈറ്റ് ഇതാ..ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്യുക.


   ഇ ഡിസ്ട്രിക്റ്റ് പദ്ധതി വഴി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന വിധം
 


             

                                        ജനന സര്‍ട്ടിഫിക്കേറ്റ് അറിയേണ്ടതെല്ലാം

                          വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

എസ്.എസ്.എല്‍.സി. ബുക്കിലെ ജനനതിയതി തിരുത്താന്‍

 S.S.L.C. ബുക്കിലെ ജനന തിയതി തിരുത്തല്‍ വ്യവസ്ഥ ലഘൂകരിച്ചു. www.keralapareekshabhavan.in എന്ന വെബ്സൈറ്റിലെ ഡൌണ്‍ലോഡില്‍ ഔദ്യോഗിക അപേക്ഷ ഫോമുണ്ട് അതു പൂരിപ്പിച്ച് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള ജനന  സര്‍ട്ടിഫിക്കേറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സക്ഷ്യപ്പെടുത്തിയ ര്ണ്ട് കോപ്പികള്‍ സഹിതം പരീക്ഷാഭവനില്‍ നല്കിയാല്‍ മതിയാകും.
യു.പി സ്കൂള്‍ വരെയുള്ള കുട്ടികളുടെ സ്കൂള്‍ രേഖയിലെ ജനന തിയതി തിരുത്താന്‍ എ.ഇ.ഒ യ്ക്കും, ഹൈസ്കൂളിലെ കുട്ടികള്‍ SSLC പരീക്ഷയ്ക്കു മുമ്പ് ജനന തിയതി തിരുത്താന്‍ ഡി.ഇ.ഒ യ്ക്കും അപേക്ഷ നല്കിയാല്‍ മതി.



 ഗ്യാസ് കണക്ഷൻ സ്ഥലം മാറ്റം ചെയ്യപ്പെടുന്നതിന് എന്താണ് വഴി?
ഒരു സ്ഥലത്തെ ഏജൻസിയിൽ നിന്നും മറ്റൊരു സ്ഥലത്തെ ഏജൻസിയിലേയ്ക്ക് മാറ്റാൻ താഴെ വിവരിക്കുന്ന കാര്യങ്ങൾ ചെയ്യേണ്ടതാണ്.
1. പഴയ സിലിണ്ടറും റഗുലേറ്ററും ‌ഏജൻസിയിൽ തിരികെ ഏല്പിച്ച് അവിടെ നിന്നും ട്രാൻസ്‌ഫർ വൗച്ചർ വാങ്ങണം.
2. പഴയ ഏജൻസിയിൽ നിന്നും ലഭിക്കുന്ന ട്രാൻസ്‌ഫർ വൗച്ചർ പുതിയ ഏജൻസിയിൽ നൽകണം.
3. പുതിയ ഏജൻസി ആവശ്യപ്പെടുന്നെങ്കിൽ താമസസ്ഥലം തെളിയിക്കുന്ന രേഖ ഹാജരാക്കണം.



 പുതിയ പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .

 1) ഈ വെബ് സൈറ്റ് ഓപണ്‍ ചെയ്യുക. http://www.passportindia.gov.in/AppOnlineProject/welcomeLink

2) ഒരു യൂസര്‍ ഐടിയും പാസ്സ് വേര്‍ഡും ക്രിയേറ്റ്‌ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇടതുവശത്ത് document adviser എന്ന ഒരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ഓരോ തരത്തിലുള്ള പാസ്പോർട്ടിനും (തത്കാൽ, നോർമൽ) സമർപ്പിക്കേണ്ട documents എന്തൊക്കെയാണെന്ന് അറിയാൻ കഴിയും.

3) അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ ലൈനായി സമര്‍പ്പിക്കുക.

4) അപേക്ഷകൻ പാസ്സ്പോട്ടിന്റെ ഫീസ്‌ (ഏതു ടൈപ്പ് പാസ്സ്പോർട്ട് എന്നതിനെ ആശ്രയിച്ച്) നെറ്റ് ബാങ്കിംഗ് വഴിയോ , ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിലോ അടച്ചതിന് ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. (NB: ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിൽ ഫീസ്‌ അടച്ചാൽ 48 മണിക്കുറിനു ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. നെറ്റ്ബാങ്കിങ്ങ് / ഡെബിറ്റ് കാര്ഡ് വഴി വേഗം ഫീസ്‌ അടക്കം . എസ്.ബി.റ്റി തുടങ്ങി ചില ബാങ്കുകൾ , നെറ്റ് ബാങ്കിങ്ങിന് സർവീസ് ചാർജ് ഈടാക്കുന്നില്ല. മറ്റു ബാങ്കുകൾ 15 -20 രൂപ സർവീസ് ചാർജ് ഈടാക്കുന്നു . പഴയത് പോലെ തീയതിയും സമയവും നമുക്ക് തിരഞെടുക്കാൻ സാധിക്കുകയില്ല. ഏറ്റവും അടുത്ത തീയതിയും സമയവും നമുക്ക്‌ ലഭിക്കും.) സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുക്കുക.

5) സമയവും തിയതിയും ലഭിച്ചാല്‍ അതിന്റെ പ്രിന്റ്‌ എടുക്കുക.

6) ആവശ്യമുള്ള എല്ലാ യഥാര്‍ത്ഥ രേഖകളുമായി തിരഞ്ഞെടുത്ത തിയതിയില്‍ കൃത്യ സമയത്ത്‌ അപേക്ഷകന്‍ നേരിട്ട് ഹാജരാവുക.

7) പ്രഥമ പരിശോധനാ കൌണ്ടറില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റുക.

8) ടോക്കണിന്റെ ബാര്‍ കോഡ് സുരക്ഷാ കവാടത്തില്‍ കാണിച്ച് ലോഞ്ചിലേക്ക് പ്രവേശിക്കുക. ഇവിടെ കാണുന്ന സ്ക്രീനില്‍ നമ്പര്‍ ടോക്കണ്‍ നമ്പര്‍ തെളിയുമ്പോള്‍ അതിനു നേരെ കാണിക്കുന്ന 'എ' സെക്ഷന്‍ കൌണ്ടറിലേക്ക് പോവുക.

9) 'എ' കൌണ്ടറില്‍ വെച്ച് അപേക്ഷയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇവിടെ നിന്ന് പാസ്പോര്‍ട്ടിന് ആവശ്യമായ ഫോട്ടോയും വിരലടയാളവും എടുക്കും. ഇത് കാണാനായി അപേക്ഷകന് അഭിമുഖമായി മോണിറ്റര്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്കാനിംഗ് ഈ കൌണ്ടറില്‍ തന്നെ നടക്കുന്നതായിരിക്കും.

10) ഇവിടെ നിന്നും 'ബി' കൌണ്ടറില്‍ എത്തണം. ഇവിടെ നിന്നും രേഖകളുടെ പരിശോധന നടക്കും. ആവശ്യമായ എല്ലാ രേഖകളും ഉണ്ടെങ്കില്‍ പാസ്സ്പോര്‍ട്ട് ഗ്രാന്റിംഗ് വിഭാഗമായ 'സി' കൌണ്ടറിലേക്ക് പോകാം.

11) 'സി' കൌണ്ടറില്‍ നിന്നും പുറത്തേക്ക്‌ കടക്കുമ്പോള്‍ അക്നോളഡ്ജ്മെന്റ് സ്ലിപ്പ്‌ ലഭിക്കും. സ്ലിപ്പില്‍ പാസ്പോര്‍ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തിയതി, ആവശ്യമായ നിര്‍ദ്ദേശം, തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. പുറത്ത്‌ കടക്കുമ്പോള്‍ സേവാ കേന്ദ്രത്തില്‍ നിന്നും ലഭിച്ച സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സൌകര്യങ്ങളും അപേക്ഷകന് അവസരമുണ്ട്.

12) അപേക്ഷാ റഫറന്‍സ്‌ നമ്പര്‍ (എ. ആര്‍ . എന്‍ ) കുറിച്ചു വയ്ക്കുക.



വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍  മൊബൈല്‍ വഴി എസ് എം എസ് അയക്കാം.
 
ELE (SPACE) Voter ID Card No to 54242 


ELE  എന്നെഴുതി  സ്പേസ് ഇട്ട് നിങ്ങളുടെ വോട്ടര്‍  ഐഡി.കാര്‍ഡ് നമ്പര്‍ എഴുതി 54242 എന്ന നമ്പറിലേക്കയക്കുക.


 റാഗിംഗ്
റാഗിംഗ് കുറ്റകരമാണ്,റാഗിംഗ് നടക്കുന്ന പക്ഷം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ ആന്റി റാഗിംഗ് ഹെല്പ് ലൈന്‍ നമ്പറുകളായ 1800-180-5522 അല്ലെങ്കില്‍ 155222 എന്നീ നമ്പറുകളിലേക്ക് വിളിക്കൂ.



:പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഏതു സംശയവും തീര്‍ക്കാന്‍  ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ 0471-2579779 എന്ന നമ്പറിലേക്കു വിളിക്കാം.
ഉദാ: ജനന സര്‍ട്ടിഫിക്കേറ്റിലെ പേരു വേഗത്തില്‍ മാറ്റുവാന്‍ എന്തു ചെയ്യണമെന്ന് കരുതി വിഷമിക്കാതെ  മുകളില്‍ കൊടുത്ത  നമ്പറിലേക്കു വിളിച്ചാല്‍ മതി.

:മൊബൈലുകളിലേക്കു വരുന്ന ടെലി മാര്‍ക്കറ്റിംഗ് കോളുകളും എസ് എം എസ് കളും തടയാന്‍ നിങ്ങളുടെ മൊബൈലില്‍ നിന്ന്  1909 എന്ന നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കില്‍  എസ്. എം. എസ്. അയയ്ക്കുകയോ ചെയ്യുക.
SMS അയയ്ക്കേണ്ട രീതി- സംവിധാനം   ആക്റ്റിവേറ്റ് ചെയ്യുവാന്‍ START DND എന്നു ടൈപ്പ് ചെയ്ത് 1909 എന്ന നമ്പറിലേക്കയക്കുക.
ഡീആക്റ്റിവേറ്റ് ചെയ്യുവാന്‍ STOP DND ന്നു ടൈപ്പ് ചെയ്ത് 1909 എന്ന നമ്പറിലേക്കയക്കുക


:വൈദ്യുതി തകരാറുകള്‍ SMS ലൂടെ അയക്കാം.537252 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.
SMS അയക്കേണ്ട രീതി KSEB(space)Section Code (space) Consumer No 
(സെക്ഷന്‍ കോഡ് www.kseb.in  എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)എസ് .എം .എസ് വഴി നല്കിയ പരാതിയ്ക്കു പരിഹാരമുണ്ടായില്ലെങ്കില്‍ 155333 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടുക


:റോഡ് സംബന്ധിച്ച പരാതികള്‍ അറിയിക്കുവാന്‍ കോള്‍ സെന്റര്‍ (ടോള്‍ ഫ്രീ) സംവിധാനം നിലവില്‍ വന്നു. നമ്പര്‍ 1800-425-7771 പരാതികള്‍  /നിര്‍ദ്ദേശങ്ങള്‍  ഉടന്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍ ക്ക് കൈമാറും ,എഞ്ചിനീയര്‍ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെടും.  48 മണിക്കൂറിനുള്ളില്‍ നേരില്‍ ബന്ധപ്പെടുകയോ പരാതി പരിഹരിക്കുകയോ ചെയ്തില്ലെങ്കില്‍ ഈ നമ്പറിലേക്കു വിളിക്കാം  നമ്പര്‍ 0471-2518124 നിശ്ചയമായും നടപടി സ്വീകരിക്കുന്നതായിരിക്കും .



:മുഖ്യമന്ത്രിയോടു പരാതി പറയാന്‍ 24 മണിക്കൂര്‍  കോള്‍ സെന്റര്‍ ബി.എസ്. എന്‍.എല്‍ ന്റെ ഏതുഫോണില്‍ നിന്നും 1076 എന്ന നമ്പറിലേക്കും, മറ്റ് ഫോണുകളില്‍ നിന്നു  1800-425-1076 എന്ന നമ്പറിലേക്കും, വിദേശത്തു നിന്നും  0471-1076 എന്ന നമ്പറിലേക്കും വിളിക്കുക.


:സുതാര്യ കേരളത്തിലേക്കു വിളിക്കുവാന്‍ 24 മണിക്കൂറും കാള്‍ സെന്റര്‍ സൌകര്യം .നിങ്ങളുടെ പരിഹരിക്കപ്പെടാത്ത പരാതി മുഖ്യമന്ത്രിയോട് നേരിട്ടു പറയാം . ബി.എസ്. എന്‍.എല്‍ ലാന്റ് ലൈന്‍ 155300, ബി.എസ്. എന്‍.എല്‍  മൊബൈല്‍ ഫോണ്‍ 0471-155300,മറ്റ്  ഫോണുകളില്‍ നിന്നു വിളിക്കുവാന്‍ 0471-2115054,2115098,2335523 



:പി.എസ്സ്.സി.അറിയിപ്പുകള്‍ മൊബൈലില്‍
ഹാള്‍ ടിക്കറ്റിനെക്കുറിച്ചറിയാന്‍ : KPSC (space) HT To 537252 (from any mobile)
ബാര്‍ കോഡറിയാന്‍ : KPSC (space) BC (space) CategoryCode (from the mobile no. which was given in the application of the Category)
More options of KPSC SMS Services:: KPSC (space) HLP To 537252 (from any mobile) 



ഗ്രാമ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

1. ജനന രജിസ്ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ ജനനം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന ജനനം മാത്രം.
അടക്കേണ്ട ഫീസ്:- ജനനം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ട് രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ .

2. ജനന രജിസ്ററില്‍ പേരു ചേര്‍ക്കല്‍

അപേക്ഷിക്കേണ്ട വിധം:- അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ , മാതാപിതാക്കള്‍ സംയുക്തമായി അപേക്ഷിക്കണം.
നിബന്ധനകള്‍  ആറുവയസ്സ് കഴിഞ്ഞാല്‍ , താമസിക്കുന്ന സ്ഥലത്തെ രജിസ്ട്രാരുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- ഒരു വര്‍ഷം വരെ സൌജന്യം. തുടര്‍ന്ന് അഞ്ചു രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി 7 പ്രവൃത്തി ദിവസം.

3. മരണ രജിസ്ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ മരണം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.
നിബന്ധനകള്‍ :- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന മരണം മാത്രം.
അടക്കേണ്ട ഫീസ്:- മരണം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ടു രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ .

4. ജനനം/മരണം താമസിച്ചു രജിസ്റര്‍ ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം (3 കോപ്പികള്‍ ).
നിബന്ധനകള്‍  വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന അപേക്ഷ, ഒരു ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (2 കോപ്പികള്‍ ).
അടക്കേണ്ട ഫീസ്:- 30 ദിവസം മുതല്‍ 1 വര്‍ഷം വരെ അഞ്ചു രൂപ. ഒരു വര്‍ഷത്തിനു മുകളില്‍ 10 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി ജില്ലാ രജിസ്ട്രാര്‍ /റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അനുവാദം തരുന്ന മുറയ്ക്ക്.

5. ജനന/മരണ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം.
നിബന്ധനകള്‍ *:- അപേക്ഷകന്റെ പേരില്‍ വാങ്ങിയ പത്തു രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രം.
അടക്കേണ്ട ഫീസ്:- തെരച്ചില്‍ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ, പകര്‍ത്തല്‍ ഫീസ് അഞ്ചു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി**:- മൂന്ന് പ്രവൃത്തി ദിവസം.

6. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (ജനനക്രമ സര്‍ട്ടിഫിക്കറ്റ്)

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം. (ജനനം രജിസ്റര്‍ ചെയ്ത യൂണിറ്റിലെ രജിസ്ട്രാരുടെ കത്ത് സഹിതം)
നിബന്ധനകള്‍ - ജനന തീയതി, ജനന ക്രമം, ജനന സ്ഥലം, കുട്ടി ആണോ പെണ്ണോ, മാതാപിതാക്കളുടെ വിലാസം (പ്രസവ സമയത്തുള്ളതും ഇപ്പോഴത്തേതും) തുടങ്ങിയവ സംബന്ധിച്ച സത്യവാങ്മൂലം.
അടക്കേണ്ട ഫീസ്:- അഞ്ചു രൂപ
സേവനം ലഭിക്കുന്ന സമയപരിധി - ഏഴ് പ്രവൃത്തി ദിവസം

7. നോണ്‍ അവെയ്ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം.
നിബന്ധനകള്‍ - ജനനം/മരണം രജിസ്റര്‍ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം.
അടക്കേണ്ട ഫീസ്:- തെരച്ചില്‍ ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ, സര്‍ട്ടിഫിക്കറ്റ് അഞ്ചു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി :- മൂന്ന് പ്രവൃത്തി ദിവസം.

8. വിവാഹരജിസ്ട്രേഷന്‍ (ഹിന്ദു വിവാഹങ്ങള്‍ )

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച വെള്ളക്കടലാസിലെ അപേക്ഷ, നിശ്ചിത ഫോറത്തില്‍ റിപ്പോര്‍ട്ട്, വിവാഹിതരായി എന്നതിന് തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). വിവാഹം നടന്ന് 15 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍ 30 ദിവസത്തിനകവും രജിസ്റര്‍ ചെയ്യാം. അറിയപ്പെടുന്ന രണ്ടു സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പത്തു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- അന്ന ദിവസം (രജിസ്ട്രാര്‍ ഓഫീസിലുണ്ടെങ്കില്‍ ).

9. വിവാഹം താമസിച്ചു രജിസ്റര്‍ ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന, 5 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച അപേക്ഷ (രണ്ട് കോപ്പികള്‍ ) വിവാഹിതരായി എന്നുള്ളതിനുള്ള തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം).അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. വധൂവരന്മാര്‍ ഒരുമിച്ചു താമസമാണെന്ന് രണ്ട് ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തണം.
അടക്കേണ്ട ഫീസ്:- പത്ത് രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- ജില്ലാരജിസ്ട്രാര്‍ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ) അനുവാദം തരുന്ന മുറയ്ക്ക്.

10. വിവാഹ രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള മെമ്മോറണ്ടം (2 എണ്ണം) വെള്ള കടലാസിലുള്ള സംയുക്ത അപേക്ഷ (അഞ്ചൂരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ചത്) പാസ്പോര്‍ട്ട് സൈസ് ഫോട്ടോ-4 കോപ്പി. പ്രായം തെളിയിക്കുന്നതിനുള്ള രേഖ, വിവാഹം നടന്നതിന്റെ രേഖ, വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യ വിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- സര്‍ട്ടിഫിക്കറ്റിന് 5 രൂപ; ജിസ്ട്രേഷന്‍ ഫീസ് 10 രൂപ; 45 ദിവസത്തിനുശേഷം 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- 5 ദിവസം.

11. വിവാഹം താമസിച്ചു രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തില്‍ വധു വരന്മാരും രണ്ട് സാക്ഷികളും ഒപ്പിട്ട, ഫോട്ടോ പതിച്ച രണ്ട് മെമ്മോറണ്ടം (രണ്ട് ഫോട്ടോകള്‍ വെറെയും).
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. ഫോറം 4-ല്‍ ഉള്ള എം.പി/എം.എല്‍ .എ പഞ്ചായത്തു മെമ്പര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം വേണം.
അടക്കേണ്ട ഫീസ്:- രജിസ്ട്രേഷന്‍ ഫീസ് 10 രൂപ, സര്‍ട്ടിഫിക്കറ്റിന് 5 രൂപ. 45 ദിവസത്തിനുശേഷം ഒരു വര്‍ഷം വരെ പിഴയായി 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- ജില്ലാ രജിസ്ട്രാറുടെ അംഗീകാരത്തിന് വിധേയം.

12. വാര്‍ദ്ധക്യകാല പെന്‍ഷന്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , പ്രായം തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ .
നിബന്ധനകള്‍ *:- 65 വയസ്സിനുമുകളില്‍ പ്രായം. കുടുംബവാര്‍ഷിക വരുമാനം 11,000 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവരാകരുത്. മുന്നുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. വൃദ്ധസദനത്തിലേയോ, ശരണാലയത്തിലേയോ അന്തേവാസിയായിരിക്കരുത്. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്. 20 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍മക്കളുള്ളവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

13. അഗതി പെന്‍ഷന്‍ (വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , വരുമാനം തെളിയിക്കുന്ന രേഖ, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്/ഏഴു വര്‍ഷമായി ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവര്‍ അതു സംബന്ധിച്ച രേഖ/ വിവാഹമോചിതയാണെന്നു തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
നിബന്ധനകള്‍ *:-കുടുംബവാര്‍ഷിക വരുമാനം 3,600 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ആകരുത്. രണ്ടു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

14. വികലാംഗപെന്‍ഷന്‍ (വികലാംഗര്‍ ‍, അംഗവൈകല്യം സംവിച്ചവര്‍ ‍, ബുദ്ധിമാന്ദ്യം സംഭവിച്ചര്‍ ‍, ബധിരര്‍ ‍, മൂകര്‍ , അന്ധര്‍ തുടങ്ങിയവര്‍ക്ക്)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ .
നിബന്ധനകള്‍ *:- 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് (ഓരോ വൈകല്യത്തിനും പ്രത്യേക ശതമാനമാവശ്യമാണ്) കുടുംബ വാര്‍ഷികവരുമാനം 6,000 രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് അടുത്ത ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

15. കര്‍ഷക തൊഴിലാളി പെന്‍ഷന്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ (റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരുന്നതിന്റെ സാക്ഷ്യപത്രം, കേരളത്തില്‍ പത്തുവര്‍ഷമായി സ്ഥിര താമസമായിരിക്കണം, 60 വയസ്സ് തികഞ്ഞിരിക്കണം).
നിബന്ധനകള്‍ *:- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (തിരിച്ചറിയല്‍ കാര്‍ഡ്/ജനന സര്‍ട്ടിഫിക്കറ്റ്/സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്) കുടുംബവാര്‍ഷിക വരുമാനം 5400/-രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം ജില്ലാലേബര്‍ ഓഫീസര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

16. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ .
നിബന്ധനകള്‍ *:-പ്രായം, വരുമാനം, വിവാഹിതയല്ലെന്നുള്ളത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. വാര്‍ഷികവരുമാനം 6,000-ത്തില്‍ കവിയരുത്. സംസ്ഥാനത്ത് സ്ഥിരതമാസമായിരിക്കണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

17. തൊഴില്‍രഹിത വേതനം

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ (എസ്.എസ്.എല്‍ .സി ബുക്ക്, എംപ്ളോയ്മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ടി.സി., വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം).
നിബന്ധനകള്‍ *:- വാര്‍ഷികവരുമാനം 12,000-ല്‍ കവിയരുത്. അപേക്ഷകന് സ്വന്തമായി 100 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുണ്ടാകരുത്. രജിസ്ട്രേഷന്‍ യഥാകാലം പുതുക്കിയിരിക്കണം. 18 വയസ്സിനുശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം രജിസ്ട്രേഷന്‍ , 35 വയസ്സ് കഴിയരുത്. വിദ്യാര്‍ത്ഥി ആയിരിക്കരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.

18. സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ വിവാഹത്തിനു 30 ദിവസം മുമ്പ് നല്‍കണം. (അപേക്ഷകയുടെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, വരന്റെ സാക്ഷ്യപത്രം തുടങ്ങിയവ സഹിതം).
നിബന്ധനകള്‍ *:- വാര്‍ഷിക വരുമാനം 10,000 രൂപയില്‍ കവിയരുത്. മൂന്നു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.

19. കെട്ടിടം/മതില്‍ /കിണര്‍ തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തിക്കുള്ള പെര്‍മിറ്റുകള്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം (വസ്തുവിന്റെ ആധാരപകര്‍പ്പ്, നികുതിശീട്ട് പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിര്‍മ്മാണ പ്രവൃത്തിയുടെ പ്ളാന്‍ (സൈറ്റ് പ്ളാനും മറ്റ് അനുബന്ധ പ്ളാനുകളും മൂന്ന് സെറ്റ് സഹിതം).
നിബന്ധനകള്‍ *:- വസ്തുവിന്റെ ആധാരം, നികുതി ശീട്ട്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അസ്സല്‍ പരിശോധനക്ക് ഹാജരാക്കണം. പ്ളാനുകള്‍ അംഗീകൃത ആര്‍ക്കിടെക്ട്/എന്‍ജീനിയര്‍ ‍/സൂപ്പര്‍വൈസര്‍ തയ്യാറാക്കി സാക്ഷ്യപ്പടുത്തിയതാകണം.
അടയ്ക്കേണ്ട ഫീസ്:- കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി**:- രേഖകള്‍ ശരിയെങ്കില്‍ , 150 ച.മീ. വരെയുള്ള വാസഗൃഹങ്ങള്‍ക്ക് 15 ദിവസങ്ങള്‍ക്കകം, മറ്റുള്ളവ 30 ദിവസം. 60 ച.മീ. വരെയുള്ള വീടുകള്‍ക്ക് അംഗീകൃത ആര്‍ക്കിടെക്ടിന്റെ പ്ളാന്‍ സമര്‍പ്പിക്കേണ്ടതില്ല. സ്വയം തയ്യാറാക്കിയ സര്‍വ്വേ പ്ളാന്‍ മതി. അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള അകലവും പ്ളോട്ടിലേക്കുള്ള വഴിയും വ്യക്തമായി കാണിച്ചിരിക്കണം. വഴി സ്വന്തം സ്ഥലത്തായിരിക്കണം. അല്ലാത്തപക്ഷം 50 രൂപ മുദ്രപത്രത്തിലുള്ള സ്ഥലമുടമയൂടെ സമ്മതപത്രം വേണം. 150 ച മീ.ന് താഴെയുള്ള ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ അന്നുതന്ന ‘വണ്‍ഡേ പെര്‍മിറ്റ്’ അനുവദിക്കും.

20. പെര്‍മിറ്റ് കാലാവധി നീട്ടല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂ രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ *:- പെര്‍മിറ്റ് കാലാവധി തീരുന്നതിനുമുമ്പ് അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതി അടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പെര്‍മിറ്റ് ഫീസിന്റെ പത്തു ശതമാനം.
സേവനം ലഭിക്കുന്ന സമയപരിധി **:- 3 ദിവസം.

21. പെര്‍മിറ്റ് പുതുക്കല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ *:- പെര്‍മിറ്റ് കാലാവധി തീര്‍ന്ന് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതിയടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പെര്‍മിറ്റ് ഫീസിന്റെ 50 ശതമാനം.
സേവനം ലഭിക്കുന്ന സമയപരിധി **:- 3 ദിവസം.

22. പുതിയ കെട്ടിടത്തിനു നമ്പര്‍ നല്‍കുന്നതിന്

അപേക്ഷിക്കേണ്ട വിധം:- അംഗീകൃത പ്ളാനിന്റേയും അനുമതിയുടെയും കോപ്പിയും കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കുക.
നിബന്ധനകള്‍ *:- കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി 15 ദിവസത്തിനകം (തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍ കാണിച്ചിരിക്കണം).
അടക്കേണ്ട ഫീസ്:- നിര്‍ണ്ണയിക്കുന്ന നികുതി.
സേവനം ലഭിക്കുന്ന സമയപരിധി **:- പതിനഞ്ച് ദിവസം.

23. കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- അപേക്ഷയില്‍ അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചു നല്‍കുക.
നിബന്ധനകള്‍ *:- അസസ്മെന്റ് രജിസ്ററിലുണ്ടായിരിക്കണം. നികുതികുടിശ്ശിക ഉണ്ടായിരിക്കരുത്. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം. സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനാണ് എന്ന് കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- രണ്ട് ദിവസം.

24. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ടവിധം:- അസസ്മെന്റ് രജിസ്ററിന്റെ താമസ കോളത്തില്‍ പേരുണ്ടായിരിക്കണം.
നിബന്ധനകള്‍ *:- അപേക്ഷയില്‍ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചിരിക്കണം. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- രണ്ട് ദിവസം.

25. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് (അന്വേഷണം ആവശ്യമുള്ളവ)

അപേക്ഷിക്കേണ്ട വിധം:- അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച അപേക്ഷ.
നിബന്ധനകള്‍ *:- കെട്ടിട ഉടമയുടെ സമ്മതപത്രം, അപേക്ഷയില്‍ കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് പ്രവൃത്തി ദിവസം.

26. കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്) നല്‍കുക. കൈമാറ്റം സംബന്ധിച്ച അസ്സല്‍ രേഖ/ആധാരം, (ഒറിജിനലും പകര്‍പ്പും), വസ്തു കൈവശക്കാരന്‍ മരണപ്പെട്ടെങ്കില്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, മുന്‍ ഉടമയുടെ വിശ്വസനീയമായ സമ്മതപത്രം.
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ അപേക്ഷയിലും ആധാരത്തിലും ഉണ്ടാകണം. ആധാരത്തില്‍ കെട്ടിട നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ , ടി നമ്പര്‍ ഭൂമിയില്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു എന്ന വില്ലേജാഫീസറുടെ സാക്ഷ്യപത്രം, വില്ലേജില്‍ കരമൊടുക്കിയ രേഖ, കൈവശ സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി കുടിശ്ശിക പാടില്ല.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- മുപ്പത് ദിവസം.

27. ചുമത്തിയ കെട്ടിട നികുതിയിന്മേലുള്ള അപ്പീല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്) നല്‍കുക.
നിബന്ധനകള്‍ *:- സെക്രട്ടറി ചുമത്തിയ നികുതി അധികമാണെന്നു പറയുന്നതിനുള്ള കാരണം കാണിച്ച്, ചുമത്തിയ നികുതി ഒടുക്കി, രസീതിന്റെ പകര്‍പ്പ് സഹിതം, 30 ദിവസത്തിനകം ധനകാര്യ സ്റാന്റിംഗ് കമ്മിറ്റിക്കു സമര്‍പ്പിക്കുക.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ്കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

28. കെട്ടിടനികുതി ഒഴിവാക്കല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- കെട്ടിടനികുതി തന്‍വര്‍ഷം വരെ ഉള്ളത് അടച്ചുതീര്‍ത്തിരിക്കണം. നികുതി ഒഴിവാക്കുന്നതിനുള്ള കാരണങ്ങള്‍ തെളിവു സഹിതം കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

29. പൊളിച്ചു മാറ്റിയ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക)
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചുതീര്‍ത്തിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

30. ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിട നികുതി ഇളവു ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:-  കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചു തീര്‍ത്തിരിക്കണം. അര്‍ദ്ധവര്‍ഷത്തിലോ, ഒരു പ്രത്യേക തീയതി മുതല്‍ കെട്ടിടം ഒഴിയുകയും വാടകയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമെന്ന് സെക്രട്ടറിയ്ക്ക് മൂന്‍കൂട്ടി നോട്ടീസ് നല്‍കിയിരിക്കണം. നോട്ടീസിന്റെ കാലാവധി അതു കൊടുക്കുന്ന അര്‍ദ്ധവര്‍ഷത്തേക്ക് മാത്രമായിരിക്കും. ഒരു അര്‍ദ്ധവര്‍ഷത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ദിവസത്തിന് ആനുപാതികമായി നികുതി ഗഡുവിന്റെ പകുതിയില്‍ കവിയാത്ത തുകയ്ക്കു മാത്രം ഇളവു ലഭിക്കും.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

31. കെട്ടിടത്തിന്റെ ഏജ് സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചുതീര്‍ത്തിരിക്കണം. കെട്ടിട നിര്‍മ്മാണത്തിനു ലഭിച്ച അനുവാദപത്രിക, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തീയതി, നികുതി ചുമത്തിയ തീയതി, സാക്ഷ്യപത്രം എന്താവശ്യത്തിനാണെന്ന വിവരം മുതലായവ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

32. വാസയോഗ്യമായ വീടല്ല എന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- പേരും വീട്ടുപേരും സ്വന്തമായി വീടുണ്ടെങ്കില്‍ അതിന്റെ നമ്പറും രേഖപ്പെടുത്തിയിരിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

33. ഫാക്ടറികള്‍ ‍, വ്യവസായ സ്ഥാപനങ്ങള്‍ ‍‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിന് യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി

അപേക്ഷിക്കേണ്ട വിധം:- നിശ്ചിതഫോറത്തിലുള്ള ഉടമയുടെ അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്) (കെട്ടിടം വാടകക്കാണെങ്കില്‍ ഉടമയുടെ സമ്മതപത്രം).
നിബന്ധനകള്‍ *:- സ്ഥലത്തിന്റെ രേഖ (ഒറിജിനലും പകര്‍പ്പും), കെട്ടിടത്തിന്റെ പ്ളാന്‍ , സൈറ്റ് പ്ളാന്‍ , സമീപവാസികളുടെ സമ്മതപത്രം, മറ്റു സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ടുന്ന നിരാക്ഷേപപത്രങ്ങള്‍ (ഉദാ:- പൊല്യൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ്, ആരോഗ്യവകുപ്പ്, വൈദ്യുതിവകുപ്പ്, ഫയര്‍ ഫോഴ്സ്).
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- പഞ്ചായത്തു തീരുമാനത്തിന് വിധേയമായി 15 ദിവസം.

34. വ്യാപാര സ്ഥാപനത്തിനുള്ള ലൈസന്‍സിന്

അപേക്ഷിക്കേണ്ട വിധം:- നിശ്ചിത ഫോറത്തിലുള്ള ഉടമയുടെ അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്).
നിബന്ധനകള്‍ *:- പുതുതായി ആരംഭിക്കുവാന്‍ 30 ദിവസം മുമ്പ് അപേക്ഷ നല്‍കുക. കെട്ടിടം സംബന്ധിച്ച രേഖ (വാടക കെട്ടിടമാണെങ്കില്‍ സമ്മതപത്രം, വാടകചീട്ട്) ലൈസന്‍സ് പുതുക്കുന്നതിന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് പഴയ ലൈസന്‍സിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ. സ്ഥലനാമം ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

35. പന്നി, പട്ടി എന്നിവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്) നല്‍കുക.
നിബന്ധനകള്‍ *:- പ്രതിരോധ കുത്തിവെയ്പ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പമുണ്ടാകണം.
അടയ്ക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

36. സ്വകാര്യ ആശുപത്രികള്‍ ‍,പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ / ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ രജിസ്ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം:- നിശ്ചിതഫോറത്തില്‍ അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്, സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നല്‍കുക.
നിബന്ധനകള്‍ *:- കെട്ടിടം സംബന്ധിച്ച രേഖ (വാടക കെട്ടിടമാണെങ്കില്‍ സമ്മതപത്രം, വാടകചീട്ട്) മുതലായവ ഉണ്ടായിരിക്കണം. രജിസ്ട്രേഷന്‍ പുതുക്കുന്നതിന് സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് പഴയ ലൈസന്‍സിന്റെ പകര്‍പ്പ് സഹിതം നിശ്ചിതഫോറത്തില്‍ അപേക്ഷ നല്‍കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
*യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
** സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.

പ്രസിഡണ്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍

1. സ്വഭാവ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശസഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം. അല്ലാത്തപക്ഷം രണ്ടു ദിവസം.

2. റേഷന്‍കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതിനും പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിനുമുള്ള സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടയ്ക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

3. തൊഴില്‍രഹിതന്‍ / രഹിത ആണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലായവ കൊണ്ടുവരുന്നത്  സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

4. വ്യക്തിഗത തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

5. വയസ്സു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- (കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാത്രം) വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, സ്കൂള്‍സര്‍ട്ടിഫിക്കറ്റ് മുതലായവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

6. പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

7. വിധവയാണെന്ന് തെളിയിക്കുന്ന ( ഭര്‍ത്താവ് ഉപേക്ഷിച്ച) സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം. അല്ലാത്തപക്ഷം രണ്ടു ദിവസം.

8. ടി.സി നഷ്ടപ്പെട്ടുവെന്നതിന്റെ സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
*യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
** സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയ ക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണ ഘട്ടത്തിലും സമയ പരിധിയില്‍ മാറ്റം വരുന്നതാണ്.