കൗമാരക്കാരായ കുട്ടികളില്‍ കാണുന്ന വിളര്‍ച്ച, ക്ഷീണം, ഉന്‍മേഷക്കുറവ്, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് പരിഹാരമായി അയണ്‍ ഫോളിക് ആസിഡ് ഗുളിക ഉപയോഗപ്പെടുത്തുന്നതിന്റെ പ്രാധാന്യം ബോധ്യ പ്പെടുത്തുന്നതിനായി, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്‌കൂളില്‍ വിഫ്‌സ് (പ്രതിവാര അയണ്‍ ഫോളിക് ആസിഡ് പോഷണ പദ്ധതി) വാരാചരണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷഹീര്‍ അന്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിഫ്സ് പ്രൊജക്‌ട് റിപ്പോര്‍ട്ട് സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി മേരി തോമസ്, ഡോ. ഷഹീര്‍ അന്തൂരിന് കൊടുത്തു കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ് നടത്തി, വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ അയണ്‍ ഗുളിക ക്യത്യമായി കഴിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ബോധവല്‍ക്കരണ ക്യാംപെയ്ന്റെ ഭാഗമായി ഗ്യഹസന്ദര്‍ശനം നടത്തി, ലഘുലേഖ വിതരണം ചെയ്തു.
Labels
സ്കൂള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്കൂള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
13 നവംബർ 2015
25 മാർച്ച് 2015
പൊന്നാങ്കയം എസ്.എന്‍.എം.എ.എല്‍.പി. സ്‌കൂള്‍ 63മത് വാര്‍ഷികം ആഘോഷിച്ചു.
പൊന്നാങ്കയം എസ്.എന്‍.എം.എ.എല്‍.പി. സ്‌കൂള്‍ 63 മത് വാര്‍ഷികം തിരുവമ്പാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു. വാര്‍ഡ് മെമ്പര്‍ ഓമന വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ഗിരി പി.വി., ശ്രീധരന്‍ പേണ്ടാനത്ത്, ബിനീത രാജേഷ്, കെ.കെ. ദിവാകരന്‍, എന്‍.ജെ. ജോസഫ്, പരമേശ്വര പണിക്കര്‍, സി.എസ്. ഗോപാലന്‍, നാരായണന്‍ കെ., എം.ടി. അമ്മിണി, ആരിഫ മേച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്‌മാസ്റ്റര്‍ ദിനേശന്‍ ഏം. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ദിലീപ്കുമാര്‍ കെ.ജി. സ്വാഗതം ആശംസിച്ചു. സീനിയര്‍ ടീച്ചര്‍ ശ്യാമളാദേവി എം .കെ. നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
22 ഫെബ്രുവരി 2015
പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിനിയില്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യു.പി., എല്‍പി. എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും, അക്കാദമിക വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് വെബ്സൈറ്റ്. വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
17 ഫെബ്രുവരി 2015
ലിറ്റില്‍ ഫ്ലവര്‍ നേഴ്സറി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.
പുല്ലൂരാംപാറ ലിറ്റില്‍ ഫ്ലവര്‍ നേഴ്സറി സ്കൂളിന്റെ 43മത് വാര്‍ഷികം ഫെബ്രുവരി 16ം തിയതി ആഘോഷിച്ചു. വൈകുന്നേരം ആറു മണി മുതല്‍ നടന്ന വാര്‍ഷിഘാഘോഷച്ചടങ്ങുകള്‍ പള്ളി വികാരി റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. മദര്‍ ലൂസി നേടുങ്കല്ലേല്‍ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ് ആശംസകള്‍ നേര്‍ന്നു. ചടങ്ങുകള്‍ക്ക് ശേഷം എല്‍.കെ.ജി, യു.കെ.ജി. വിഭാഗങ്ങളിലെ കുരുന്നുകളുടെ കലാപരിപാടികള്‍ അരങ്ങേറി.
13 ഫെബ്രുവരി 2015
ക്യുഡോസ് 2015 : സ്കൂള്‍ ഫെസ്റ്റ് ആഘോഷിച്ചു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ സ്കൂള്‍ ഫെസ്റ്റ് ക്യുഡോസ് 2015 ആഘോഷിച്ചു. ഇംഗ്ലീഷ് ഫെസ്റ്റ്, പ്രതിഭാ സംഗമം, സ്കൂള്‍ ബാന്‍ഡ് സെറ്റിന്ന്റ്റെ അരങ്ങേറ്റം, ശാസ്ത്ര സമൂഹ്യശാസ്ത്ര പ്രവ്യത്തിപരിചയ പ്രദര്‍ശനം, ഇംഗ്ലീഷ് മാഗസിന്‍ പ്രകാശനം എന്നിവ നടന്നു. ഇംഗ്ലീഷ് ഫെസ്റ്റ് മുക്കം എ.ഇ.ഒ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് അധ്യക്ഷനായി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസ് മാഗസിന്‍ പ്രകാശനം ചെയ്തു. ജില്ലാ സംസ്ഥാന തല മത്സരങ്ങളില്‍ സ്കൂളിനെ പ്രതിനിധീകരിച്ച 84 കുട്ടികളെ ആദരിച്ച പ്രതിഭാ സംഗമം തോമസ് വലിയപറമ്പന്‍ ഉദ്ഘാടനം ചെയ്തു.
21 ജനുവരി 2015
റണ്‍ കേരള റണ്ണിന്റെ ആവേശത്തില്‍ പുല്ലൂരാംപാറയും.
കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനുള്ള 'റണ്‍ കേരള റണ്‍' കൂട്ടയോട്ടം ജനവരി 20 ന് കേരളം മുഴുവന്‍ നടന്നപ്പോള്‍ പുല്ലൂരാംപാറയും ആവേശത്തോടെ പങ്കാളികളായി. രാവിലെ 10.30നു സ്കൂള്‍ പരിസരത്തു നിന്നാരംഭിച്ച കൂട്ടയോട്ടം പുല്ലൂരാംപാറ ടൌണില്‍ അവസാനിച്ചു. വിദ്യാര്‍ത്ഥികളും, അധ്യാപകരും, കായിക താരങ്ങളും, രക്ഷകര്‍ത്താക്കളും റണ്‍ കേരള റണ്ണില്‍ സജീവമായി പങ്കെടുത്തു.
കൂട്ടയോട്ടം
ചരിത്രമാക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കായികതാരങ്ങളും
പങ്കാളികളായി. - See more at:
http://www.deshabhimani.com/news-kerala-malappuram-latest_news-434895.html#sthash.zSFrdPJk.dpuf
കൂട്ടയോട്ടം
ചരിത്രമാക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കായികതാരങ്ങളും
പങ്കാളികളായി. - See more at:
http://www.deshabhimani.com/news-kerala-malappuram-latest_news-434895.html#sthash.zSFrdPJk.dpuf
കൂട്ടയോട്ടം
ചരിത്രമാക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കായികതാരങ്ങളും
പങ്കാളികളായി. - See more at:
http://www.deshabhimani.com/news-kerala-malappuram-latest_news-434895.html#sthash.zSFrdPJk.dpuf
21 ഡിസംബർ 2014
ശലഭോദ്യാനമൊരുക്കി പുല്ലൂരാംപാറ സ്‌കൂള്‍.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ത്ഥികള്‍ ശലഭോദ്യാനമൊരുക്കി. ചിത്രശലഭങ്ങളുടെ പ്രധാന വിരുന്നു ചെടിയായ സീനിയ ചെടികള്‍ വച്ചു പിടിപ്പിച്ചാണ് കാഴ്‌ചയുടെ വിരുന്നൊരുക്കിയത്. ശലഭോദ്യാനം സ്‌കൂള്‍ മാനേജര്‍ റവ.ഫാ.അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു കൊടുത്തു. പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസ്, പി.ടി.എ.പ്രസിഡന്റ് സണ്ണി കോയിപ്പുറം അധ്യാപകരായ ജോയ്സ് ജോര്‍ജ്, ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ നേത്യത്വം നല്‍കി.
24 ഒക്‌ടോബർ 2014
മണ്ണില്ലാതെയും കൃഷി ചെയ്യാം - വിജയകരമായി.
പുല്ലൂരാംപാറ : ലോകമെമ്പാടും ഇന്ന് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നൂതനകൃഷിരീതികളായ പ്രിസിഷന്‍ ഫാമിങ്, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, എയ്റോപോണിക്സ് പോഷകപാളി തുടങ്ങിയ കൃഷിരീതികളെയും അവയുടെവിശദാംശങ്ങളെയുംപ്പറ്റി സ്കൂള്‍ ലീഡര്‍ ക്രിസ്റ്റി ബെന്നി വിദ്യാര്‍ത്ഥികള്‍ക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ സെമിനാര്‍ നടത്തി.
ലോകമെമ്പാടും ജലദൗര്‍ലഭ്യം രൂക്ഷമാകുമ്പോഴും കൃഷിഭൂമിയുടെ അളവ് കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതല്‍ ഉല്പാദനം സാധ്യമാക്കുന്ന ഈ കൃഷി രീതികളുടെ പ്രസക്തിവര്‍ദ്ധിക്കുന്നു. കംമ്പ്യൂട്ടര്‍ വല്‍കൃതമായി നടപ്പാക്കാവുന്ന ഈ കൃഷി രീതികളില്‍ മണ്ണിന്റെ ആവശ്യം പോലും ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. അനുസൃതമായ സംവിധാനങ്ങളിലൂടെ വിളകള്‍ക്ക് ആവശ്യമായ ജലം, ലവണങ്ങള്‍, ഊഷ്മാവ് എന്നിവ വളരെ കൃത്യമായി നല്‍കാനും പ്രതികൂല കാലാവസ്ഥയില്‍ പോലും വിജയകരമായി കൃഷി നടത്താനും സാധ്യമാകുന്നു എന്നുള്ള വസ്തുതകള്‍ സെമിനാര്‍ മുന്നോട്ടു വയ്ക്കുന്നു.
14 മേയ് 2014
പ്ലസ്‌ടു ഫലം : പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം.
ഇക്കൊല്ലത്തെ പ്ലസ്‌ടു പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം. സ്കൂളിലെ സയന്‍സ് കൊമേഴ്സ്, ഹുമാനിറ്റീസ് വിഭാഗങ്ങളിലായി ആകെ 94.71 ശതമാനം വിജയം നേടി. കൊമേഴ്സ് ബാച്ച് 100 ശതമാനമാണ് വിജയം നേടിയത്, സയന്‍സ് ബാച്ച് 95 ശതമാനവും, ഹുമാനിറ്റീസ് വിഭാഗത്തില്‍ 90 ശതമാനം വിജയവും നേടാനായി. ഒരു കുട്ടിക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചു.സമീപ സ്‌കൂളുകളെ അപേക്ഷിച്ച് മലയോര മേഖലയില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയത് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്.
16 ഏപ്രിൽ 2014
വീണ്ടും നൂറു മേനിയുടെ തിളക്കത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി മലയോര മേഖലയില്‍ വീണ്ടും മികവു തെളിയിച്ചിരിക്കുകയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇക്കൊല്ലം പരീഷയ്ക്കിരുത്തിയ പത്താം ക്ലാസിലെ 217 വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിനു യോഗ്യത നേടി. നാലു കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മുന്നിലെത്തി. അഞ്ചു കുട്ടികള്‍ക്ക് ഒരു വിഷയത്തില്‍ മാത്രം എ പ്ലസ് നഷ്ടമായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്ന പുല്ലൂരാംപാറ സ്കൂള്‍ ഹെഡ്‌മിസ്ട്രസ് കെ.പി.മേഴ്സി ടീച്ചറുടെ നേത്യത്വത്തില്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്.
സമീപ സ്കൂളുകളായ സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ നെല്ലിപ്പൊയില്‍, സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോടഞ്ചേരി,സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തിരുവമ്പാടി, ഇന്‍ഫന്റ് ജീസസ് ഹൈസ്കൂള്‍ തിരുവമ്പാടി എന്നിവയും നൂറു ശതമാനം വിജയം നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കോഴിക്കോട് ജില്ലയില്‍ 64 സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയിട്ടുള്ളത്.
സമീപ സ്കൂളുകളായ സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ നെല്ലിപ്പൊയില്‍, സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോടഞ്ചേരി,സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തിരുവമ്പാടി, ഇന്‍ഫന്റ് ജീസസ് ഹൈസ്കൂള്‍ തിരുവമ്പാടി എന്നിവയും നൂറു ശതമാനം വിജയം നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കോഴിക്കോട് ജില്ലയില്‍ 64 സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയിട്ടുള്ളത്.
12 മാർച്ച് 2014
' മെമ്മറീസ് 79 ' പുല്ലൂരാംപാറയിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ സംഗമം നടന്നു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ (1978-79) സംഗമം നടന്നു. ഇക്കഴിഞ്ഞ ക്രിസ്‌മസിനു പിറ്റേന്ന് സ്കൂള്‍ ഹാളില്‍ വെച്ചു നടന്ന ഒത്തുചേരലില്‍ അറുപതോളം പൂര്‍വ്വവിദ്യാര്‍ത്ഥികളും, അധ്യാപകരും പങ്കെടുത്തു. പുല്ലൂരാംപാറയില്‍ ഹൈസ്കൂള്‍ സ്ഥാപിതമായ ശേഷം 1979ലാണ് ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തു വരുന്നത്. മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ആദ്യ സംഗമത്തിനെത്തിയവര്‍ക്ക് സഹപാഠികളില്‍ പലരെയും തിരിച്ചറിയാന്‍ കഴിയാത്ത വിധം കാലം അവരില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
2006 ല്‍ ലാല്‍ ജോസിന്റെ ' ക്ലാസ്‌മേറ്റ്സ് ' എന്ന സിനിമ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ സമയത്താണ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തെ കുറിച്ച് ആദ്യമായി ആലോചിച്ചു തുടങ്ങിയത്. നാളുകളായി ആഗ്രഹിക്കുന്ന ആ പങ്കുവയ്ക്കലിന്റെയും കണ്ടുമുട്ടലിന്റെയും സംഗമം ഗംഭീരമായി നടത്തിയ സന്തോഷത്തിലാണ് ഇതിന്റെ സംഘാടകര്‍. ഗള്‍ഫില്‍ ജോലി ചെയ്യുന്ന തങ്കച്ചന്‍ മണ്ഡപത്തിലാണ് ഈ സംഗമത്തിനായി മുന്‍കൈ എടുത്തത് തുടര്‍ന്ന് ബോബന്‍ മുരിങ്ങയില്‍, ബെന്നി മൂഴിക്കുഴിയില്‍, സെബാസ്യന്‍ ചക്കുംമൂട്ടില്‍, തങ്കച്ചന്‍ കാക്കനാട്ട് എന്നിവരുടെ നേത്യത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിക്കുകയും പരിപാടികള്‍ ആസൂത്രണം ചെയ്യുകയുമാണുണ്ടായത്. നിരവധി പ്രാവശ്യം യോഗങ്ങള്‍ ചേര്‍ന്ന കമ്മറ്റി അംഗങ്ങള്‍ തങ്ങളുടെ സഹപാഠികളുടെ വിലാസവും ഫോണ്‍ നമ്പറുകളും വളരെയധികം കഷ്ടപ്പെട്ട് ശേഖരിച്ചാണ് സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിയത്.
1979ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങുമ്പോള്‍ 86 വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം ദേശത്തും,വിദേശത്തുമായി വിവിധ നാടുകളില്‍ താമസമുറപ്പിച്ച പൂര്വ്വവിദ്യാര്ത്ഥികളില് ഭൂരിഭാഗവും ഈ ഒത്തുചേരലിനായി തങ്ങളുടെ പൂര്‍വ്വ വിദ്യാലയത്തിലേക്ക് തിരക്കുകളെല്ലം മാറ്റി വെച്ച് ഓടിയെത്തുകയായിരുന്നു. പലരും കുടുംബാംഗങ്ങളൊടൊപ്പം നേരത്തെ തന്നെ സ്കൂളില്‍ എത്തിച്ചേര്‍ന്നിരുന്നു. സൌഹ്യദം പങ്കിട്ടും, പരിചയം പുതുക്കലുമായി എല്ലാവരും തിരക്കിലായിരുന്നെങ്കിലും രാവിലെ പത്തുമണിയോടെ തന്നെ കാര്യപരിപാടികള്‍ ആരംഭിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സി.പി. സെബാസ്റ്റ്യന്‍ ചക്കുംമൂട്ടിലാണ് ചടങ്ങുകള്‍ക്ക് അധ്യക്ഷം വഹിച്ചത്.
വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രിയ ഗുരുക്കന്‍മാര്‍ക്ക് പൂക്കള്‍ നല്കിയാണ് വേദിയിലേക്ക് സ്നേഹപൂര്‍വ്വം ആനയിയിച്ചത്. ഈ ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്ന, ഇപ്പോള്‍ ഈ ലോകത്തോടു വിടപറഞ്ഞ മേരി
വെട്ടിക്കല്‍, നാന്‍സി മണിമലത്തറപ്പില്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍
അര്‍പ്പിച്ചു കൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അധ്യാപകരെ മൊമന്റം നല്കി ആദരിക്കുകയുണ്ടായി. അടുത്ത സെഷനില്‍ എല്ലാവരും തങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി 1979 മുതല്‍ ഇന്നു വരെയുള്ള കാര്യങ്ങള്‍, വന്ന വഴികള്‍ ഓരോരുത്തരും ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചു. അധ്യാപകരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
ഉച്ചയ്ക്ക് വിഭവ സമ്യദ്ധമായ സദ്യ ഒരുക്കിയിരുന്നു. ഉച്ച ഭക്ഷണത്തിനു മുന്‍പ് എല്ലാവരും ഒത്തൊരുമ്മിച്ചുള്ള ഫോട്ടോ എടുക്കുകയും, സംഗമം അവസാനിക്കുന്നതിനു മുന്‍പ് എല്ലാവര്‍ക്കും അത് കലണ്ടര്‍ രൂപത്തില്‍ നല്കുകയും ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള (6 മക്കള്‍ ) ജോസ് പറപ്പന്താനത്തെ ആദരിക്കുകയുണ്ടായി. ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ പഴയകാല ഫോട്ടോ വലുതാക്കി ഫ്ലെക്സിലാക്കി ചുമരില്‍ തൂക്കിയിട്ടിട്ടത് ഏവരിലും ഗ്യഹാതുര സ്മരണകള്‍ ഉണര്‍ത്തി.
ഓരോരുത്തരും കൊണ്ടു വന്ന സമ്മാനങ്ങള്‍ കൈമാറിക്കൊണ്ടാണ് ചടങ്ങുകള്‍ അവസാനിച്ചത്. പണ്ടുണ്ടായിരുന്ന ആത്മാര്‍ത്ഥ സുഹ്യത്തുക്കള്‍ക്ക് കാലങ്ങള്‍ കഴിഞ്ഞു പോയപ്പോള്‍ ഫോണ്‍ വഴിയുള്ള ബന്ധം പോലും സാധിച്ചിരുന്നില്ല, മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഒത്തുചേരല്‍ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചതോടൊപ്പം അവരുടെ സൌഹ്യദം തുടരാനുള്ള വേദിയും കൂടിയുമായി മാറുകയായിരുന്നു.
ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ സംഗമക്കാഴ്ച്ചകള്‍
ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ സംഗമക്കാഴ്ച്ചകള്‍
07 മാർച്ച് 2014
മള്‍ട്ടി മീഡിയാ ലാബ് വെഞ്ചരിപ്പു കര്‍മ്മവും, നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനവും നടന്നു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച മള്‍ട്ടി മീഡിയാ ലാബിന്റെ വെഞ്ചരിപ്പു കര്‍മ്മവും, നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനവും സ്കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് നിര്‍വഹിച്ചു. 800 സ്വകയര്‍ ഫീറ്റിലുള്ള മള്‍ട്ടി മീഡിയ ലാബ് പൂര്‍ണ്ണമായി ടൈല്‍സ് പാകി ഫര്‍ണിഷ് ചെയ്തിട്ടുള്ളതാണ്. സ്കൂള്‍ ലൈബ്രറി, ടി.വി. , കമ്പ്യൂട്ടര്‍ എന്നീ സൌകര്യങ്ങള്‍ മള്‍ട്ടി മീഡിയ ലാബില്‍ ഒരുക്കിയിട്ടുണ്ട്. സ്കൂളിനോടു ചേര്‍ന്നുള്ള പെഡഗോഗിക്കല്‍ പാര്‍ക്കില്‍ പുതിയതായി കുട്ടികള്‍ക്ക് വിനോദ ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് നവീകരിച്ചിരിക്കുന്നത്.
22 ജനുവരി 2014
കുട്ടികര്‍ഷകരുടെ വിളവെടുപ്പ് മഹോത്സവം നടന്നു.
സംസ്ഥാന ക്യഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രപച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വിതരണം ചെയ്ത പച്ചക്കറി വിത്തുകളുടെ വിളവെടുപ്പുത്സവം നടന്നു. കുട്ടികള്‍ വീടുകളില്‍ ക്യഷി ചെയ്ത രണ്ടര ക്വിന്റലോളം വരുന്ന വിവിധയിനം പച്ചക്കറികളാണ് വിളവെടുപ്പ് മഹോത്സവത്തിന്റെ ഭാഗമായി സ്കൂളില്‍ എത്തിച്ചത്. പ്രധാനമായും പച്ചപയര്‍, പടവലം, തക്കാളി, പാവയ്ക്ക, വെണ്ടയ്ക, മുളക്, കോവയ്ക്ക, വഴുതന തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്.
തിരുവമ്പാടി ക്യഷിഭവനുമായി സഹകരിച്ച് നടപ്പാക്കിയ ഈ പദ്ധതി വന്‍ വിജയമായ സന്തോഷത്തിലാണ് സ്കൂള്‍ അധിക്യതര്‍. വിളവെടുപ്പ് മഹോത്സവത്തിന്റെ ഭാഗമായി ലഭിച്ച പച്ചക്കറികള്‍ സ്കൂളിലെ കുട്ടികള്‍ക്കു തന്നെ ഉച്ചഭക്ഷണത്തോടൊപ്പം വിവിധ കറികളായി നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിളവെടുപ്പ മഹോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് തിരുവമ്പാടി ക്യഷിഭവനിലെ ക്യഷി ഓഫീസര്‍ ശ്രീ. പി.പ്രകാശ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, ക്യഷി അസിസ്റ്റന്റ് ഹരികുമാര്‍, ഹെഡ്മിസ്ടര്‍ മേരി എം.സി, പി.റ്റി.എ. പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ വിളവെടുത്ത കുട്ടികള്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.