08 ഓഗസ്റ്റ് 2011

പുല്ലൂരാംപാറ പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍

                                         

പുല്ലൂരാംപാറ  രണ്ടു ഗ്രാമ പഞ്ചായത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്.തിരുവമ്പാടി പഞ്ചായത്തും,കോടഞ്ചേരി പഞ്ചായത്തും .ഇരുവഞ്ഞിപ്പുഴയുടെ അക്കരെയും ഇക്കരെയും   ആണ് ഈ പഞ്ചായത്തുകള്‍ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം പ്രദേശവും തിരുവമ്പാടി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് അതുകൊണ്ട് തന്നെ പുല്ലൂരാംപാറ തിരുവമ്പാടി പഞ്ചായത്തിന്റെ ഭാഗമായാണ് രേഖപ്പെടുത്തുന്നത് .  


 വാര്‍ഡ്‌  17 പുല്ലൂരാംപാറ ( തിരുവമ്പാടി പഞ്ചായത്ത്)


ശ്രീമതി  മേഴ്സി  പുളിക്കാട്ട് (കോണ്‍ഗ്രസ്സ്)


              പുല്ലൂരാംപാറ അങ്ങാടി ഭാഗത്ത്‌  സ്ഥിതി ചെയ്യുന്ന വാര്‍ഡാണിത്   2010  ല്‍ നടന്ന....
  പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുല്ലൂരാംപാറ വാര്‍ഡില്‍ നിന്ന് ആകെ പോള്‍ ചെയ്ത 1120  വോട്ടുകളില്‍ 80 ശതമാനം വോട്ടും  നേടിയാണ്‌ ശ്രീമതി  മേഴ്സി  പുളിക്കാട്ട് വിജയിച്ചത്.

വാര്‍ഡ്‌ 7  പുന്നക്കല്‍( തിരുവമ്പാടി പഞ്ചായത്ത്)
 

ശ്രീമതി   മറിയാമ്മ വള്ളിയാം പൊയ്കയില്‍ (കേരള കോണ്‍ഗ്രസ്സ് എം)


   ഈ വാര്‍ഡ്‌ വളരെ പ്രത്യേകതയുള്ളതാണ്  കാരണം ഇത് പുന്നക്കല്‍ തൊട്ടു പള്ളിപ്പടി വരെ നീണ്ടു കിടക്കുന്ന വാര്‍ഡാണ് . പള്ളിപ്പടിയില്‍ ഉള്ളവര്‍ക്ക് തൊട്ടടുത്ത്‌ രണ്ടു  ബൂത്ത് ഉണ്ടായിട്ടും വോട്ടു ചെയ്യാന്‍ പുന്നക്കല്‍ വരെ പോകേണ്ടി വന്നു ,അതുകൊണ്ട് തന്നെ അതിന്റെ ഒരു വികാരം പ്രതിഫലിച്ച വാര്‍ഡാണ് .2010  ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുന്നക്കല്‍ വാര്‍ഡില്‍ നിന്ന് ആകെ പോള്‍ ചെയ്ത 1094 വോട്ടുകളില്‍ 81 ശതമാനം വോട്ടും  നേടിയാണ്‌ ശ്രീമതി  മറിയാമ്മ വള്ളിയാം പൊയ്കയില്‍വിജയിച്ചത്.

വാര്‍ഡ്‌ 7   പൊന്നാങ്കയം( തിരുവമ്പാടി പഞ്ചായത്ത്)


ശ്രീമതി   ഓമന വിശ്വംഭരന്‍ (കേരള  കോണ്‍ഗ്രസ്സ് എം)


       കടുത്ത മത്സരം നടന്ന  വാര്‍ഡുകളിലൊന്നാണിത് സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ്  കേരള   കോണ്‍ഗ്രസ്സ് (എം) ഓമന വിശ്വംഭരനിലൂടെ  പിടിച്ചെടുത്തത്..2010  ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുല്ലൂരാംപാറ വാര്‍ഡില്‍ നിന്ന് ആകെ പോള്‍ ചെയ്ത 947 വോട്ടുകളില്‍ 64 വോട്ടിന്റെ ഭൂരിപക്ഷം   നേടിയാണ്‌ ശ്രീമതി  ഓമന വിശ്വംഭരന്‍ വിജയിച്ചത്.


വാര്‍ഡ്‌ 4 കൊടക്കാട്ടുപാറ( തിരുവമ്പാടി പഞ്ചായത്ത്)

 
ശ്രീ കെ.ഡി.ആന്റ്ണി(സി.പി.എം.)        


                ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയ വാര്‍ഡാണിത്,2010 ല്‍ തന്നെ നടന്ന   ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍.നിന്ന് കോണ്‍ഗ്രസ്സ് പിടിച്ചെടുക്കുകയും, ആ വര്‍ഷം തന്നെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൊടക്കാട്ടുപാറ വാര്‍ഡില്‍ നിന്ന് ആകെ പോള്‍ ചെയ്ത749 വോട്ടുകളില്‍ 89വോട്ടിന്റെ ഭൂരിപക്ഷം   നേടിയാണ്‌ ശ്രീ കെ.ഡി.ആന്റ്ണി(സി.പി.എം.) തിരിച്ചു പിടിക്കുകയും ചെയ്തത് .


വാര്‍ഡ്‌ 15   പാലക്കടവ്  ( തിരുവമ്പാടി പഞ്ചായത്ത്)


 ശ്രീമതി   ബിന്ദു ജോണ്‍സണ്‍ പറയന്‍കുഴിയില്‍ (കോണ്‍ഗ്രസ്സ്)


               പുല്ലൂരാംപാറ  കാളിയാമ്പുഴ തൊട്ട് തിരുവമ്പാടി വരെ നീണ്ടു കിടക്കുന്ന വാര്‍ഡാണ് ഇത്. 2010  ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുന്നക്കല്‍ വാര്‍ഡില്‍ നിന്ന് ആകെ പോള്‍ ചെയ്ത 948വോട്ടുകളില്‍ 65 ശതമാനം വോട്ടും  നേടിയാണ്‌ ശ്രീമതി ബിന്ദു ജോണ്‍സണ്‍ വിജയിച്ചത്.


വാര്‍ഡ്‌ 11 മുറമ്പാത്തി  (കോടഞ്ചേരി പഞ്ചായത്ത്)


സി.എം ചാക്കോ (ഇടതു സ്വതന്ത്രന്‍)


         പുല്ലൂരാംപാറ പള്ളിപ്പടിയില്‍ പുഴയുടെ  അക്കരെ ഭാഗത്ത്‌  കോടഞ്ചേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡാണിത്.ചില രാഷ്ട്രീയ കാരണങ്ങളാല്‍ കേരള  കോണ്‍ഗ്രസ്സ് (എം) ന് നഷ്ടപ്പെട്ട  സീറ്റാണ് ഇത്.ഇടതു സ്വതന്ത്രന്‍  ആയ സി.എം ചാക്കോ 2010  ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുല്ലൂരാംപാറ വാര്‍ഡില്‍ നിന്ന് ആകെ പോള്‍ ചെയ്ത 1124 വോട്ടുകളില്‍ 103 വോട്ടിന്റെ ഭൂരിപക്ഷം   നേടിയാണ്‌ ശ്രീ സി.എം ചാക്കോ (ഇടതു സ്വതന്ത്രന്‍)
വിജയിച്ചത്.


വാര്‍ഡ്‌ 8  മഞ്ഞുവയല്‍ (കോടഞ്ചേരി പഞ്ചായത്ത്)


 


ശ്രീമതി   അന്നമ്മ ടീച്ചര്‍(സ്വതന്ത്ര)
        പുല്ലൂരാംപാറ ഇലന്തു കടവിന് അക്കരെ സ്ഥിതി ചെയ്യുന്ന വാര്‍ഡാണിത് .2010 ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മഞ്ഞുവയല്‍ വാര്‍ഡില്‍ നിന്ന് ആകെ പോള്‍ ചെയ്ത 1120 വോട്ടുകളില്‍158വോട്ടിന്റെ ഭൂരിപക്ഷം നേടി, സ്ഥാനാര്‍തഥികളെയും പരാജയപ്പെടുത്തിയാണ് ശ്രീമതി അന്നമ്മ ടീച്ചര്‍ (സ്വതന്ത്ര)വിജയിച്ചത്.