സ്ഥാപനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്ഥാപനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

10 മേയ് 2014

മലബാര്‍ സ്പോര്‍ട്സ് അക്കാദമിക്ക് ജില്ലാ ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്.


            പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി  ദശവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ പ്രൈസ്മണി ജില്ലാതല ക്രോസ്‌കണ്‍ട്രി മത്‌സരത്തില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമി  ചാമ്പ്യന്‍മാരായി. ഗ്രാമീണ്‍ സ്പോര്‍ട്സ് അക്കാദമി ചക്കിട്ടപാറ രണ്ടാം സ്ഥാനവും, സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ നെല്ലിപ്പൊയില്‍ മൂന്നാം സ്ഥാനവും നേടി. ഇന്നലെ ഉച്ചകഴിഞ്ഞ് കൂടരഞ്ഞി-തിരുവമ്പാടി-പുല്ലൂരാംപാറ റോഡില്‍ നടന്ന മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

             12 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മത്‌സരം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ.കെ. സെബാസ്റ്റ്യന്‍ കൂടരഞ്ഞിയിലും, 8 കി.മീ. മത്‌സരങ്ങള്‍  തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി ഏലിയാമ്മ ജോര്‍ ജ് തിരുവമ്പാടിയിലും ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തില്‍ റവ.ഫാ.അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് സമ്മാന ദാനം നിര്‍വഹിച്ചു. മേഴ്സി പുളിക്കാട്ട്, റ്റി.എം അബ്ദുള്‍ റഹിമാന്‍, റ്റി.റ്റി.കുര്യന്‍, പി.റ്റി.അഗസ്റ്റ്യന്‍, ജോര്‍ജ് പുലക്കുടിയില്‍, റോയ് ടി ഓണാട്ട്, പി.റ്റി.ഹാരിസ്, റോബിന്‍ തിരുമല, ജോസ് മാത്യു,  ടോമി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read more ...

18 ഏപ്രിൽ 2013

എറൈസ് പുല്ലൂരാംപാറ കര്‍മ്മ വീഥിയില്‍ .



     
          സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും, വിരമിച്ചവരുമായ ആളുകളുടെ കൂട്ടായ്മായ എറൈസ് പുല്ലൂരാംപാറയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് നിര്‍വഹിച്ചു. മുന്‍ നിശ്ചയപ്രകാരം ഉദ്ഘാടകനായ മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോള്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറും ആയ ശ്രീ കെ. ജയകുമാറിന്റെ അഭാവത്തിലാണ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കപ്പെട്ടത്. പുല്ലൂരാംപാറ പാരീഷ് ഹാളില്‍ വെച്ചു ചടങ്ങില്‍ എറൈസ് പ്രസിഡന്റ് എം.യു. സിറിയക്ക് അധ്യക്ഷനായിരുന്നു.


         മലയാള മനോരമ അസ്സിസ്റ്റന്റ് എഡിറ്റര്‍  കെ.എഫ്. ജോര്‍ജ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.ജെ. സണ്ണി, സ്‌കറിയ മാത്യു, കായിക പരിശീലകന്‍ ടോമി ചെറിയാന്‍ ദേശീയ സ്കൂള്‍ മെഡല്‍ ജേതാക്കളായ സി.എല്‍.അശ്വതി, അഖില്‍ ബിജു, വിനിജ വിജയന്‍, അലീന സ്റ്റാന്‍ലി  എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
                                 

     
           കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, ജില്ലാ പഞ്ചായത്തംഗം വി.ഡി. ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ജോസഫ്, ഗ്രാമപഞ്ചായത്തംഗം  മേഴ്‌സി പുളിക്കാട്ട്, ഫാ. അഗസ്റ്റിന്‍ കിഴക്കരക്കാട്ട്, എറൈസ് വൈസ് പ്രസിഡന്റ്  ബെന്നി ലൂക്കോസ്, എറൈസ്  സെക്രട്ടറി ജോസ് മാത്യു,എന്നിവര്‍ പ്രസംഗിച്ചു. എറൈസ് വൈസ് പ്രസിഡന്റ് റോസമ്മ ജോസഫ് ചടങ്ങിന് നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് എറൈസിന്റെ നേത്യത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി.        

                         ഉദ്ഘാടന ത്തോടനുബന്ധിച്ച് നടന്ന വ്യക്തികളെ ആദരിക്കലിന്റെയും
                                   തുടര്‍ന്നു നടന്ന സെമിനാറിന്റെയും ദ്യശ്യങ്ങള്‍



Read more ...

16 ഏപ്രിൽ 2013

'എറൈസ് 'പുതിയൊരു കൂട്ടായ്മ രൂപം കൊള്ളുന്നു

     പുല്ലൂരാംപാറയുടെ വിഹായസ്സിലേക്ക് പറന്നുയരാന്‍, ഏതാനും സുമനസ്സുകളുടെ മനസ്സില്‍ വിരിഞ്ഞ പുതിയൊരു കൂട്ടായ്മ 'എറൈസ്' നാളെ ബുധനാഴ്ച  രാവിലെ പത്തുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പാരീഷ് ഹാളില്‍ വെച്ച്   ഉദ്ഘാടനം ചെയ്യപ്പെടുന്നു. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്ത് പരിധിക്കുള്ളില്‍ താമസക്കാരായ  വിവിധ  സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ നിലവില്‍ ജോലിചെയ്തു വരുന്നവരുടെയും, വിരമിച്ചവരുടെയും വിവിധ സാങ്കേതിക മേഖലകളില്‍ വൈദഗ്ധ്യം നേടിയവരുടെയും ഒരു കൂട്ടായമയാണ് എറൈസ്. 




   സമൂഹത്തിലെ സാധാരണക്കാരായവര്‍ക്ക് വിവിധ മേഖലകളില്‍ സൌജന്യമായി പരിശീലനം നല്‍കുന്നതിനും നിലവിലുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് പകരുന്നതിനും അവ കാലതാമസമന്യേ അവര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് സംഘടനയുടെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.   'ARISE' ( ASSOCIATION FOR RURAL INTEGRATED SERVICE AND EDUCATION PULLURAMPARA ) എന്നാണ് സംഘടനക്ക് നാമകരണം ചെയ്തിട്ടുള്ളത്.

                    സിവില്‍ സര്‍വ്വീസില്‍ ഏവര്‍ക്കും മാത്യകയാക്കാവുന്ന വ്യക്തിത്വത്തിനുടമയും കോഴിക്കോട് ജില്ലാ കലക്ടര്‍ എന്ന നിലയില്‍ നടത്തിയപ്രവര്‍ത്തനങ്ങളിലൂടെ കോഴിക്കോടുകാര്‍ക്ക് ഏറെ പ്രിയങ്കരനും സംസ്ഥാന ചീഫ് സെക്രട്ടറി പദത്തില്‍ നിന്നും അടുത്ത കാലത്ത് വിരമിച്ച ശേഷം ഇപ്പോള്‍ പുതുതായി രൂപം കൊടുത്തിട്ടുള്ള മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറുമായി സേവനം അനുഷ്ഠിക്കുന്ന ശ്രീ കെ ജയകുമാറാണ് സംഘടനയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായി ഒരു കരിയര്‍ ഗൈഡന്‍സ് സെമിനാറും നടത്തപ്പെടുന്നുണ്ട്.


എറൈസ് പുല്ലൂരാംപാറ കര്‍മ്മ വീഥിയില്‍ 

എറൈസ് പുല്ലൂരാംപാറയുടെ നേത്യത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി.

Read more ...

10 ഏപ്രിൽ 2013

എപ്പാര്‍ക്കിയല്‍ സ്പോര്‍ട്സ് അക്കാദമിയുടെ സമ്മര്‍ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് ക്യാമ്പിന് പുല്ലൂരാംപാറയില്‍ തുടക്കമായി.

 
          
     താമരശ്ശേരി രൂപതയുടെ കീഴിലുള്ള എപ്പാര്‍ക്കിയല്‍  സ്പോര്‍ട്സ് അക്കാദമിയുടെ സമ്മര്‍ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് ക്യാമ്പിന് പുല്ലൂരാംപാറയില്‍ തുടക്കമായി.  ക്യാമ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. പന്ത്രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പില്‍ രൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ ആറാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെയുള്ള നൂറ്റിരുപതിലധികം വരുന്ന  ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പങ്കെടുക്കുന്നത്. വിവിധ സ്കൂളുകളില്‍ നിന്നുള്ള പത്തോളം കായികാധ്യാപകരാണ് പരിശീലനത്തിന് നേത്യത്വം നല്കുന്നത്. 


         പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടിലാണ് പരിശീലനത്തിന് സൌകര്യം ഒരുക്കിയിട്ടുള്ളത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൌകര്യം ഹൈസ്കൂള്‍ കെട്ടിടത്തിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരിശീലനത്തോടൊപ്പം കായികവിദഗ്ദരുടെ ക്ലാസുകള്‍, കലാപരിപാടികള്‍, ഔട്ടിംഗ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. അത് ലറ്റിക് വിഭാഗത്തിലാണ് പുല്ലൂരാംപാറയില്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്. അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അതല്റ്റിക്കിനു പുറമെ വോളിബോളിലും, ഫുട്ബോളിലും കോച്ചിംഗ് ക്യാമ്പ് നടത്തുന്നുണ്ട്.  വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് പുലിക്കയത്തുള്ള മരിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. ഫുട് ബോള്‍ കോച്ചിംഗ് ക്യാമ്പ് കല്ലാനോട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഈ മാസം 17 മുതല്‍ ആരംഭിക്കും.

Read more ...

05 ഫെബ്രുവരി 2013

' ജോര്‍ദാന്‍ ഭവനം ' പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം വ്യാഴാഴ്ച.


              ഉറ്റവരാലും ഉടയവരാലും പുറന്തള്ളപ്പെട്ട് സമൂഹത്തിന്റെ അവഗണന അനുഭവിച്ച്  ഭക്ഷണമോ, പാര്‍പ്പിടമോ ഇല്ലാതെ അലഞ്ഞ് നടക്കുന്ന ആളുകളെ പുനരധിവസിപ്പിക്കാന്‍  ബ്രദര്‍ തങ്കച്ചന്‍ മുണ്ടണശ്ശേരിയുടെ നേത്യത്വത്തില്‍ സ്ഥാപിച്ച ആകാശപ്പറവകളുടെ പുല്ലൂരാംപാറയിലുള്ള ജോര്‍ദ്ദാന്‍ ഭവനം    പുതിയ കെട്ടിടത്തിലേക്കു മാറുന്നു.  നാട്ടിലെയും മറുനാട്ടിലേയും  സുമനസ്സുകളുടെ സഹായത്തോടെ പണിതുയര്‍ത്തിയ ജോര്‍ദ്ദാന്‍ ഭവനത്തിന്റെ  വെഞ്ചരിപ്പ് കര്‍മ്മം ഫെബ്രുവരി 7-ം തിയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഇടവക വികാരി റവ.ഫാ. അഗസ്റ്റ്യന്‍ കിഴക്കരട്ടാണ് നിര്‍വഹിക്കുന്നത്. തുടര്‍ന്ന് പൊതു സമ്മേളനവും സ്നേഹവിരുന്നും നടക്കും.


      പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡില്‍ തടിമില്ലിനു പുറകിലായി സ്ഥിതി ചെയ്യുന്ന ജോര്‍ദ്ദാന്‍ ഭവനത്തിന്റെ  നിര്‍മാണ പ്രവര്‍ ത്തികള്‍ ധ്യതഗതിയില്‍ നടക്കുകയാണ്. വെഞ്ചരിപ്പ് കര്‍മ്മം നടക്കുന്ന വ്യാഴാഴ്ചയോടു കൂടി നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ജോര്‍ദ്ദാന്‍ ഭവനത്തെക്കുറിച്ച് 01-11-11 ന് പുല്ലൂരാംപാറ വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

' ആകാശപറവകള്‍ക്ക് കൂടൊരുങ്ങുന്നു '

Read more ...

08 ഒക്‌ടോബർ 2012

കോഴിക്കോട് ജില്ലാ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി ചാമ്പ്യന്‍മാര്‍.

ചാമ്പ്യന്‍മാരായ മലബാര്‍ സ്പോര്‍ട്സ് അക്കാദമി ടീമംഗങ്ങള്‍ (കടപ്പാട്-മാതൃഭുമി)
      കോഴിക്കോട് ജില്ലാ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ നാലാം തവണയും  പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി ചാമ്പ്യന്‍മാരായി. ദേവഗിരി കോളെജ് ഗ്രൌണ്ടില്‍  രണ്ടു  ദിവസങ്ങളിലായി നടന്ന മീറ്റില്‍ 191.5 പോയിന്റു നേടിയാണ് മലബാര്‍ സ്പോര്‍ട്സ് അക്കാദമി ജേതാക്കളായത്. 121  പോയിന്റു നേടിയ ചക്കിട്ടപാറ ഗ്രാമീണ്‍ സ്പോര്‍ട്സ് അക്കാദമി രണ്ടാം സ്ഥാനവും, 92 പോയിന്റു നേടി സായ് കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 


      സമാപന ചടങ്ങില്‍  ജില്ലാ അത് ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ്  ടി. സുജന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ആകെ 110 ഇനങ്ങളിലായി 85 ഓളം സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഈ മീറ്റില്‍ പങ്കെടുത്തു. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയെ പ്രതിനിധീകരിച്ച് 45 കുട്ടികളാണ് ഈ മീറ്റില്‍ മത്സരിച്ചത്.

            വിവിധ ഇനങ്ങളില്‍ വിജയികളായ മലബാര്‍ സ്പോര്‍ട്സ് അക്കാദമി താരങ്ങള്‍

അമല്‍ തോമസ്  (3000 മീറ്ററില്‍ ഒന്നാം സ്ഥാനം )
 ബേണി റോസ്  (200 മീറ്ററില്‍ ഒന്നാം സ്ഥാനം)


ലെബിന്‍ മാനുവല്‍
 ( 10 കിലോ മീറ്റര്‍ നടത്തത്തില്‍ ഒന്നാം സ്ഥാനം )


    ലിസ്ബത്ത് കരോളിന്‍ ജോസഫ്
        ( ഹൈജംപില്‍ ഒന്നാം സ്ഥാനം  )





Read more ...

23 ജൂൺ 2012

പുല്ലൂരാംപാറ നെഹ്റു മെമ്മോറിയല്‍ ലൈബ്രറി എസ്.എസ്.എല്‍.സി. ഉന്നത വിജയികളെ ആദരിച്ചു

       
           പുല്ലൂരാംപാറ നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍  എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ ലൈബ്രറിയുടെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികളെ  ആദരിച്ചു. മനു ജോസ് പുത്തന്‍വീട്ടില്‍, നീതു പ്രേം കുളിരാങ്ങല്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. 


              ഇന്നു വൈകുന്നേരം ലൈബ്രറി ഹാളില്‍ വെച്ചു നടത്തിയ ചടങ്ങില്‍ ലൈബ്രറി സെക്രട്ടറി എന്‍.വി. ജോഷി സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് ടി.ജെ.സണ്ണി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ്ജ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. റവ. ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. 


              എസ്.എസ്.എല്‍.സി. ഉന്നത വിജയികളായ നീതു പ്രേം, മനു ജോസ് എന്നീ കുട്ടികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ്ജ് റവ. ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് എന്നിവര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, കെ.ഡി.ആന്റണി, ജില്ലാ ലൈബ്രറി കൌണ്‍സില്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗം സി.സി.ആന്‍ഡ്രൂസ്, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്ക്കറിയാ മാത്യു ടി.ജെ.കുര്യാച്ചന്‍, ജോസ് മാത്യു, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ടി.ടി. തോമസ് നന്ദി പറയുകയും ചെയ്തു.
Read more ...

11 ജൂൺ 2012

പുല്ലൂരാംപാറയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കഫെ ഉദ്ഘാടനം ചെയ്തു


     പുല്ലൂരാംപാറയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കഫെ  ' സ്റ്റാര്‍നെറ്റ് ' പുല്ലൂരാംപാറ പള്ളി വികാരി റവ. ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് ഉദ്ഘാടനം ചെയ്തു. പള്ളിപ്പടിയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപത്തുള്ള ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ച സ്റ്റാര്‍നെറ്റ് ഇന്റെര്‍നെറ്റ് കഫെ   ആധുനിക സൌകര്യങ്ങളായ  നാലു ക്യാബിനോടു കൂടിയ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കഫെ, ഫോട്ടോസ്റ്റാറ്റ്, കളര്‍ പ്രിന്റ്, ഡി.റ്റി.പി., സ്കാനിംഗ്, ലാമിനേഷന്‍, ഫ്ലക്സ് പ്രിന്റിംഗ്  എന്നീ ആധുനിക സൌകര്യങ്ങള്‍   ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ സെയില്‍സും സര്‍വീസും ഈ സ്ഥാപനം വഴി നല്കപ്പെടുന്നുണ്ട്. പുല്ലൂരാംപാറ പന്തലാടിക്കല്‍ അയോണ ജെമിന്റെ ഉടമസ്ഥയിലുള്ള ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു ഫാന്‍സി ഷോപ്പു കൂടി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്...



Read more ...

25 ഫെബ്രുവരി 2012

മരിയ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം നാടിന്റെ ഉത്സവമായി




                  ജോസഫ് സാറിന് അഭിമാനിക്കാം, തന്റെ സ്വപ്നമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാടിന്റെ  ആഘോഷമായി  മാറിയതില്‍. പുലിക്കയം എന്ന ചെറുഗ്രാമം സംസ്ഥാനത്തെ സ്പോര്‍ട്സ് പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ദിവസമായിരുന്നു ഇന്ന്. ടി .ടി. ജോസഫ് തോട്ടക്കര എന്ന സായ് യുടെ വോളിബോള്‍ കോച്ച് തന്റെ ജീവിതത്തില്‍  സമ്പാദിച്ച തുക സ്വരുക്കൂട്ടി നിര്‍മ്മിച്ച ഇന്ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ് ഘാടനം സംസ്ഥാന കായിക മന്ത്രിയായ ബഹു. ഗണേഷ് കുമാര്‍ ഇന്ന് വൈകുന്നേരം ആറു മണിക്ക് നിര്‍വഹിച്ചു. 
Read more ...

23 ഫെബ്രുവരി 2012

ചാലിപ്പുഴയുടെ തീരത്തൊരു ഇന്‍ഡോര്‍ സ്റ്റേഡിയം

          
          മലയോര മേഖലയില്‍ ആദ്യമായി കോടഞ്ചേരി പഞ്ചായത്തില്‍ പുലിക്കയത്ത് ചാലിപ്പുഴയുടെ തീരത്ത് ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വോളിബോള്‍ പരിശീലകനായ ടി. ടി. ജോസഫ് തോട്ടക്കരയാണ് ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. പുലിക്കയത്ത് സ്വന്തം വീടിനോട് ചേര്‍ന്ന് 25 ലക്ഷത്തോളം രൂപമുടക്കിയാണ് ആധുനിക സൌകര്യങ്ങളോടെ  അമ്പത് സെന്റ് സ്ഥലത്ത് ഈ സ്റ്റേഡിയം പണി കഴിപ്പിക്കുന്നത്. 'മരിയ ഇന്‍ഡോര്‍  സ്റ്റേഡിയം' എന്ന പേര്‍ നല്കിയിരിക്കുന്ന ഈ സ്റ്റേഡിയം പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ സബ് സെന്റര്‍ ആയിട്ടാണ് പ്രവര്‍ത്തിക്കുക, നിലവില്‍ ടി. ടി. ജോസഫ് അക്കാദമിയുടെ മുഖ്യ പരിശീലകന്‍ കൂടിയാണ്. ഇതു വരെയുള്ള ജീവിതം സ്പോര്‍ട്സിനു വേണ്ടി  ഉഴിഞ്ഞു വച്ച ടി. ടി.  ജോസഫ് സര്‍വീസില്‍ നിന്ന് രണ്ടു വര്‍ഷത്തിനു ശേഷം വിരമിക്കുമ്പോള്‍ ശിഷ്ടകാലം ഈ കായിക കേന്ദ്രത്തില്‍ ചെലവഴിക്കാനാണ്  ഉദ്ദേശിക്കുന്നത്. കൂടുതല്‍ മികച്ച രീതിയില്‍ കോച്ചിങ്ങ് നടത്തുന്നതിനു വേണ്ടി ഏറെക്കാലമായി ആഗ്രഹിച്ച അദ്ദേഹത്തിന്റെ സ്വപ്നമാണ് ഈ പദ്ധതിയിലൂടെ പൂര്‍ത്തീകരി ക്കപ്പെടുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഈ മാസം  ഇരുപത്തിയഞ്ചിന് സംസ്ഥാന കായിക മന്ത്രി ബഹു. കെ. ബി. ഗണേഷ് കുമാര്‍ നിര്‍വഹിക്കും.

 തയാറാക്കിയത് 


 മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
Read more ...

13 ഡിസംബർ 2011

പുല്ലൂരാംപാറയിലെ കേബിള്‍ ടി.വി.ശ്യംഖല ഡിജിറ്റല്‍വല്‍ക്കരിച്ചു


                പുല്ലൂരാംപാറയിലെ കേബിള്‍ ടി.വി. ശ്യംഖലയായ  സിഗ്നെറ്റ് കേബിള്‍ ടി.വി.  നെറ്റ് വര്‍ക്ക്  പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍കരിച്ചു. കേരളത്തിലെ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ കേബിള്‍ ഓപ്പറേറ്റെഴ്സ് അസ്സോസിയേഷന്റെ സംരംഭമായ കേരളാ കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍  ലിമിറ്റഡ് (കേരളാവിഷന്‍) ആണ് മലയോര മേഖലകളില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന് നേത്യത്വം നല്കുന്നത്. ഇന്ത്യയില്‍ ഇന്നുള്ള മിക്കവാറും എല്ലാ ചാനലുകളും ഡിജിറ്റല്‍ ഫോര്‍മാറ്റിലൂടെയാണു സംപ്രേഷണം നടത്തുന്നത്. എന്നാല്‍ അതിന്റെ ഗുണം പൂര്‍ണ്ണമായും പ്രേഷകനു ലഭിക്കണമെങ്കില്‍ കേബിള്‍ വഴിയുള്ള സര്‍വീസും ഡിജിറ്റലാവണം.  ട്രായിയുടെ (TRAI) നിര്‍ദ്ദേശമനുസരിച്ച്. അനലോഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ കേബിള്‍ ടി.വി.ശ്യംഖലകള്‍  2013 ഡിസംബറോടു കൂടി  ഡിജിറ്റലൈസു ചെയ്യുന്നതിന്റെ ഭാഗമായാണ് പുല്ലൂരാംപാറയിലെ കേബിള്‍ ടി വി ശ്യംഖലയായ  സിഗ്നെറ്റ് കേബിള്‍ ടി.വി. നെറ്റ് വര്‍ക്കും  ഡിജിറ്റല്‍വല്‍ക്കരിച്ചിരിക്കുന്നത്.  ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ നാലു മെട്രോ നഗരങ്ങളില്‍ 2011 മാര്‍ച്ചിനകവും, രണ്ടാം ഘട്ടത്തില്‍ 2011 ഡിസംബര്‍ 31 നകം പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലും, മൂന്നാം ഘട്ടത്തില്‍ 2012 ഡിസംബര്‍ 31 നകം എല്ലാ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും, നാലാം ഘട്ടത്തില്‍  2013 ഡിസംബര്‍ 31 നകം ബാക്കിയുള്ള എല്ലാ പ്രദേശങ്ങളിലും കേബിള്‍ വഴി ഡിജിറ്റല്‍ ടി.വി. സംപ്രേഷണം ആരംഭിക്കണമെന്നാണ് ട്രായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം ഘട്ടംഘട്ടമായി അനലോഗ് സംപ്രേഷണം ഇല്ലാതാക്കാനുമാണ് തീരുമാനം. ഡിജിറ്റല്‍വല്‍ക്കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിരവധി നികുതി കിഴിവുകള്‍ ഈ മേഖലകളില്‍ നല്കിയിട്ടുണ്ട്. ഇനിയും രണ്ടു വര്‍ഷം കൂടി സമയമുണ്ടെങ്കിലും കേരളാ കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍  ലിമിറ്റഡിന് ഗ്രാമങ്ങളില്‍ പോലും ഡിജിറ്റല്‍ സംപ്രേഷണം പെട്ടെന്നു തന്നെ നടപ്പാക്കാന്‍ സാധിച്ചത് പ്രശംസയര്‍ഹിക്കുന്ന കാര്യമാണ് .

Read more ...

15 നവംബർ 2011

തിരുവമ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഉദ് ഘാടനം ചെയ്തു



                            തിരുവമ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന്റെയും ഈവനിംഗ് ബ്രാഞ്ചിന്റെയും കോര്‍ ബാങ്കിങ്ങിന്റെയും ഉദ്ഘാടനം ബഹു: സഹകരണ വകുപ്പ് മന്ത്രി സി. എന്‍ .ബാലകൃഷ് ണന്‍  നിര്‍വഹിച്ചു. നീതി സൂപ്പര്‍മാര്‍ക്കറ്റും നീതിമെഡിക്കല്‍ സ്റ്റോറും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ ഭാഗമാണ് ഹെഡ് ഓഫീസും ഈവനിംഗ് ബ്രാഞ്ചും ആക്കിയിരിക്കുന്നത്. 

Read more ...

01 നവംബർ 2011

ആകാശപറവകള്‍ക്ക് കൂടൊരുങ്ങുന്നു


ജോര്‍ദ്ദാന്‍ ഭവനത്തിലെ അന്തേവാസികള്‍ (ഒരു പഴയ ചിത്രം )
പുല്ലൂരാംപാറ : രണ്ടു വര്‍ഷത്തോളമായി സ്ഥിരമായ ഭവനമില്ലാതെ വാടക വീടുകളില്‍ ചേക്കേറിയിരുന്ന ആകാശപറവകള്‍ക്കായി ഒരു ഭവനം പുല്ലൂരാംപാറയില്‍ ഒരുങ്ങുന്നു. മുന്‍ സൈനികനായ സണ്ണി മുകാലയില്‍ സൌജന്യമായി നല്‍കിയ സ്ഥലത്താണ് പുതിയ ഭവനത്തിന്റെ പണി നടക്കുന്നത് .
Read more ...

10 സെപ്റ്റംബർ 2011

പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു




           പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന്  ഏകദിന വോളിബോള്‍ മേളയും, ഹൈജമ്പ് മത്സരവും പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂള്‍ മൈതാനത്ത്  നടന്നു. ഓണാഘോഷ പരിപാടി  രാവിലെ 8 മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബാബു കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.വോളിബോള്‍ മേളയില്‍ ടൌണ്‍ ടീം ഓമശ്ശേരി വിജയികളായി.
Read more ...

24 ജൂലൈ 2011

പുല്ലൂരാംപാറ അക്ഷയ കേന്ദ്രത്തില്‍ ആധാര്‍ (Unique Identification Number) രജിസ്ട്രേഷന്‍ ആരംഭിച്ചു


 ഇന്ത്യാ രാജ്യത്തെ എല്ലാ  പൌരന്മാര്‍ക്കും നല്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ  (Unique Identification Number) പുല്ലൂരാംപാറ മേഖലയിലെ   രജിസ്ട്രേഷന്‍ പുല്ലൂരാംപാറ അക്ഷയ കേന്ദ്രത്തില്‍  ആരംഭിച്ചു.12വയസ്സ് മുതലുള്ള രാജ്യത്തെ പൌരന്മാര്‍ക്ക് രാജ്യത്തെവിടെയും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയുന്ന പന്ത്രണ്ടക്ക നമ്പറാണ` നല്‍കുക ഇതില്‍ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ (കണ്ണിന്റെ റെറ്റിന ,പത്തു വിരലിന്റെയും അടയാളങ്ങള്‍ ,ഫോട്ടോ ,മേല്‍വിലാസം തുടങ്ങിയവ ) ഇതില്‍ രേഖപ്പെടുത്തിയിരിക്കും .ഭാവിയില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കും ബാങ്ക് അക്കൌന്റ് തുടങ്ങുന്നതിനും ,പാസ്സ്പോര്‍ട്ട് ,റേഷന്‍ കാര്‍ഡ് ,ഫോണ്‍,....തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും ഇനി ആധാര്‍ നമ്പര്‍ വേണം .വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ ഉള്‍പ്പെടെ ഏതു കാര്യത്തിനും അംഗീകൃത തിരിച്ചറിയല്‍ രേഖയായി ഇതായിരിക്കും ഇനി ആവശ്യപ്പെടുക .
Read more ...

04 ഏപ്രിൽ 2011

സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍


സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍


ചരിത്രം

കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുല്ലുരാമ്പാറയില്‍ തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണടി എളിയരീതയില്‍ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്സ് യു.പി. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാന്‍ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ്‌ പുല്ലുരാമ്പാറയില്‍ ഹൈസ്കൂള്‍ അനുവദിക്കുന്നത്. 1976 ഫെബ്രുവരി 16-ആം തിയ്യതി സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിന്റെ ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷന്‍ മാര്‍. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നിര്‍വഹിച്ചു.‍

Read more ...