13 ഡിസംബർ 2012

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പുല്ലൂരാംപാറയില്‍.


         സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റെഡ് വൈനിന്റെ ചിത്രീകരണത്തിനായി പുല്ലൂരാംപാറയില്‍ എത്തിച്ചേര്‍ന്നു. രാവിലെ പത്തു മണിയോടെ പുല്ലൂരാംപാറ  പൊന്നാങ്കയത്തുള്ള മണ്ഡപത്തില്‍ ബെന്നിയുടെ (കുരിശുപള്ളിക്കു സമീപം) ആരംഭിച്ച ഷൂട്ടിംഗില്‍ അദ്ദേഹത്തോടൊപ്പം മലയാളത്തിലെ പ്രശസ്തരായ നടീ-നടന്മാര്‍ പങ്കെടുത്തു. 


                നമ്മുടെ മലയോര മേഖലയില്‍ ആദ്യമായി എത്തിയ അദ്ദേഹത്തെ കാണുവാന്‍ നിരവധി ആരാധകരാണ് പുല്ലൂരാംപാറയിലേക്കെത്തിയത്.  ഉച്ചയോടു കൂടി ഇവിടുത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാലും സംഘവും തുടര്‍ചിത്രീകരണത്തിനായി ആനക്കാംപൊയിലിലേക്കു പോയി.