പുല്ലൂരാംപാറ സ്വദേശിയും, തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് യു.പി.സ്കൂള്‍ പ്രധാനാധ്യാപകനുമായ താന്നിപ്പൊതിയില്‍ സണ്ണി സാറിന് ഇക്കൊല്ലത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു.അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതമായ 27 വര്‍ഷക്കാലത്തെ പ്രവര്‍ത്തനം മുഴുവന്‍ പ്രധാനാധ്യാപകനായിട്ടായിരുന്നു. 1984ല്‍ തെയ്യപ്പാറ സെന്റ് തോമസ് സ്കൂളിലാണ്, ശ്രീ സണ്ണി സാര്‍ അധ്യാപക ജീവിതം ആരംഭിച്ചത്. 1996 ല്‍ തിരുവമ്പാടി യു.പി.സ്കൂളിലെത്തുകയും ചെയ്തു. തുടര്‍ന്നുള്ള 15 വര്‍ഷക്കാലത്തെ അധ്യാപക ജീവിതത്തിനിടയില്‍ അദ്ദേഹം സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുത്തു.
1200 ഓളം വിദ്യാര്‍ത്ഥികളും 40 അധ്യാപക അനധ്യാപക ജീവനക്കാരുള്ള സ്കൂളിനെ മാതൃകാ വിദ്യാലയമാക്കുന്നതില്‍ സണ്ണി സാര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് സ്കൂളില്‍ നടപ്പാക്കിയിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ യു.പി.സ്കൂള്‍ ലൈബ്രറി,ഔഷധസസ്യതോട്ടം, ബയോഗ്യാസ് പ്ലാന്റ്, പെഡഗോഗി പാര്‍ക്ക്, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, മാനേജ്മെന്റിന്റെ സഹകരണത്തോടെ മുഴുവന്‍ ക്ലാസ്സിലും ഡസ്ക്കും ബെഞ്ചും, മണ്ണിരക്കമ്പോസ്റ്റ്, മുഴുവന്‍ സമയ ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ അധ്യാപകന്‍ അതേ പോലെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന കര നെല്‍കൃഷി തുടങ്ങിയവയെല്ലാം ആരംഭിച്ചത്, അദ്ദേഹത്തിന്റെ കഠിന പ്രയത്നം മൂലമാണ്. ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയില്‍ പങ്കെടുത്ത് 90 മാര്‍ക്കും ഒരു ലക്ഷം രൂപ സമ്മാനവും നേടിയത്, മാതൃഭൂമി സീഡ് അവാര്‍ഡ് കൊടുവള്ളി ബി.ആര്‍.സി. തലത്തില്‍ മികച്ച ശുചിത്വമുള്ള വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടത് ,മുക്കം ഉപജില്ലയിലെ ഏറ്റവും നല്ല സാമൂഹ്യശാസ്ത്ര ക്ലബ്ബിനുള്ള അംഗീകാരം, ഒയിസ്കയുടെ ഹരിതഭൂഷന്‍ അവാര്‍ഡ്, തുടങ്ങിയ നിരവധി നേട്ടങ്ങള്‍ ഈ വിദ്യാലയം സണ്ണി സാറിന്റെ നേതൃത്വത്തില്‍ കരസ്ഥമാക്കിയിട്ടുണ്ട് സ്കൂളില്‍ ഓണഘോഷ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് സണ്ണി സാറിന് അവാര്‍ഡ് ലഭിച്ച വാര്‍ത്ത എത്തിയത്. സണ്ണി സാറിന്റെ നേട്ടം അധ്യാപകരെയും വിദ്ദ്യാര്‍ത്ഥികളെയും ആഹ്ളാദത്തിമിര്‍പ്പിലാക്കി.തുടര്‍ന്ന് നിരവധി പ്രമുഖര്‍ അനുമോദനങ്ങളുമായി സ്കൂളിലെത്തി .