മതപരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മതപരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

26 ജനുവരി 2015

പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ദേവാലയ തിരുനാള്‍ സമാപിച്ചു.



   പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ വി. യൌസേപ്പ് പിതാവിന്റെയും, വി. സെബസ്റ്റ്യാനോസിന്റെയും സംയുക്‌ത തിരുനാളാഘോഷം സമാപിച്ചു. ജനുവരി 23,24,25 തിയതികളിലായി നടന്ന തിരുനാളാഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായിരുന്നു. 24ം തിയതി ശനിയാഴ്ച്ച വൈകുന്നേരം ആഘോഷമായ പ്രദക്ഷിണം നടന്നു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ പ്രകടനവും ,ആകാശവിസ്‌മയവും  അരങ്ങേറി. ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്നു നടന്ന  സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ക്ക് സമാപനമായി.



 

Read more ...

13 ഫെബ്രുവരി 2014

താമരശ്ശേരി രൂപത ബൈബിള്‍ കണ്‍വെന്‍ഷന് ബഥാനിയായില്‍ തുടക്കമായി.

           
     പതിനാലാമത് താമരശ്ശേരി രൂപത ബൈബിള്‍ കണ്‍ വെന്‍ഷന് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍  തുടക്കമായി.    കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ദീപം തെളിയിച്ച് ബൈബിള്‍ കണ്‍വെന്‍ഷന്‍  ഇന്നലെ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 4.30ന് ജപമാല റാലിയോടെ ആരംഭിച്ച ബൈബിള്‍ കണ്‍വെന്‍ഷനില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. 
ബിഷപ് മാര്‍ റഫേല്‍ തട്ടില്‍ വചനപ്രഘോഷണം നടത്തുന്നു.
  ഫെബ്രുവരി 12 മുതല്‍ 15 വരെയുള്ള തിയതികളിലായി  നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ ത്രിശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ശ്രീ. ഇടുക്കി തങ്കച്ചന്‍, റവ.ഫാ.ജോസഫ് പാപ്ലാനി, റവ.ഫാ. ബെന്നി മുണ്ടനാട്ട് എന്നിവര്‍ വചന പ്രഘോഷണം നടത്തും. കണ്‍വെന്‍ഷനോടനുബന്ധിച്ച് എല്ലാ ദിവസവും സൌഖ്യാരാധാനയും, ദിവ്യബലിയും  ഉണ്ടായിരിക്കും.


                                  ബഥാനിയ ദീപപ്രഭയില്‍
    
                                              ജപമാല റാലി
Read more ...

31 ജനുവരി 2014

മാനത്ത് വര്‍ണ്ണപുഷ്പങ്ങള്‍ വിതറി തിരുനാള്‍ വെടിക്കെട്ട്.

           
        പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് വര്‍ണാഭമായ കരിമരുന്ന് കലാപ്രകടനം നടന്നു. ജനുവരി 25 ശനിയാഴ്ച വൈകുന്നേരം ആഘോഷമായ പ്രദക്ഷിണത്തിനും വാദ്യമേളങ്ങളുടെ പ്രകടനങ്ങള്‍ക്കും ശേഷം രാത്രി പത്തുമണിയോടെ പാരീഷ് ഹാളിനു സമീപമാണ് വെടിക്കെട്ട് നടന്നത്. കരിമരുന്ന് കലാപ്രകടനത്തിന്റെ ചില വീഡിയോ ദ്യശ്യങ്ങളും, ചെണ്ടമേളത്തിന്റെ വീഡിയോ ദ്യശ്യങ്ങളും  താഴെ നല്കിയിരിക്കുന്നു.  ഗൂഗിള്‍ നെക്‌സസ് 5 മൊബൈല്‍ ക്യാമറയില്‍ എടുത്ത വീഡിയോദ്യശ്യങ്ങള്‍ കണ്‍വെര്‍ട്ട് ചെയ്ത് സൈസ് കുറച്ചാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ദ്യശ്യത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കാന്‍ യുട്യൂബിലൂടെ കാണുക. കൂടാതെ യുട്യൂബ് മെനു ബാറിലെ സെറ്റിംഗ്സില്‍ ക്ലിക്ക് ചെയ്ത് 720 HD വീഡിയോ തിരഞ്ഞെടുക്കുക.

കരിമരുന്ന് കലാപ്രകടനം
                                                                       ചെണ്ടമേളം
                                                            ആകാശവിസ്‌മയം  I
                                                              ആകാശവിസ്‌മയം II
Read more ...

29 ജനുവരി 2014

പ്രവാചകസ്മരണയില്‍ നബിദിനം ആഘോഷിച്ചു.


          പുല്ലൂരാംപാറ  ഹിദായത്തുല്‍  ഇസ്ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  പ്രവാചകന്‍  മുഹമ്മദ്‌ നബി (സ ) യുടെ 1488 മത് ജന്മദിനം സമുചിതമായി ആഘോഷിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍  അയല്‍പക്ക സമ്മേളനം, ഹെല്‍ത്ത്  ക്യാമ്പയിന്‍, നബിസ്നേഹ പ്രഭാഷണം, ബൈക്ക് റാലി, സന്ദേശ ഘോഷയാത്ര, അന്ന ദാനം, കലാപരിപാടികള്‍ തുടങ്ങിയവ ഉള്‍കൊണ്ടു. 

          സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതിരൂപമായ തിരു നബിയുടെ ചര്യകള്‍ പിന്തുടര്‍ന്ന് ഐക്യത്തിലും സ്നേഹത്തിലും മത സാഹോദര്യത്തിലും ജീവിക്കാന്‍  മഹല്ല് ഖത്തീബ് മുഹുയ്ദ്ധീന്‍  സഖാഫി ആഹ്വാനം ചെയ്തു. സങ്കുചിത ചിന്തകളെയും സ്വാര്‍ത്ഥ മനസ്സുകളെയും ഇല്ലാതാക്കി രാജ്യ പുരോഗതിക്കായി അധ്വാനിക്കുബോള്‍ മാത്രമേ നമ്മുടെ ജീവിതം അന്വര്‍ഥ മാകുന്നുല്ലു എന്ന് അദേഹം ഓര്‍മിപ്പിച്ചു. ഡെല്‍ഹിയില്‍  നിന്നെത്തിയ അനീസ്‌ ഖാദിരിയുടെയും റസാ അഹമ്മദിന്റെയും ഖവാലി കാണികള്‍ക്ക് നവ്യാനുഭവമായി.

 
വാര്‍ത്ത അയച്ചു തന്നത് :  ഷഫീക് മുഹമ്മദ്
Read more ...

27 ജനുവരി 2014

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ തിരുനാളാഘോഷങ്ങള്‍ സമാപിച്ചു.

               
            പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍  വി. യൌസേപ്പിതാവിന്റെയും, വി.സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷങ്ങള്‍ സമാപിച്ചു. ജനുവരി 24,25,26 തിയതികളിലായി നടന്ന തിരുനാള്‍ മഹോത്സവത്തിന്  വികാരി റവ.ഫാ.അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട്, അസി.വികാരി റവ.ഫാ. ജോസ് ഞാവള്ളിയില്‍ എന്നിവര്‍ നേത്യത്വം നല്കി. 


             ജനുവരി 25നു രാവിലെ തിരുനാളിന്  കൊടിയേറ്റുകയും, 26ം തിയതി വൈകുന്നേരം വി.കുര്‍ബാനയെയും, ലദീഞ്ഞിനെയും തുടര്‍ന്ന് പുല്ലൂരാംപാറ അങ്ങാടിയിലെ കപ്പേളയിലേക്ക് ആഘോഷമായ പ്രദക്ഷിണവും, വാദ്യ മേളങ്ങളുടെ പ്രകടനവും നടന്നു. രാത്രി ഒന്‍പതരയോടെ പാരീഷ് ഹാളിനു സമീപത്തു കരിമരുന്നു കലാപ്രകടനവും നടക്കുകയുണ്ടായി. 


          സമാപന ദിവസമായ 26ം തിയതി ഞായാറാഴ്ച രാവിലെ പത്തുമണിയോടെ തിരുനാള്‍ കുര്‍ബാനയും, കുരിശും തൊട്ടിയിലേക്ക് പ്രദക്ഷിണവും നടന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാരീഷ് ഹാളില്‍ വെച്ച് ഇടവക ജനങ്ങളെല്ലാം ഒത്തുചേര്‍ന്ന  സ്നേഹവിരുന്നും നടക്കുകയുണ്ടായി. ഇക്കൊല്ലത്തെ തിരുനാളാഘോഷങ്ങള്‍ ഇടവകയിലെ വിവിധ കുടുംബയൂണിറ്റുകള്‍ ഏറ്റെടുത്താണ് നടത്തിയത്.

                                        തിരുനാളാഘോഷത്തിന്റെ വിവിധ ദ്യശ്യങ്ങള്‍

 
 
 
 
 
 
 
 
 


 NB: കരിമരുന്ന് കലാപ്രകടനത്തിന്റെ വീഡിയോ ദ്യശ്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പബ്ലിഷ് ചെയ്യുന്നതായിരിക്കും
Read more ...

26 ഡിസംബർ 2013

മണ്ഡല മഹോത്സവം : താലപ്പൊലി ഘോഷയാത്ര നടന്നു.

           
              പുല്ലൂരാംപാറ ശ്രീനാരായണ ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വിപുലമായ  താലപ്പൊലി ഘോഷയാത്ര നടന്നു. പൊന്നാങ്കയം അമ്യതാനന്ദമയി മഠത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പള്ളിപ്പടി വഴി പുല്ലൂരാംപാറ അങ്ങാടിയിലൂടെ കടന്ന്  അങ്ങാടിക്കു സമീപത്തുള്ള ക്ഷേത്രത്തില്‍ എത്തിച്ചേരുകയായിരുന്നു. ഘോഷയാത്രയില്‍ നിരവധി സ്ത്രീകള്‍ താലപ്പൊലികളുമായി അണി നിരന്നു. തീയാട്ടവും, കാവടിയാട്ടവും ഘോഷയാത്രയ്ക്കു മിഴിവേകി. ഡിസംബര്‍ 24,25,26 തിയതികളിലായി നടക്കുന്ന മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും, വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.


Read more ...

25 ഡിസംബർ 2013

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ക്രിസ്‌മസ് ആഘോഷങ്ങള്‍ നടന്നു.

പുല്ലൂരാംപാറ ദേവാലയത്തില്‍ തയാറാക്കിയ പുല്‍ക്കൂട്
               പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ക്രിസ്‌മസിനോടനുബന്ധിച്ച് രാത്രി പന്ത്രണ്ടു മണിക്ക് പ്രത്യേക പാതിരാ കുര്‍ബാന നടന്നു. അസ്സിസ്റ്റന്റ് വികാരി ഫ.ജോമോന്‍ ഞവാള്ളിയില്‍ നേത്യത്വം കൊടുത്ത തിരുക്കര്‍മങ്ങളില്‍ മൂന്നു വൈദികര്‍ സഹകാര്‍മികരായിരുന്നു. ആഘോഷമായ ദിവ്യബലിയെ തുടര്‍ന്ന് ഉണ്ണിയേശുവിനെ മാലാഖാമാരായി വേഷ്മിട്ട കുഞ്ഞുങ്ങളുടെയും ദീഓങ്ങളുടെ അകമോടിയോടെയും വൈദികന്‍ പുല്‍ ക്കൂട്ടില്‍ പ്രതിഷ്ഠിച്ചു. അതിനു ശേഷം  ദേവാലയ പോര്‍ട്ടിക്കോയില്‍ ക്രിസ്‌മസ്  കരോളും കലാപരിപാടുകളും അരങ്ങേറി. 
              
            സംസ്ഥാന തലത്തില്‍ കരോള്‍ ഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ അവതരിപ്പിച്ച കരോള്‍ ഗാനം ഏറെ ശ്രദ്ദേയമായി. തുടര്‍ന്ന് യുവജനങ്ങളുടെ കരോള്‍ ഗാനങ്ങളും മാലാഖാമാരുടെ ഡാന്‍സും ഏറെ ആകര്‍ഷകമായി. ദേവാലയമുറ്റത്തു സ്ഥാപിച്ചിരിക്കുന്ന പുല്‍ക്കൂട് കൊച്ചച്ചന്റെ നേത്യത്വത്തില്‍ യുവജനങ്ങളാണ് തയാറാക്കിയത്. പുല്‍ക്കൂടു ദര്‍ശിക്കുവാന്‍ ആളുകളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.  പുല്‍ക്കൂടിനു സമീപത്തൊരുക്കിയ ക്രിസ്‌മസ് ട്രീയോടനുബന്ധിച്ച് കൂപ്പണുകള്‍ വഴി സമ്മാനങ്ങള്‍ നല്കുന്ന പ്രത്യേക പരിപാടി ഉണ്ടായിരുന്നു. കൂടാതെ മികച്ച രീതിയിലുള്ള  കരിമരുന്നു പ്രയോഗം ദേവാലയ പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നു.


Read more ...

24 ഡിസംബർ 2013

ഉണ്ണിയേശുവിനെ വരവേല്ക്കാനായി നാടൊരുങ്ങി.


                              പുല്ലൂരാംപാറ പള്ളിയില്‍ നിന്നുള്ള ദ്യശ്യം
           
         ക്രിസ് മസിന് ഒരു നാള്‍ ബാക്കി നില്ക്കെ നാടെങ്ങും സന്തോഷം അലയടിക്കുകയാണ്. വീടുകള്‍ തോറും പുല്ക്കൂടുകളും, ക്രിസ്‌മസ്ട്രീകളും ഒരുക്കുന്ന തിരക്കിലാണേവരും, ഇന്നു രാത്രി ഏഴുമണിയോടെ ക്രിസ്‌മസ് കരോള്‍ ആരംഭിക്കും തുടര്‍ന്ന് രാത്രി പന്ത്രണ്ടുമണിക്ക് പാതിരാകുര്‍ബാനയും നടക്കും. 

                     ഫാ. അഗ്സ്റ്റ്യന്‍ കിഴുക്കരക്കാട്ട് യൂണിറ്റ് ഭാരവാഹികള്‍ക്ക് കേക്ക് നല്കുന്നു
                            കരോളിനായി പള്ളിയില്‍ നിന്നു നല്കുന്ന ഉണ്ണിയേശുവിന്റെ രൂപങ്ങള്‍
Read more ...

വികാരിയച്ചനും,കൊച്ചച്ചനും ഇടവകജനത്തിന് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്നു.

             
      പുല്ലൂരാംപാറ സെന്റ് ജോസഫ്സ്  പള്ളി വികാരി റവ.ഫാ. അഗ്സറ്റ്യന്‍ കിഴുക്കരക്കാട്ടും, അസിസ്റ്റന്റ് വികാരി റവ.ഫാ. ജോമോന്‍ ഞാവള്ളിയിലും ഇടവകജനത്തിന്  ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്നു. ഇന്നു രാത്രി നടക്കുന്ന കരോളിനോടനുബന്ധിച്ച് വീടുകളിലേക്ക് നല്കുന്ന പ്രത്യേക കവറുകളിലാണ് ഈ ആശംസകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


Read more ...

22 ഡിസംബർ 2013

മെഗാ ക്രിസ്‌മസ് കരോള്‍ ഗാനമത്സരത്തില്‍ പുല്ലൂരാംപാറയ്ക്ക് ഒന്നാം സ്ഥാനം.


                   ദീപികയും, കരുവാരക്കുണ്ട് ലയണ്‍സ് ക്ലബ്ബും ചേര്‍ന്നു നടത്തിയ സംസ്ഥാനതല  മെഗാ ക്രിസ്‌മസ് കരോള്‍ ഗാനമത്സരത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ചര്‍ച്ച്  ഒന്നാം സ്ഥാനം നേടി. ട്രോഫിയും 15000 രൂപയുമാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. കരുവാരക്കുണ്ട് ഹോളിഫാമിലി ഫെറോന  ദേവാലയ പാരിഷ് ഹാളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കരോള്‍ഗാന മത്സരത്തില്‍ കല്ലാനോട്, കോടഞ്ചേരി എന്നീ ടീമുകള്‍  യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ കാഷ് അവാര്‍ഡുകളും, ട്രോഫികളും വിതരണം ചെയ്തു.
Read more ...