17 ഒക്‌ടോബർ 2011

തിരുവമ്പാടിയിലേക്ക് മറ്റൊരു അവാര്‍ഡു കൂടി

                                           കാര്‍ഷിക അധ്യാപക അവാര്‍ഡുകള്‍ക്കു പിന്നാലെ മറ്റൊരു അവാര്‍ഡു കൂടി തിരുവമ്പാടിക്കു സ്വന്തം. ഇത്തവണ പോസ്റ്റല്‍ രംഗത്തെ മികവാണ് തിരുവമ്പാടിയെ അവാര്‍ഡിലേക്ക് എത്തിച്ചത്. കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനിലെ മികച്ച പ്രവര്‍ത്തനത്തിനു തിരുവമ്പാടി പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ മാണി വര്‍ഗീസ്സ് ആണ് ഇത്തവണ തിരുവമ്പാടിയെ മറ്റൊരു അവാര്‍ഡിന്റെ തിളക്കത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ഡിവിഷനില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ നടത്തിയതിനുള്ള അവാര്‍ഡാണ് പോസ്റ്റ് ഓഫീസിനും, മാണി വര്‍ഗീസിനും ലഭിച്ചത്. തിരുവമ്പാടി ഇരുമ്പകത്തുള്ള ആക്കാട്ടുമുണ്ടക്കല്‍ കുടുംബാംഗമായ മാണി വര്‍ഗീസ് മികച്ച കായികതാരം കൂടിയാണ്.