22 ഒക്‌ടോബർ 2011

നിങ്ങളുടെ മൊബൈലില്‍ മലയാളം വായിക്കാന്‍ ഒരു എളുപ്പ വഴി.



       ഇന്നു മിക്ക മൊബൈലുകളിലും ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് സപ്പോര്‍ട്ട് ചെയുന്നവയാണ് എന്നാല്‍ മലയാളം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യാറില്ല. മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു എളുപ്പ വഴി ഇതാ ......


1 നിങ്ങളുടെ മോബൈലിലെ ഒപെറ മിനി എന്ന ബ്രൌസര്‍ ഓപ്പണ്‍ ചെയുക  (ഈ ബ്രൌസര്‍ ഇല്ലാത്തവര്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ഡൌണ്‍ലോട് ചെയ്ത്  ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന Opera വേര്‍ഷന്‍ മാത്രമേ ഇന്‍സ്റ്റാള്‍  ചെയ്യാവൂ. പൊതുവെ സപ്പോര്‍ട്ടല്ലാത്തവ ഇന്‍സ്റ്റാള്‍  ചെയ്യാന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അനുവദിക്കില്ല)
2 അഡ്രെസ്സ് ബാറില്‍ config: എന്ന് ടൈപ്പ് ചെയ്യുക (ഇങ്ങനെ ചെയ്തിട്ട് കിട്ടിയില്ലെങ്കില്‍ about.config: അല്ലെങ്കില്‍ opera:config എന്ന് ടൈപ്പ് ചെയ്യുക) എന്റര്‍ ചെയ്യുക. ഇതോരോന്നും ചെയ്തു നോക്കുമ്പോള്‍ ഓപ്പറ ക്ലോസ് ചെയ്തിട്ട് വേണം ശ്രമിക്കേണ്ടത് എന്നിട്ടും ശരിയായില്ലെങ്കില്‍ അണ്‍ ഇന്‍സ്റ്റാള്‍  ചെയ്തിട്ട് പുതിയ വേര്‍ഷന്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് മുമ്പ് ചെയ്ത കാര്യങ്ങള്‍  വീണ്ടും ശ്രമിക്കുക.
3  ഇപ്പോള്‍ power  user setting  എന്നൊരു പേജ് കിട്ടും അത് താഴേക്ക്‌ സ്ക്രോള്‍ ചെയുക use  bitmap  front for  complex scripts എന്ന സെറ്റിങ്ങ്സില്‍  എത്തുക അവിടെ no  എന്നു കാണുന്നത് yes ആക്കുക  save  ചെയ്യുക.
4 ഇനി ഏതെങ്കിലും മലയാളം സൈറ്റ് ഓപ്പണ്‍ ചെയുക ഇപ്പോള്‍ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും.



   സിറില്‍ ജോര്‍ജ്ജ് പാലക്കോട്ടില്‍  
          ബ്ലോഗ് അഡ്മിനിസ്ടേറ്റര്‍ 


ഇതു കൂടി വായിക്കൂ............

മലയാളം വെബ്സൈറ്റുകള്‍ മികച്ച രീതിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണുവാന്‍ എന്തു ചെയ്യണം