10 മേയ് 2014

മലബാര്‍ സ്പോര്‍ട്സ് അക്കാദമിക്ക് ജില്ലാ ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്.


            പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി  ദശവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ പ്രൈസ്മണി ജില്ലാതല ക്രോസ്‌കണ്‍ട്രി മത്‌സരത്തില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമി  ചാമ്പ്യന്‍മാരായി. ഗ്രാമീണ്‍ സ്പോര്‍ട്സ് അക്കാദമി ചക്കിട്ടപാറ രണ്ടാം സ്ഥാനവും, സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ നെല്ലിപ്പൊയില്‍ മൂന്നാം സ്ഥാനവും നേടി. ഇന്നലെ ഉച്ചകഴിഞ്ഞ് കൂടരഞ്ഞി-തിരുവമ്പാടി-പുല്ലൂരാംപാറ റോഡില്‍ നടന്ന മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

             12 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മത്‌സരം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ.കെ. സെബാസ്റ്റ്യന്‍ കൂടരഞ്ഞിയിലും, 8 കി.മീ. മത്‌സരങ്ങള്‍  തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി ഏലിയാമ്മ ജോര്‍ ജ് തിരുവമ്പാടിയിലും ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തില്‍ റവ.ഫാ.അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് സമ്മാന ദാനം നിര്‍വഹിച്ചു. മേഴ്സി പുളിക്കാട്ട്, റ്റി.എം അബ്ദുള്‍ റഹിമാന്‍, റ്റി.റ്റി.കുര്യന്‍, പി.റ്റി.അഗസ്റ്റ്യന്‍, ജോര്‍ജ് പുലക്കുടിയില്‍, റോയ് ടി ഓണാട്ട്, പി.റ്റി.ഹാരിസ്, റോബിന്‍ തിരുമല, ജോസ് മാത്യു,  ടോമി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.