പുല്ലൂരാംപാറ നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ ലൈബ്രറിയുടെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികളെ ആദരിച്ചു. മനു ജോസ് പുത്തന്‍വീട്ടില്‍, നീതു പ്രേം കുളിരാങ്ങല്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.
ഇന്നു വൈകുന്നേരം ലൈബ്രറി ഹാളില്‍ വെച്ചു നടത്തിയ ചടങ്ങില്‍ ലൈബ്രറി സെക്രട്ടറി എന്‍.വി. ജോഷി സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് ടി.ജെ.സണ്ണി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ്ജ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. റവ. ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
എസ്.എസ്.എല്‍.സി. ഉന്നത വിജയികളായ നീതു പ്രേം, മനു ജോസ് എന്നീ കുട്ടികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ്ജ് റവ. ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് എന്നിവര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, കെ.ഡി.ആന്റണി, ജില്ലാ ലൈബ്രറി കൌണ്‍സില്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗം സി.സി.ആന്‍ഡ്രൂസ്, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്ക്കറിയാ മാത്യു ടി.ജെ.കുര്യാച്ചന്‍, ജോസ് മാത്യു, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ടി.ടി. തോമസ് നന്ദി പറയുകയും ചെയ്തു.