മലയോര മേഖലയില്‍ ആദ്യമായി കോടഞ്ചേരി പഞ്ചായത്തില്‍ പുലിക്കയത്ത് ചാലിപ്പുഴയുടെ തീരത്ത് ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വോളിബോള്‍ പരിശീലകനായ ടി. ടി. ജോസഫ് തോട്ടക്കരയാണ് ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. പുലിക്കയത്ത് സ്വന്തം വീടിനോട് ചേര്‍ന്ന് 25 ലക്ഷത്തോളം രൂപമുടക്കിയാണ് ആധുനിക സൌകര്യങ്ങളോടെ അമ്പത് സെന്റ് സ്ഥലത്ത് ഈ സ്റ്റേഡിയം പണി കഴിപ്പിക്കുന്നത്. 'മരിയ ഇന്‍ഡോര്‍ സ്റ്റേഡിയം' എന്ന പേര്‍ നല്കിയിരിക്കുന്ന ഈ സ്റ്റേഡിയം പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ സബ് സെന്റര്‍ ആയിട്ടാണ് പ്രവര്‍ത്തിക്കുക, നിലവില്‍ ടി. ടി. ജോസഫ് അക്കാദമിയുടെ മുഖ്യ പരിശീലകന്‍ കൂടിയാണ്. ഇതു വരെയുള്ള ജീവിതം സ്പോര്‍ട്സിനു വേണ്ടി ഉഴിഞ്ഞു വച്ച ടി. ടി. ജോസഫ് സര്‍വീസില്‍ നിന്ന് രണ്ടു വര്‍ഷത്തിനു ശേഷം വിരമിക്കുമ്പോള്‍ ശിഷ്ടകാലം ഈ കായിക കേന്ദ്രത്തില്‍ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ മികച്ച രീതിയില്‍ കോച്ചിങ്ങ് നടത്തുന്നതിനു വേണ്ടി ഏറെക്കാലമായി ആഗ്രഹിച്ച അദ്ദേഹത്തിന്റെ സ്വപ്നമാണ് ഈ പദ്ധതിയിലൂടെ പൂര്‍ത്തീകരി ക്കപ്പെടുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഈ മാസം ഇരുപത്തിയഞ്ചിന് സംസ്ഥാന കായിക മന്ത്രി ബഹു. കെ. ബി. ഗണേഷ് കുമാര്‍ നിര്‍വഹിക്കും.