24 ജൂലൈ 2011

പുല്ലൂരാംപാറ അക്ഷയ കേന്ദ്രത്തില്‍ ആധാര്‍ (Unique Identification Number) രജിസ്ട്രേഷന്‍ ആരംഭിച്ചു


 ഇന്ത്യാ രാജ്യത്തെ എല്ലാ  പൌരന്മാര്‍ക്കും നല്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ  (Unique Identification Number) പുല്ലൂരാംപാറ മേഖലയിലെ   രജിസ്ട്രേഷന്‍ പുല്ലൂരാംപാറ അക്ഷയ കേന്ദ്രത്തില്‍  ആരംഭിച്ചു.12വയസ്സ് മുതലുള്ള രാജ്യത്തെ പൌരന്മാര്‍ക്ക് രാജ്യത്തെവിടെയും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയുന്ന പന്ത്രണ്ടക്ക നമ്പറാണ` നല്‍കുക ഇതില്‍ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ (കണ്ണിന്റെ റെറ്റിന ,പത്തു വിരലിന്റെയും അടയാളങ്ങള്‍ ,ഫോട്ടോ ,മേല്‍വിലാസം തുടങ്ങിയവ ) ഇതില്‍ രേഖപ്പെടുത്തിയിരിക്കും .ഭാവിയില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കും ബാങ്ക് അക്കൌന്റ് തുടങ്ങുന്നതിനും ,പാസ്സ്പോര്‍ട്ട് ,റേഷന്‍ കാര്‍ഡ് ,ഫോണ്‍,....തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും ഇനി ആധാര്‍ നമ്പര്‍ വേണം .വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ ഉള്‍പ്പെടെ ഏതു കാര്യത്തിനും അംഗീകൃത തിരിച്ചറിയല്‍ രേഖയായി ഇതായിരിക്കും ഇനി ആവശ്യപ്പെടുക .

അപേക്ഷിക്കുന്ന വിധം 
ആധാര്‍ ലഭിക്കാനായി അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ചെന്ന്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നിലവിലുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം നല്‍കുക.അപേക്ഷിക്കുന്നവരുടെ മുന്‍ഗണന ക്രമമനുസരിച്ച് അക്ഷയ സെന്ററില്‍ നിന്ന` ഫോട്ടോയും ,വിരലടയാളവും എടുക്കുന്ന ദിവസം മുന്‍കൂട്ടി അറിയിക്കുകയും ,അന്നേ ദിവസം  എന്‍റോള്‍മെന്റ് സെന്റ്റില്‍ നേരിട്ട` ഹാജരായി നടപടികള്‍ പൂര്‍ ത്തീകരിക്കുകയും ചെയ്യാവുന്നതാണ`.കാര്‍ഡുകള്‍ തപാല്‍ മാര്‍ഗം വീട്ടിലെത്തുന്നതാണ`
കൂടുതല്‍ വിവരങ്ങള്‍ക്ക് PH 9496442505