08 ഒക്‌ടോബർ 2012

കോഴിക്കോട് ജില്ലാ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി ചാമ്പ്യന്‍മാര്‍.

ചാമ്പ്യന്‍മാരായ മലബാര്‍ സ്പോര്‍ട്സ് അക്കാദമി ടീമംഗങ്ങള്‍ (കടപ്പാട്-മാതൃഭുമി)
      കോഴിക്കോട് ജില്ലാ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ നാലാം തവണയും  പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി ചാമ്പ്യന്‍മാരായി. ദേവഗിരി കോളെജ് ഗ്രൌണ്ടില്‍  രണ്ടു  ദിവസങ്ങളിലായി നടന്ന മീറ്റില്‍ 191.5 പോയിന്റു നേടിയാണ് മലബാര്‍ സ്പോര്‍ട്സ് അക്കാദമി ജേതാക്കളായത്. 121  പോയിന്റു നേടിയ ചക്കിട്ടപാറ ഗ്രാമീണ്‍ സ്പോര്‍ട്സ് അക്കാദമി രണ്ടാം സ്ഥാനവും, 92 പോയിന്റു നേടി സായ് കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 


      സമാപന ചടങ്ങില്‍  ജില്ലാ അത് ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ്  ടി. സുജന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ആകെ 110 ഇനങ്ങളിലായി 85 ഓളം സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഈ മീറ്റില്‍ പങ്കെടുത്തു. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയെ പ്രതിനിധീകരിച്ച് 45 കുട്ടികളാണ് ഈ മീറ്റില്‍ മത്സരിച്ചത്.

            വിവിധ ഇനങ്ങളില്‍ വിജയികളായ മലബാര്‍ സ്പോര്‍ട്സ് അക്കാദമി താരങ്ങള്‍

അമല്‍ തോമസ്  (3000 മീറ്ററില്‍ ഒന്നാം സ്ഥാനം )
 ബേണി റോസ്  (200 മീറ്ററില്‍ ഒന്നാം സ്ഥാനം)


ലെബിന്‍ മാനുവല്‍
 ( 10 കിലോ മീറ്റര്‍ നടത്തത്തില്‍ ഒന്നാം സ്ഥാനം )


    ലിസ്ബത്ത് കരോളിന്‍ ജോസഫ്
        ( ഹൈജംപില്‍ ഒന്നാം സ്ഥാനം  )