10 സെപ്റ്റംബർ 2011

പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു




           പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന്  ഏകദിന വോളിബോള്‍ മേളയും, ഹൈജമ്പ് മത്സരവും പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂള്‍ മൈതാനത്ത്  നടന്നു. ഓണാഘോഷ പരിപാടി  രാവിലെ 8 മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബാബു കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.വോളിബോള്‍ മേളയില്‍ ടൌണ്‍ ടീം ഓമശ്ശേരി വിജയികളായി.
  അക്കാദമിയുടെ പരിശീലകനായിരുന്ന മനോജ് മാത്യു പുളിക്കലിന്റെ സ്മരണാര്‍ത്ഥം നടത്തിയ അഖിലകേരള ഹൈജമ്പ് മത്സരത്തില്‍ സംസ്ഥാന ഹൈജമ്പ് താരങ്ങള്‍ പങ്കെടുത്തു . ഹൈജമ്പ് മത്സരത്തിന്റെഉദ്ഘാടനം ഉച്ച കഴിഞ്ഞ് 3 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.വി.കുഞ്ഞായിന്‍ നിര്‍ വഹിച്ചു ഫാ.എഫ്രേം പൊട്ടനാനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം വൈകുന്നേരം തിരുവമ്പാടി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുകയും ഹൈജമ്പ് മത്സരത്തില്‍ വിജയിച്ച ജിത്തു ജോണി കോതമംഗലത്തിനും വോളിബോള്‍ മേളയില്‍ വിജയിച്ച, ടൌണ്‍ ടീം ഓമശ്ശേരിക്കും  സമ്മാനദാനം നടത്തുകയും ചെയ്തു.
                                                        മത്സരത്തിന്റെ വിവിധ  ദൃശ്യങ്ങള്‍