08 മേയ് 2014

കാലവര്‍ഷ പ്രതീതിയുണര്‍ത്തി കനത്ത മഴയും ചുഴലിക്കാറ്റും.

          
         കേരളതീരത്ത് ശക്തിപ്പെട്ട ന്യൂമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി പെയ്യുന്ന മഴ മലയോര മേഖലയിലും കനത്തു. ഇന്നലെ   ആരംഭിച്ച മഴ ഇന്നു രാവിലെ മുതല്‍ ശക്തമാവുകയായിരുന്നു. മഴയെ തുടര്‍ന്നുണ്ടായ ചുഴലിക്കാറ്റില്‍ പുല്ലൂരാംപാറ, ആനക്കാംപൊയില്‍ എന്നിവിടങ്ങളില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി ലൈനുകളില്‍ മരങ്ങള്‍ കടപുഴകി വീണ്, വൈദ്യുതി ബന്ധം തകരാറിലായി രാത്രിയോടെ പുല്ലൂരാംപാറ ഭാഗത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.


           കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിയും പരന്നിട്ടുണ്ട്. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മലയോരജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച വൈകീട്ടുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 




ഫോട്ടോ: ലിജോ കുന്നേല്‍