14 ഫെബ്രുവരി 2015

ഇലന്തു കടവില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.


  തിരുവമ്പാടി-കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുല്ലൂരാംപാറ ഇലന്തുകടവില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന്‍െറ പ്രവൃത്തി തുടങ്ങി. അഞ്ചര കോടി ചെലവ് പ്രതീക്ഷിക്കുന്ന പാലം 18 മാസംകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പൊതുമരാമത്ത് അധികൃതരുടെ കണക്കുകൂട്ടല്‍. ഇലന്തുകടവില്‍ നിലവിലുള്ള പഴയ ഇരുമ്പുപാലത്തിന്‍െറ മുകള്‍ ഭാഗത്ത് ആനക്കാംപൊയില്‍ റോഡില്‍ നിന്നും പ്രവേശിക്കുന്ന  ഭാഗത്താണ് പ്രവൃത്തി തുടങ്ങിയത്. ആറ് തൂണുകളിലാണ് പാലം നിര്‍മിക്കുന്നത്. 93 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാകും പാലം യാഥാര്‍ഥ്യമാവുക. പാലത്തിന്‍െറ ഇരുവശത്തും ഒന്നര മീറ്റര്‍ നടപ്പാതയുണ്ടാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്.