16 മേയ് 2014

3G യുടെ വേഗച്ചിറകില്‍ ഇനി പുല്ലൂരാംപാറയും.

         
   പുല്ലൂരാംപാറയില്‍ 3G സൌകര്യം ലഭ്യമായി. എയര്‍ടെല്‍ മൊബൈല്‍ കമ്പനിയാണ് ഈ സൌകര്യം ഇവിടെ ആദ്യമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ടെല്ലിന്റെ സഞ്ചരിക്കുന്ന കൌണ്ടര്‍ പോയിന്റുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് തത്സമയം 3G സിമ്മുകള്‍ നല്‍കുന്ന സംവിധാനം പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നു. ജനറേറ്റര്‍, പ്രിന്റര്‍, ഫോട്ടോയെടുക്കാന്‍ ക്യാമറ എന്നീ സജ്ജീകരണങ്ങളോടു കൂടിയ വാഹനത്തിലെ സൌകര്യം ഉപയോഗിച്ച് നിരവധിപ്പേരാണ് ഇന്ന് പുല്ലൂരാംപാറയില്‍  3G സിമ്മുകള്‍ കരസ്ഥമാക്കിയത്.

  3G സിം വിതരണത്തിനായി ഇന്നു വൈകുന്നേരം പള്ളിപ്പടിയില്‍ എത്തിയപ്പോളുള്ള ദ്യശ്യം