24 സെപ്റ്റംബർ 2013

മലനാട്ടിലെ ചില ഓണക്കാഴ്ചകള്‍.

 
             
     ഐശ്വര്യത്തിന്റെയും സമ്യദ്ധിയുടെയും സന്ദേശവുമായി വന്നെത്തിയ ഓണത്തെ മലനാട് സന്തോഷത്തോടെയാണ് വരവേറ്റത്. പതിവു പോലെ സ്കൂളുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കള മത്സരങ്ങളും, ഓണക്കളികളും ആഘോഷപൂര്‍വ്വം നടത്തി.  വിവിധ സംഘടനകളുടെയും റെസിഡന്‍സ് അസ്സോസിയേഷനുകളുടെയും, കുടുംബശ്രീ യൂണിറ്റുകളുടെയും  ആഭിമുഖ്യത്തില്‍ നാട്ടിലെങ്ങും ഓണപ്പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ വിവിധ സഥലങ്ങളില്‍ ഓണത്തോടനുബന്ധിച്ച് വടംവലി മത്സരങ്ങളും നടന്നു, ഓണ നാളുകളില്‍ മലയോരത്തെ വിവിധ പ്രദേശങ്ങളിലൂടെ വാഹനത്തില്‍ മാവേലി തമ്പുരാന്‍ വന്നതും, പുലികളിയുമെല്ലാം കൌതുകമുണര്‍ത്തി, മലയോരത്തെ വിവിധ ദേവാലയങ്ങളില്‍ യുവജനങ്ങളുടെ നേത്യത്വത്തില്‍ പൂക്കളങ്ങളൊരുക്കിയും ഓണക്കളികളിലേര്‍പ്പെട്ടും ഓണത്തെ വരവേറ്റു. പുല്ലൂരാംപാറ അങ്ങാടിയില്‍ ഡ്രൈവേഴ്സ് യൂണിയന്റെ നേത്യത്വത്തില്‍ പായസ വിതരണം നടത്തി. നാടെങ്ങും സന്തോഷം നിറച്ച് ഓരോണം കൂടി വിടവാങ്ങുമ്പോള്‍ മലയോരത്തെ ചില ഓണക്കാഴ്ചകള്‍ നമുക്കൊന്നു കാണാം. 

                                                               പുല്ലൂരാംപാറ

ദേവാലയത്തിലൊരുക്കിയ പൂക്കളം 
 അങ്ങാടിയിലെ പായസവിതരണം 
 പുലികളി 

തിരുവമ്പാടി
കെ.സി.വൈ.എം. ഓണാഘോഷം 
 വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കളം
 കുടുംബ ശ്രീ റാലി
 തിരുവമ്പാടിയില്‍ മാവേലി തമ്പുരാന്‍ എത്തിയപ്പോള്‍
                                                  ആനക്കാംപൊയിലിലെ വടംവലി മത്സരം

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഫെയ്സ്ബുക്ക് സുഹ്യത്തുക്കള്‍