23 ജൂലൈ 2014

കനത്ത മഴ: പുല്ലൂരാംപാറ തിരുവമ്പാടി റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

                   കറ്റ്യാട് ഭാഗത്ത് ഇന്നു വൈകുന്നേരം അഞ്ചുമണിയോടെയുള്ള ദ്യശ്യം
        
                                           കറ്റ്യാട് നാലുമണിക്കൂര്‍ മുന്‍പ്  (Facebook post)   
         മലയോര മേഖലയില്‍ ഇന്നു രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ പുഴകളും തോടുകളും കരകവിഞ്ഞൊഴുകി. ഇരവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും വെള്ളം ക്രമാതീതമായി ഉയര്‍ ന്നതിനെ തുടര്‍ന്ന് താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്നുച്ചക്കു ശേഷം തിരുവമ്പാടി പുല്ലൂരാംപാറ റോഡില്‍ കറ്റ്യാട് ഭാഗത്ത് വലിയ തോതില്‍  വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഇതുവഴിയുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. 

                    കറ്റ്യാട്  ഇന്നു വൈകുന്നേരം അഞ്ചുമണിയോടെയുള്ള ദ്യശ്യം

കറ്റ്യാട് നാലുമണിക്കൂര്‍ മുന്‍പ്  (Facebook post)

           വൈകുന്നേരം അഞ്ചു മണിയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ബസ് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.  തിരുവമ്പാടി ടൌണിനു സമീപ പ്രദേശങ്ങളില്‍  ഇപ്പോഴും വെള്ളം നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി പെയ്യുന്ന മഴ ഇന്ന് അതിശക്തമാവുകയായിരുന്നു.  രാവിലെ മുതല്‍ അതിശക്തമായ കാറ്റിന്റെ അകമ്പടിയോടെ കനത്ത  മഴയാണ് പെയ്തു കൊണ്ടിരുന്നത് ഇരവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് കുറുങ്കയം ഭാഗത്ത് താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇപ്പോള്‍ വൈകുന്നേരം അഞ്ചുണിയോടെ മഴ അല്പം ശമിച്ചിട്ടുണ്ട്. എങ്കിലും മഴ ഭീക്ഷണി നിലനില്ക്കുന്നു.


                        കുറുങ്കയത്തു നിന്നുള്ള ദ്യശ്യങ്ങള്‍ (Facebook post)