22 ജനുവരി 2014

കുട്ടികര്‍ഷകരുടെ വിളവെടുപ്പ് മഹോത്സവം നടന്നു.

               
          സംസ്ഥാന ക്യഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രപച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വിതരണം ചെയ്ത പച്ചക്കറി വിത്തുകളുടെ വിളവെടുപ്പുത്സവം നടന്നു. കുട്ടികള്‍ വീടുകളില്‍ ക്യഷി ചെയ്ത രണ്ടര ക്വിന്റലോളം വരുന്ന വിവിധയിനം പച്ചക്കറികളാണ് വിളവെടുപ്പ് മഹോത്സവത്തിന്റെ ഭാഗമായി  സ്കൂളില്‍ എത്തിച്ചത്. പ്രധാനമായും പച്ചപയര്‍, പടവലം, തക്കാളി, പാവയ്ക്ക, വെണ്ടയ്ക, മുളക്, കോവയ്ക്ക, വഴുതന  തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. 

          
          തിരുവമ്പാടി ക്യഷിഭവനുമായി സഹകരിച്ച് നടപ്പാക്കിയ ഈ പദ്ധതി വന്‍ വിജയമായ സന്തോഷത്തിലാണ് സ്കൂള്‍ അധിക്യതര്‍. വിളവെടുപ്പ് മഹോത്സവത്തിന്റെ ഭാഗമായി ലഭിച്ച പച്ചക്കറികള്‍ സ്കൂളിലെ കുട്ടികള്‍ക്കു തന്നെ ഉച്ചഭക്ഷണത്തോടൊപ്പം വിവിധ കറികളായി നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിളവെടുപ്പ മഹോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് തിരുവമ്പാടി ക്യഷിഭവനിലെ ക്യഷി ഓഫീസര്‍ ശ്രീ. പി.പ്രകാശ്  നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, ക്യഷി അസിസ്റ്റന്റ് ഹരികുമാര്‍, ഹെഡ്മിസ്ടര്‍ മേരി എം.സി, പി.റ്റി.എ. പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ വിളവെടുത്ത കുട്ടികള്‍ക്ക് ചടങ്ങില്‍ വെച്ച്  സമ്മാനങ്ങള്‍ വിതരണം ചെയ്തു.