17 ഫെബ്രുവരി 2015

ലിറ്റില്‍ ഫ്ലവര്‍ നേഴ്സറി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.


  പുല്ലൂരാംപാറ ലിറ്റില്‍ ഫ്ലവര്‍ നേഴ്സറി സ്കൂളിന്റെ 43മത് വാര്‍ഷികം ഫെബ്രുവരി 16ം തിയതി ആഘോഷിച്ചു. വൈകുന്നേരം ആറു മണി മുതല്‍ നടന്ന വാര്‍ഷിഘാഘോഷച്ചടങ്ങുകള്‍ പള്ളി വികാരി റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട്   ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. മദര്‍ ലൂസി നേടുങ്കല്ലേല്‍ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ് ആശംസകള്‍ നേര്‍ന്നു. ചടങ്ങുകള്‍ക്ക് ശേഷം എല്‍.കെ.ജി, യു.കെ.ജി. വിഭാഗങ്ങളിലെ കുരുന്നുകളുടെ കലാപരിപാടികള്‍ അരങ്ങേറി.