07 മാർച്ച് 2014

മള്‍ട്ടി മീഡിയാ ലാബ് വെഞ്ചരിപ്പു കര്‍മ്മവും, നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനവും നടന്നു.

          
          പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച മള്‍ട്ടി മീഡിയാ ലാബിന്റെ വെഞ്ചരിപ്പു കര്‍മ്മവും, നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനവും സ്കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട്  നിര്‍വഹിച്ചു. 800 സ്വകയര്‍ ഫീറ്റിലുള്ള മള്‍ട്ടി മീഡിയ ലാബ് പൂര്‍ണ്ണമായി ടൈല്‍സ് പാകി ഫര്‍ണിഷ് ചെയ്തിട്ടുള്ളതാണ്. സ്കൂള്‍ ലൈബ്രറി, ടി.വി. , കമ്പ്യൂട്ടര്‍ എന്നീ സൌകര്യങ്ങള്‍  മള്‍ട്ടി മീഡിയ ലാബില്‍ ഒരുക്കിയിട്ടുണ്ട്. സ്കൂളിനോടു ചേര്‍ന്നുള്ള പെഡഗോഗിക്കല്‍ പാര്‍ക്കില്‍ പുതിയതായി കുട്ടികള്‍ക്ക് വിനോദ ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് നവീകരിച്ചിരിക്കുന്നത്.