14 മേയ് 2014

പ്ലസ്‌ടു ഫലം : പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം.

   
           ഇക്കൊല്ലത്തെ പ്ലസ്‌ടു പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം. സ്കൂളിലെ സയന്‍സ് കൊമേഴ്സ്, ഹുമാനിറ്റീസ് വിഭാഗങ്ങളിലായി ആകെ 94.71 ശതമാനം വിജയം നേടി. കൊമേഴ്സ് ബാച്ച് 100 ശതമാനമാണ് വിജയം നേടിയത്, സയന്‍സ് ബാച്ച് 95 ശതമാനവും, ഹുമാനിറ്റീസ് വിഭാഗത്തില്‍ 90 ശതമാനം വിജയവും നേടാനായി. ഒരു കുട്ടിക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചു.സമീപ സ്‌കൂളുകളെ അപേക്ഷിച്ച് മലയോര മേഖലയില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയത് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്.