21 ഡിസംബർ 2014

ശലഭോദ്യാനമൊരുക്കി പുല്ലൂരാംപാറ സ്‌കൂള്‍.


    പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  അങ്കണത്തില്‍ വിദ്യാര്‍ത്ഥികള്‍ ശലഭോദ്യാനമൊരുക്കി. ചിത്രശലഭങ്ങളുടെ  പ്രധാന വിരുന്നു ചെടിയായ  സീനിയ ചെടികള്‍ വച്ചു പിടിപ്പിച്ചാണ് കാഴ്‌ചയുടെ വിരുന്നൊരുക്കിയത്. ശലഭോദ്യാനം സ്‌കൂള്‍ മാനേജര്‍ റവ.ഫാ.അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു കൊടുത്തു. പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസ്, പി.ടി.എ.പ്രസിഡന്റ് സണ്ണി കോയിപ്പുറം അധ്യാപകരായ  ജോയ്സ് ജോര്‍ജ്, ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ നേത്യത്വം നല്‍കി.