പുല്ലൂരാംപാറ ലിറ്റില്‍ ഫ്ലവര്‍ നേഴ്സറി സ്കൂളിന്റെ 43മത് വാര്‍ഷികം ഫെബ്രുവരി 16ം തിയതി ആഘോഷിച്ചു. വൈകുന്നേരം ആറു മണി മുതല്‍ നടന്ന വാര്‍ഷിഘാഘോഷച്ചടങ്ങുകള്‍ പള്ളി വികാരി റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. മദര്‍ ലൂസി നേടുങ്കല്ലേല്‍ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ് ആശംസകള്‍ നേര്‍ന്നു. ചടങ്ങുകള്‍ക്ക് ശേഷം എല്‍.കെ.ജി, യു.കെ.ജി. വിഭാഗങ്ങളിലെ കുരുന്നുകളുടെ കലാപരിപാടികള്‍ അരങ്ങേറി.
17 ഫെബ്രുവരി 2015
14 ഫെബ്രുവരി 2015
ഇലന്തു കടവില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.
തിരുവമ്പാടി-കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുല്ലൂരാംപാറ ഇലന്തുകടവില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന്‍െറ പ്രവൃത്തി തുടങ്ങി. അഞ്ചര കോടി ചെലവ് പ്രതീക്ഷിക്കുന്ന പാലം 18 മാസംകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പൊതുമരാമത്ത് അധികൃതരുടെ കണക്കുകൂട്ടല്‍. ഇലന്തുകടവില്‍ നിലവിലുള്ള പഴയ ഇരുമ്പുപാലത്തിന്‍െറ മുകള്‍ ഭാഗത്ത് ആനക്കാംപൊയില്‍ റോഡില്‍ നിന്നും പ്രവേശിക്കുന്ന ഭാഗത്താണ് പ്രവൃത്തി തുടങ്ങിയത്. ആറ് തൂണുകളിലാണ് പാലം നിര്‍മിക്കുന്നത്. 93 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാകും പാലം യാഥാര്‍ഥ്യമാവുക. പാലത്തിന്‍െറ ഇരുവശത്തും ഒന്നര മീറ്റര്‍ നടപ്പാതയുണ്ടാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്.
13 ഫെബ്രുവരി 2015
ക്യുഡോസ് 2015 : സ്കൂള്‍ ഫെസ്റ്റ് ആഘോഷിച്ചു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ സ്കൂള്‍ ഫെസ്റ്റ് ക്യുഡോസ് 2015 ആഘോഷിച്ചു. ഇംഗ്ലീഷ് ഫെസ്റ്റ്, പ്രതിഭാ സംഗമം, സ്കൂള്‍ ബാന്‍ഡ് സെറ്റിന്ന്റ്റെ അരങ്ങേറ്റം, ശാസ്ത്ര സമൂഹ്യശാസ്ത്ര പ്രവ്യത്തിപരിചയ പ്രദര്‍ശനം, ഇംഗ്ലീഷ് മാഗസിന്‍ പ്രകാശനം എന്നിവ നടന്നു. ഇംഗ്ലീഷ് ഫെസ്റ്റ് മുക്കം എ.ഇ.ഒ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് അധ്യക്ഷനായി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസ് മാഗസിന്‍ പ്രകാശനം ചെയ്തു. ജില്ലാ സംസ്ഥാന തല മത്സരങ്ങളില്‍ സ്കൂളിനെ പ്രതിനിധീകരിച്ച 84 കുട്ടികളെ ആദരിച്ച പ്രതിഭാ സംഗമം തോമസ് വലിയപറമ്പന്‍ ഉദ്ഘാടനം ചെയ്തു.
09 ഫെബ്രുവരി 2015
JCI ഷട്ടില്‍ ടൂര്‍ണമെന്റ് : കൊടുവള്ളി ടീം ജേതാക്കള്‍.
പുല്ലൂരാംപാറ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച പ്രഥമ പ്രൈസ് മണി ഷട്ടില്‍ ടൂര്‍ണമെന്റില്‍ റെയില്‍സ് ആന്‍ഡ് ഗ്ലാസസ് കൊടുവള്ളി ജേതാക്കളായി. ഫെബ്രുവരി ഏഴാം തിയതി വൈകുന്നേരം ആറു മണി മുതല്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ മുപ്പത്തിനാലോളം ടീമുകള്‍ പങ്കെടുത്തു. പുലര്‍ച്ച വരെ നീണ്ട മത്സരങ്ങള്‍ അത്യധികം ആവേശം നിറഞ്ഞതായിരുന്നു. ഫൈനലില്‍ കാരക്കുന്ന് ടീമിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് റെയില്‍സ് ആന്‍ഡ് ഗ്ലാസസ് കൊടുവള്ളി ജേതാക്കളായത്.
വിജയികള്‍ക്ക് RAILS AND GLASSES കൊടുവള്ളി നല്‍കുന്ന 5001 രൂപയുടെ ക്യാഷ് അവാര്‍ഡും പുതിയകുന്നേല്‍ ജോസഫ് മെമ്മോറിയല്‍ ഗോള്‍ഡന്‍ ട്രോഫിയും, റണ്ണേഴ്സപ്പായ ടീമിന് OREN KITCHEN WORLDകൊടുവള്ളി നല്‍കുന്ന 3001 രൂപയുടെ ക്യാഷ് അവാര്‍ഡും മലബാര്‍ മിനറല്‍ വാട്ടര്‍ പുല്ലൂരാംപാറ നല്‍കുന്ന ഗോള്‍ഡന്‍ ട്രോഫിയും സമ്മാനിച്ചു.
30 ജനുവരി 2015
27 ജനുവരി 2015
ദേശീയ സ്‌കൂള്‍ മീറ്റില്‍ പുല്ലൂരാംപാറക്ക് ചരിത്ര നേട്ടം.
![]() |
റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കുന്നു. |
റാഞ്ചിയില്‍ വെച്ചു നടന്ന അറുപതാമത് ദേശീയ സ്‌കൂള്‍ മീറ്റില്‍ പുല്ലൂരാംപാറക്ക് ചരിത്ര നേട്ടം. കേരളം തുടര്‍ച്ചയായ പതിനെട്ടാം കിരീടം ചൂടിയപ്പോള്‍ പുല്ലൂരാംപാറസെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചുണക്കുട്ടികള്‍ മുന്നില്‍ നിന്നു നയിച്ചു. നാലു സ്വര്‍ണ്ണവും മൂന്നു വെള്ളിയുമടക്കം 26 പോയിന്റു നേടി കേരള സ്‌കൂളുകളില്‍ രണ്ടാമതെത്തി, 27 പോയിന്റു നേടിയ പറളി സ്‌കൂളാണ് ഒന്നാമതെത്തിയത്. ഇക്കഴിഞ്ഞ സംസ്ഥാന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പുല്ലൂരാംപാറ ആറാം സ്ഥാനത്തായിരുന്നു. 800 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണവും, 800 മീറ്ററില്‍ വെള്ളിയും നേടിയ തെരേസ ജോസഫാണ് മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. 80 മീറ്റര്‍ ഹര്‍ഡില്‍സിലും 4-400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടിയ അപര്‍ണ റോയിയും, ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണ്ണവും, ലോംഗ് ജമ്പില്‍ വെള്ളിയും നേടി വിനിജ വിജയനും, 5 കി.മീ. നടത്തത്തില്‍ സ്വര്‍ണ്ണം നേടിയ സുജിത്തും, 3000 മീറ്ററില്‍ വെള്ളി നേടി അലീന മരിയ സ്റ്റാന്‍ലിയും തൊട്ടു പിന്നിലെത്തി.
നാഷണല്‍ മീറ്റു കഴിഞ്ഞ് ഇന്നു തിരിച്ചെത്തിയ കായിക താരങ്ങള്‍ക്കും, പരിശീലകനായ ടോമി ചെറിയാനും ഇന്ന് കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലും, തിരുവമ്പാടി ടൌണിലും, പുല്ലൂരാംപാറയിലും വന്‍ സ്വീകരണമാണു നല്‍കിയത്. കേരളത്തിലെ പ്രശസ്ത കായിക പരിശീലകരിലൊരാളായ പുല്ലൂരാംപാറ സ്വദേശി ടോമി ചെറിയാന്റെ കീഴില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന മലബാര്‍ സ്പോര്‍ട്‌സ് അക്കാദമി താരങ്ങളാണ്, പുല്ലൂരാംപാറയുടെ കുതിപ്പിനു പിന്നില്‍. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരത്ത് നാഷണല്‍ മീറ്റിനുള്ള ക്യാമ്പില്‍ ടോമി ചെറിയാനു കീഴില്‍ ഊര്‍ജിത പരിശീലനത്തിലായിരുന്നു താരങ്ങള്‍.
26 ജനുവരി 2015
പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ദേവാലയ തിരുനാള്‍ സമാപിച്ചു.
പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ വി. യൌസേപ്പ് പിതാവിന്റെയും, വി. സെബസ്റ്റ്യാനോസിന്റെയും സംയുക്‌ത തിരുനാളാഘോഷം സമാപിച്ചു. ജനുവരി 23,24,25 തിയതികളിലായി നടന്ന തിരുനാളാഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായിരുന്നു. 24ം തിയതി ശനിയാഴ്ച്ച വൈകുന്നേരം ആഘോഷമായ പ്രദക്ഷിണം നടന്നു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ പ്രകടനവും ,ആകാശവിസ്‌മയവും അരങ്ങേറി. ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്നു നടന്ന സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ക്ക് സമാപനമായി.