09 ഫെബ്രുവരി 2015

JCI ഷട്ടില്‍ ടൂര്‍ണമെന്റ് : കൊടുവള്ളി ടീം ജേതാക്കള്‍.


     പുല്ലൂരാംപാറ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച പ്രഥമ പ്രൈസ് മണി ഷട്ടില്‍ ടൂര്‍ണമെന്റില്‍ റെയില്‍സ് ആന്‍ഡ് ഗ്ലാസസ്  കൊടുവള്ളി  ജേതാക്കളായി. ഫെബ്രുവരി ഏഴാം തിയതി വൈകുന്നേരം ആറു മണി മുതല്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ മുപ്പത്തിനാലോളം ടീമുകള്‍ പങ്കെടുത്തു. പുലര്‍ച്ച വരെ നീണ്ട മത്സരങ്ങള്‍ അത്യധികം ആവേശം നിറഞ്ഞതായിരുന്നു. ഫൈനലില്‍ കാരക്കുന്ന് ടീമിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് റെയില്‍സ് ആന്‍ഡ് ഗ്ലാസസ്  കൊടുവള്ളി ജേതാക്കളായത്.


      വിജയികള്‍ക്ക് RAILS AND GLASSES കൊടുവള്ളി നല്‍കുന്ന 5001 രൂപയുടെ ക്യാഷ് അവാര്‍ഡും പുതിയകുന്നേല്‍ ജോസഫ് മെമ്മോറിയല്‍ ഗോള്‍ഡന്‍ ട്രോഫിയും, റണ്ണേഴ്സപ്പായ ടീമിന്  OREN KITCHEN WORLDകൊടുവള്ളി  നല്‍കുന്ന 3001 രൂപയുടെ ക്യാഷ് അവാര്‍ഡും മലബാര്‍ മിനറല്‍ വാട്ടര്‍ പുല്ലൂരാംപാറ നല്‍കുന്ന ഗോള്‍ഡന്‍ ട്രോഫിയും സമ്മാനിച്ചു.