തിരുനാളിന് കൊടിയേറിയതോടെ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയവും പരിസരപ്രദേശങ്ങളും പ്രധാന തിരുനാള്‍ ദിനത്തെ വരവേല്ക്കാനായി ഒരുങ്ങിക്കഴിഞ്ഞു.നാളെ (വ്യാഴാഴ്ച) ആണ് പ്രധാന തിരുനാള്‍ ദിനം. തലേ ദിവസം തന്നെ ദേവാലയം ദീപാലങ്കാരങ്ങള്‍ കൊണ്ട് അണിയിച്ചൊരുക്കി മനോഹരമാക്കിയിരിക്കുന്നു. തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച് കൂടരഞ്ഞി ടൌണും തിരുനാളിനെ വരവേല്ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
താഴെ കൂടരഞ്ഞി കപ്പേളയിലേക്കു ഇന്നു നടന്ന ജപമാല പ്രദക്ഷിണ റാലിയില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. പ്രധാന തിരുനാള്‍ ദിനമായ നാളെ വൈകുന്നേരം അഘോഷമായ ദിവ്യബലിയും ടൌണ്‍ കപ്പേളയിലേക്ക് പ്രദക്ഷിണവും വാദ്യ മേളങ്ങളുടെ പ്രകടനവും കരിമരുന്നു കലാപ്രകടനവും അരങ്ങേറുന്നു.