19 ജനുവരി 2012

കൂടരഞ്ഞിയില്‍ പുസ്തകമേള ആരംഭിച്ചു

   
    കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന പുസ്തകമേള ചൊവ്വാഴ്ച രാവിലെ സ്കൂള്‍ മാനേജര്‍ റവ. ഫാ.ജെയിം സ് വാമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍  പ്രിന്‍സിപ്പല്‍ ശ്രീ കെ.എം പൌലോസ്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആലീസ് കെ.എം., പിറ്റി.എ. പ്രസിഡന്റ് ജോസ് പള്ളിക്കുന്നേല്‍, സ്കൂള്‍ ലീഡര്‍ ആനന്ദ് ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത്,സ്കൂള്‍,പി.ടി.എ. എന്നിവയുടെ ആഭിമുഖ്യത്തില്‍  കേരളത്തിലെ പ്രമുഖ പുസ്തകപ്രസാധകരായ പൂര്‍ണ്ണ പബ്ലിക്കേഷന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ബുധന്‍,വ്യാഴം,വെള്ളി (ജനുവരി 18.19,20) എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായാണ് പുസ്തകമേള നടക്കുന്നത്.
     പുസ്തകങ്ങളുടെ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് മേള. കഥ,സഞ്ചാരസാഹിത്യം,നോവല്‍,രാഷ്ട്രീയം,സാമ്പത്തികം,വിദ്യാഭ്യാസം,
കാര്‍ഷികം തുടങ്ങി വിവിധ മേഖലകളില്‍പെട്ട ആയിരക്കണക്കിന് പുസ്തകങ്ങളാണ് അക്ഷര സ്നേഹികളെ കാത്തിരിക്കുന്നത്. വിവിധ സ്കൂളുകളില്‍ നിന്നും നിരവധി കുട്ടികള്‍ മേളയില്‍ പങ്കുചേരുവാന്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട് .