മലബാറിലെ പ്രശസ്ത കുടിയേറ്റ ഗ്രാമമായ കൂടരഞ്ഞിയില്‍ അത്ഭുത പ്രവര്‍ത്തകനായ വി.സെബസ്ത്യാനോസിന്റെ നാമധേയ ത്തിലുള്ള ദേവാലയത്തിലെ തിരുനാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്കു ശേഷം ഇടവക വികാരി ഫാ.ജയിംസ് വാമറ്റത്തില്‍ തിരുനാളിന് കൊടിയേറ്റ് നടത്തി. വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കുള്ള ആഘോഷമായ ദിവ്യബലിക്കു ശേഷം ഏഴു മണിയോടെ ടൌണ്‍ കപ്പേളയിലേക്ക് ആഘോഷമായ പ്രദക്ഷിണവും തുടര്‍ന്ന് വാദ്യമേളങ്ങളും കരിമരുന്നു കലാപ്രകടനവും അരങ്ങേറുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് തിരുനാള്‍ കുര്‍ബാനയ്ക്കും ലദീഞ്ഞിനും റവ. ഫാ.ടോമി കളത്തൂര്‍ നേത്യത്വം നല്കുന്നു.
![]() | ||||