പുല്ലുരാംപാറയേയും കൂടരഞ്ഞിയെയും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന മലയോര ഹൈവെയിലെ മുളങ്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിച്ചു. പാലത്തിന്റെ രണ്ടു ഭാഗത്തും മണ്ണ് ഇട്ടതിന് ശേഷം കരിങ്കല്ലു കൊണ്ട് വശങ്ങളില്‍ കെട്ടുന്ന പണിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 17 ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയും വിധത്തിലാണ് പണി പുരോഗമിക്കുന്നത് .