ഏഴു വര്‍ണ്ണങ്ങളും വിതറി മനോരമയുടെ 'മഴവില്‍ മനോരമ' എത്തിയപ്പോള്‍ അതിനെ തടയാന്‍ പ്രാദേശിക കേബിള്‍ ശൃംഖല നിയന്ത്രിക്കുന്നവര്‍ ശ്രമിച്ചെങ്കിലും പുല്ലൂരാംപാറക്കാര്‍ക്ക് അത് അന്യമായില്ല. പുല്ലൂരാംപാറ സിഗ്നെറ്റ് കേബിള്‍ ടി വി നെറ്റ് വര്‍ക്ക് വഴി മഴവില്‍ മനോരമ ലഭ്യമായിത്തുടങ്ങി. ഏഷ്യാനെറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണ് കേബിളില്‍ ഈപുതിയ ചാനല്‍ ലഭിച്ചുതുടങ്ങിയിരിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ ലോക്കല്‍ കേബിള്‍ സംഘടനകളുമായി ചര്ച്ച നടത്തികൊണ്ടിരിക്കുന്നതിനാല്‍ ചാനല്‍ അതിന്റെ പൂര്‍ണതയിലെത്തിയിട്ടില്ല. 'ജോസ്കോ ഇന്ത്യന്‍ വോയിസ്' റിയാലിറ്റി ഷോ, സീരിയലുകളായ 'മാനസവീണ', 'കഥയിലെ രാജകുമാരി' , ശ്രീകണ്ഠന്‍ നായരുടെ ടോക്ക് ഷോ 'സമദൂരം' എന്നിവയാണ് ചാനലിലെ പ്രമുഖ പരിപാടികള്‍ .കേരളത്തില്‍ ഡിഷ് റ്റിവിയുടെ ഡി റ്റി എച്ച് സര്‍വീസിലും മഴവില്‍ മനോരമ ഇപ്പോള്‍ ലഭ്യമാണ്.