27 ജൂലൈ 2014

അഡ്വഞ്ചര്‍ ടൂറിസത്തിനു പ്രതീക്ഷയേകി രാജ്യാന്തര കയാക്കിംഗ് മത്സരങ്ങള്‍ കോടഞ്ചേരിയില്‍ സമാപിച്ചു.

 
              
              ദക്ഷിണേന്ത്യയിലെ ഏക അന്തരാഷ്ട്ര  കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പായ രണ്ടാം  മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കോടഞ്ചേരിയില്‍  സമാപിച്ചു. കോഴിക്കോടിന്റെ മലയോര മേഖലയിലെ വിവിധ പുഴകളിലായി നടന്ന കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പതിനൊന്നു രാജ്യങ്ങളില്‍ നിന്നായി അറുപതോളം കയാക്കര്‍മാര്‍ പങ്കെടുത്തു. 

                                     കയാക്കിംഗ് രാജയായി തിരഞ്ഞെടുക്കപ്പെട്ട സംസട്ടനും 
                            റാപ്പിഡ് റാണിയായി തിരഞ്ഞെടുത്ത ജിന്‍ യുവും  ആനപ്പുറത്ത്
          
                കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയിലാണ്. പ്രധാനമായും മത്സരങ്ങള്‍ നടന്നത്. 25ം തിയതി ആരംഭിച്ച മത്സരങ്ങള്‍ക്ക് തുടക്കമായത് ചക്കിട്ടപ്പാറയിലെ മീന്‍തുള്ളി പുഴയില്‍ നിന്നുമാണ്. 26ം തിയതി പുലിക്കയത്ത് നടന്ന മത്സരങ്ങള്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. 27ം തിയതിയിലെ മത്സരങ്ങള്‍ പുല്ലൂരാംപാറയില്‍ ഇരവഞ്ഞിപ്പുഴയിലെ കുറുങ്കയം ഭാഗത്താണ് നടന്നത്. ഇന്നു കുറുങ്കയത്തു നടന്ന മത്സരങ്ങള്‍ കാണുവാന്‍ വന്‍ ജനാവലിയാണ്. എത്തിയത് ഇതിനെ തുടര്‍ന്ന് പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡില്‍ ഗതാഗത തടസവുമുണ്ടായി


              
        കയാക്കിംഗ് മത്സരങ്ങള്‍ കാണുവാന്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനു ആളുകളാണ്. മത്സര വേദികളിലേക്ക് ഒഴുകിയെത്തിയത്. നാടിന്റെ ഉത്സവമായി മാറിയ മലാബര്‍ റിവര്‍ ഫെസ്റ്റിവല്‍ കാണുവാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളാണ് വന്നെത്തിയത്. സമാപന ദിവസമായ ഇന്ന് ഇരവഞ്ഞിപ്പുഴയിലെ മത്സരങ്ങള്‍ക്കു ശേഷം വൈകുന്നേരം ആറുമണിയോടെ സമാപന വേദിയില്‍ തടിച്ചു കൂടിയ കാണികള്‍ക്കായി കയാക്കിംഗ് ജേതാക്കള്‍ സൌഹ്യദ മത്സരം കാഴ്ച്ച വെച്ചു. തുടര്‍ന്ന് വിവിധ വിഭാഗങ്ങളില്‍ ജേതാക്കളായവര്‍ക്ക് സമ്മാങ്ങള്‍ വിതരണം ചെയ്ത്.  കയാക്കിം ചാപ്യന്‍ഷിപ്പിന്. ആദ്യമായി എത്തിയ മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ സാംസട്ടണ്‍  കയാക്കിംഗ് രാജയായി തിരഞ്ഞെടുക്കപ്പെട്ടു.

മലബാര്‍ റിവര്‍ ഫെസ്റ്റിവലിനെക്കുറിച്ച് പ്രമുഖ ദേശീയ വാര്‍ത്താ ചാനലായ CNN IBN ല്‍ വന്ന റിപ്പോര്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക


 മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക.

 ചാലിപ്പുഴയിലും ഇരവഞ്ഞിപ്പുഴയിലും ,കുറ്റ്യാടിപ്പുഴയിലും നടത്തുന്ന വൈറ്റ് വാട്ടര്‍ കയാക്കിംഗ് കോഴ്സുകളെക്കുറിച്ച് ഔട്ട്ഡോര്‍ ജേര്‍ണലില്‍ വന്ന വാര്‍ത്ത കാണുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക.

                                    കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള ദ്യശ്യങ്ങള്‍