28 ജൂലൈ 2014

ഇന്‍കം ടാക്സ് റിട്ടേണ്‍ : വെറും പത്തു മിനിറ്റു കൊണ്ട് ഇ ഫയലിംഗ് നടത്താം.


           നികുതിദായകരായ വ്യക്തികള്‍ക്ക് 2013-14 സാമ്പത്തികവര്‍ഷത്തെ Income Tax Return സമര്‍പ്പിക്കാനുള്ള സമയപരിധി 2014 ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകള്‍ക്ക് മുമ്പുള്ള വരുമാനം 2 ലക്ഷത്തില്‍ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. Total Assessable Income 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1) ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing നടത്തണം എന്ന് നിര്‍ബന്ധമുണ്ട്. 
             ഇ-ഫയലിങ് നടത്തേണ്ടത് എപ്രകാരമെന്നതിനെക്കുറിച്ച് കേരളത്തിലെ ഏറ്റവും വലിയ അധ്യാപക ഓണ്‍ലൈന്‍ കൂട്ടായ്‌മയായ മാത്സ് ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കൊണ്ട് ഇതു വരെ മൂന്നരക്കോടിയോളം പേര്‍ സന്ദര്‍ശിച്ചിട്ടുള്ള ഈ ബ്ലോഗ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ലഭിച്ച ബ്ലോഗു കൂടിയാണ്. ഓരോ ദിവസവും സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്ന മാത്സ് ബ്ലോഗില്‍ എരമംഗലം കെ.സി.എ.എല്‍.പി. സ്ക്കൂളിലെ ഹെഡ്‌മാസ്റ്റ്റായ ടി.കെ സുധീര്‍കുമാര്‍ സാര്‍ തയ്യാറാക്കിയ ലേഖനത്തിന്റെ ലിങ്കുകളാണ് താഴെ നല്കിയിരിക്കുന്നത് ഇത് ഏവര്‍ക്കും പ്രയോജന പ്രദമാകുമെന്ന് കരുതുന്നു.

Income Tax Return through E-Filing

 

TDS Certificate (Form 16) Download ചെയ്യാം

 

 ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന സുധീര്‍ സാറിന്റെ വെബ്സൈറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട് മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക