19 ഫെബ്രുവരി 2014

ദേശീയ കായിക താരങ്ങള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും സ്വീകരണം നല്കി.

   
      ദേശീയ, അന്തര്‍ദേശീയ കായികമേളകളില്‍ നേട്ടം കൊയ്ത് മലയോര മേഖലയുടെ അഭിമാനമായി മാറിയ കായികതാരങ്ങള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും  പുല്ലൂരാംപാറ പൗരാവലി സ്വീകരണം നല്‍കി. ജനുവരി 27ന് പുല്ലൂരാംപാറ അങ്ങാടിയില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സ്വീകരണച്ചടങ്ങുകള്‍ നടന്നത്.  


       റാഞ്ചിയില്‍ നടന്ന ദേശീയകായിക മേളയില്‍ മെഡലുകള്‍ നേടിയ  പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളും, മലബാര്‍ സ്പോര്‍ട്സ് അക്കാദമി താരങ്ങളുമായ തെരേസ ജോസഫ്, അപര്‍ണ റോയി, ലിസ്ബത്ത് കരോളിന്‍, മുഹമ്മദ് റാഷിദ്, അലീന മരിയ  എം.എസ്. ശ്രുതി, എന്നിവര്‍ക്കും ദേശീയകായിക മേളയില്‍ മെഡലുകള്‍ നേടിയ നെല്ലിപ്പൊയില്‍ ഹൈസ്കൂള്‍ വിദ്യര്‍ത്ഥികളായ കെ.ആര്‍. ആതിര, കെ.ആര്‍. സുജിത, എന്നിവരെയും മറ്റു താരങ്ങളായ വിനിജ വിജയന്‍, പി.എം. അരുണിമ എന്നിവരെയും  പരിശീലകനായ ടോമി ചെറിയാനെയുമാണ് അനുമോദിച്ചത്.


          സംസ്ഥാനതല മേളകളിലെ വിജയികള്‍ക്കും പരിശീലകര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി. ജില്ലാ കളക്ടര്‍ സി.എ. ലത ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ കായിക താരങ്ങളെ ആദരിച്ചു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെ.പി. തോമസ് മുഖ്യാതിഥിയായിരുന്നു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. 


            പ്രശസ്ത തിരക്കഥാകൃത്ത് റോബിന്‍ തിരുമല, റവ.ഫാ.അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട്,   കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, ടി.ടി. ജോസഫ്, ജോയിമ്ലാക്കുഴി, മേഴ്‌സി പുളിക്കാട്ട്, എന്‍.കെ. അബ്ദുറഹിമാന്‍, ബെന്നി മണിമലത്തറപ്പില്‍, ബെന്നി ലൂക്കോസ്, , കെ.കെ. ദിവാകരന്‍, ഷാജി കുടിപ്പാറ, പി.ടി. അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.ടി. കുര്യന്‍ സ്വാഗതവും എം.യു. സിറിയക് നന്ദിയും പറഞ്ഞു.