14 ഫെബ്രുവരി 2014

പള്ളിപ്പടിയില്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ എ.റ്റി.എം. കൌണ്ടര്‍ ഉദ്ഘാടനം ചെയ്തു.

       
       സൌത്ത് ഇന്ത്യന്‍ ബാങ്ക്  എ.റ്റി.എം. പള്ളിപ്പടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുല്ലൂരാംപാറ ബ്രാഞ്ചിന്റെ രണ്ടാമത് എ.റ്റി.എം കൌണ്ടറാണ് ഹയര്‍ സെക്കണ്ടറി സ്കൂളിന് എതിര്‍ വശത്ത് തടത്തില്‍ ബില്‍ഡിംഗിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. എ.റ്റി.എമ്മിന്റെ ഉദ്ഘാടനം ഇന്നു ഉച്ചകഴിഞ്ഞ്  ത്യശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. 

                                     
                എ.റ്റി.എം കൌണ്ടറിന്റെ വെഞ്ചരിപ്പ് കര്‍മം ഫാ.അഗ്സറ്റ്യന്‍ കിഴുക്കരക്കാട്ടും, എ.റ്റിഎം കാര്‍ഡിന്റെ ആദ്യ ഉപയോഗം ബഥാനിയ ഡയറക്ടര്‍ ഫാ.ബെന്നി മുണ്ടനാട്ടും നിര്‍വഹിച്ചു. ബാങ്കിന്റെ കോഴിക്കോറ്റ് മേഖലാ മേധാവി ജോസ് പി.വര്‍ ഗീസ്, ചീഫ് മാനേജര്‍ എ.എല്‍. പോള്‍, ശാഖാ മാനേജര്‍ കെ.എസ്.സുധീഷ്, അസി.മാനേജര്‍ തമ്പിക്കുട്ടി മാത്യു, പഞ്ചായത്ത്  അംഗം മേഴ്സി പുളിക്കാട്ട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പുല്ലൂരാംപാറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള പ്രധാന സ്ഥാപനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് പള്ളിപ്പടിയിലായതിനാല്‍ ഇവിടെ പുതിയ എ.റ്റി.എം കൌണ്ടര്‍ ആരംഭിച്ചിരിക്കുന്നത് ആളുകള്‍ക്ക് ഏറെ സഹായകരമാണ്.


ഫോട്ടോ: സാന്‍ജോ സ്റ്റുഡിയോ പള്ളിപ്പടി