10 ഡിസംബർ 2013

യു.പി.സ്കൂളില്‍ സ്കൌട്ട് ആന്‍ഡ് ഗൈഡ്സിനു തുടക്കമായി.

 

    പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളില്‍ സ്കൌട്ട് ആന്‍ഡ് ഗൈഡ്സിനു തുടക്കമായി. സ്കൂള്‍ മാനേജര്‍ റവ ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.റ്റി.എ. പ്രസിഡന്റ് ബാബു തീക്കുഴിവേലില്‍ അധ്യക്ഷനായിരുന്നു. അന്‍പതോളം കുട്ടികള്‍ അംഗങ്ങളായുള്ള സ്കൌട്ട് ആന്‍ഡ് ഗൈഡ്സിനു നേത്യത്വം നല്കുന്നത്, അധ്യാപകരായ ബൈജു ഇമ്മനുവേലും, സി.ബീന കുര്യാക്കോസുമാണ്.