11 ഡിസംബർ 2013

ക്രിസ്മസ് കാലത്തെ വരവേറ്റ് നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞു.

                      പള്ളിപ്പടിയിലെ ഗാലക്സി സ്റ്റേഷനറിയില്‍  നിന്നുള്ള ദ്യശ്യം
         വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വന്നെത്തി.  വീടുകള്‍ തോറും നക്ഷത്ര വിളക്കുകള്‍ തെളിയിച്ച് തിരുപ്പിറവിയെ വരവേല്‍ക്കാന്‍ മലയോര മേഖല തയാറെടുക്കുകയാണ്. അങ്ങാടികളിലെ ഫാന്‍സി കടകളാണ് ക്രിസമസിന്റെ വരവറിയിച്ച്  നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ആദ്യം  ഒരുക്കി തുടങ്ങിയത്. 


             
          വിവിധ വര്‍ണ്ണങ്ങളിലും വലിപ്പങ്ങളിലുമുള്ള എല്‍.ഇ.ഡി. മാല ബള്‍ബുകളും, നക്ഷത്രങ്ങളും,  അലങ്കാരങ്ങളും റെഡിമെയ്ഡ് ക്രിസ്‌മസ് ട്രീകളും മലയോര മേഖലയിലെ കടകളില്‍  വില്പ്പനയ്ക്കെത്തിച്ചിട്ടുണ്ട്.   ഈ ക്രിസ്മസ് കാലത്ത് അങ്ങാടികള്‍ നക്ഷത്ര വിളക്കുകളുടെയും, ദീപാലങ്കാരങ്ങളുടെയും അലങ്കാര പൊലിമയില്‍ നിറഞ്ഞു നില്ക്കുകയാണ്.