13 ഡിസംബർ 2013

ന്യൂയോര്‍ക്കില്‍ നിര്യാതയായ മേരി മോഹന്റെ സംസ്ക്കാരം ഡിസംബര്‍ 16ന് പുല്ലൂരാംപാറ ദേവാലയത്തില്‍.


യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്: കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് പള്ളി ഇടവകാംഗമായ പരേതനായ തെക്കേവീട്ടില്‍ മോഹന്റെ ഭാര്യ മേരി മോഹന്‍ (61) ന്യൂയോര്‍ക്കില്‍ ഡിസംബര്‍ ഒമ്പതിന് നിര്യാതയായി. പരേതനായ തോമസ് കുളത്തൂരിന്റേയും അച്ചാമ്മയുടേയും പുത്രിയാണ് പരേത.

മക്കള്‍: മഞ്ചു നവീന്‍ (യോങ്കേഴ്‌സ്), സഞ്ചു (ഡല്‍ഹി), ധന്യ (ബാംഗ്ലൂര്‍). മരുമകന്‍: നവീന്‍ അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുരയില്‍. കൊച്ചുമകള്‍: മെറിന്‍ നവീന്‍.

സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 16-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫസ് പള്ളിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പള്ളിവക സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.

Report sent by Thomas Koovalloor from new york