12 ഡിസംബർ 2013

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മുഹമ്മദ് റാഷിദിന് സുവര്‍ണ്ണ നേട്ടം.

മുഹമ്മദ് റാഷിദ് സ്വര്‍ ണ്ണത്തിലേക്ക്
               ബാംഗ്ലൂരില്‍ നടന്ന ദേശീയ ജൂനിയര്‍ അമെച്വര്‍ അത്‌ലറ്റിക് മീറ്റില്‍ പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട് അക്കാദമി താരമായ മുഹമ്മദ് റാഷിദിന് സുവര്‍ണ്ണ നേട്ടം. 18 വയസിനു താഴെയുള്ള ആണ്‍ കുട്ടികളുടെ 800 മീറ്ററിലാണ്. റാഷിദിന് സ്വര്‍ണ്ണ മെഡല്‍ ലഭിച്ചത്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ റാഷിദ് വേനപ്പാറ പൂക്കണ്ടത്തില്‍ ഹുസൈന്‍ ഖദീജ ദമ്പതികളുടെ മകനാണ്.
 മുഹമ്മദ് റാഷിദ് 
  എല്ലാ ദിവസവും അതിരാവിലെ തന്നെ വേനപ്പാറ നിന്ന് ബസ് കയറി പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്ത് പരിശീലനത്തിനെത്തുന്ന റാഷിദ് മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഭാവി വാഗ്ദാനമാണ്. 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ പ്രത്യേകം പരിശീലനം നടത്തുന്ന റാഷിദിന് അവസാന ലാപ്പില്‍ കുത്തിച്ചു കയറി എതിരാളികളെ പിന്നിലാക്കാനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്.

     അതേ സമയം അക്കാദമി താരങ്ങളായ തെരേസ ജോസഫിന് 800 മീറ്ററിലും, എം.എസ്. ശ്ര്തിക്ക് 200 മീറ്റര്‍  സ്റ്റീപ്പിള്‍ ചേസിലും വെള്ളി മെഡല്‍ ലഭിച്ചു. ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലെ കേരള ടീമില്‍ അക്കാദമിയില്‍ പരിശീലനം തേടുന്ന ഏഴ് അത്‌ലറ്റുകള്‍ ഉള്‍പ്പെട്ടിരുന്നു.

തെരേസ ജോസഫ്
                                     എം എസ് ശ്രുതി