29 സെപ്റ്റംബർ 2013

കോഴിക്കോട് ജില്ലയിലെ ആധാര്‍ എന്‍റോള്‍മെന്റ് സെന്ററുകളുടെ വിശദവിവരങ്ങള്‍.

                        കോഴിക്കോട് ജില്ലയിലെ ആധാര്‍ എന്‍റോള്‍മെന്റ് സെന്ററുകള്‍

           കേന്ദ്ര സര്‍ക്കാരിന്റെ നേത്യത്വത്തില്‍  എല്ലാ ഇന്ത്യക്കാര്‍ക്കും നല്കുന്ന 12 അക്ക വിവിധോദ്യേശ്യ ഏകീക്യത തിരിച്ചറിയല്‍ നമ്പര്‍ ആയ ആധാര്‍ കാര്‍ഡിന്റെ  കേരളത്തിലെ വിതരണം മറ്റെല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് വളരെ വേഗത്തിലും കാര്യക്ഷമമായും മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്. ഇതു വരെ ഏകദേശം 90 ശതമാനത്തോളം ആളുകള്‍  കേരളത്തില്‍ ആധാര്‍ നമ്പര്‍ കരസ്ഥമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ആളുകള്‍ക്കു വേണ്ടി അക്ഷയ സെന്ററുകളിലൂടെയും മറ്റ് ആധാര്‍ എന്‍റോള്‍മെന്റ് സെന്ററുകള്‍ വഴിയും ആധാര്‍ കാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.

                     കോഴിക്കോട് ജില്ലയിലെ ആധാര്‍ എന്‍റോള്‍മെന്റിന്റെ സ്ഥിതി വിവരം
       നമ്മുടെ ഏറ്റവും അടുത്ത ആധാര്‍ എന്‍റോള്‍മെന്റ് സെന്റര്‍ മുക്കത്തെ അക്ഷയ ഇ സെന്ററാണ്. ആധാര്‍ വെബ്സൈറ്റിലെ  സൂചനകള്‍ പ്രകാരം ഇവിടെ ഒക്ടോബര്‍  20 വരെ എന്‍റോള്‍മെന്റ് നടത്താന്‍ സാധിക്കും. കൂടുതല്‍ വിശദ വിവരങ്ങള്‍ ആദ്യത്തെ ചിത്രത്തില്‍ ലഭ്യമാണ്. ആധാറിനെ പറ്റിയുള്ള സംശയങ്ങള്‍ ക്ക് സഹായ ഹസ്തവുമായി ആരംഭിച്ച ഒരു ബ്ലോഗ് ഏവര്‍ക്കും പ്രയോജനമാകുമെന്ന് കരുതുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ ബ്ലോഗ് സന്ദര്‍ശിച്ചു നോക്കൂ. വായനക്കാര്‍ക്ക് ഉപകാര പ്രദമാകുന്ന മറ്റൊരു ബ്ലോഗ് കൂടി സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.